I CAN'T LOVE HIM..59

781 109 147
                                    

ഫുഡ്‌ എടുത്തു വെക്കുന്നതിനിടയിൽ മുറ്റത് കാർ വന്നു നിൽക്കുന്ന സൗണ്ട് കേട്ടിട്ടാണ് ശിവ വെളിയിലേക്ക് വന്നു നോക്കുന്നത്...

കാറിന്റെ ഡോർ തുറന്നു കവറുമായി ഇറങ്ങി വരുന്നയാളെ കണ്ടതും ഡോറിൽ ചാരി അവൻ അവിടെ തന്നെ നിന്നു...

" ആദി മോൻ എന്തേ... "

വീടിന്റെ ഉമ്മറത്തേക്ക് കയറി കൊണ്ട് അയാൾ അവന് നേരെ നോക്കി....

" അകത്തുണ്ട്... ഇതെന്താ.. "

അയാളുടെ കയ്യിലിരിക്കുന്ന കവറിലേക്ക് അവൻ സംശയത്തോടെ നോക്കി...

" ഇത് മോന്റെ ഡ്രസ്സ്‌ ആണ്.. കൊണ്ട് വരാൻ പറഞ്ഞു വിളിച്ചിരുന്നു... "

" ഓഹ്.. "

അവൻ വലിയ താല്പര്യമില്ലാതെ മൂളിക്കൊണ്ട് ഡോറിന്റെ സൈഡിൽ നിന്നും മാറി കൊടുത്തു..

" ഇന്നലെ ആദി ഇവിടെ ആയിരുന്നോ..? "

അകത്തേക്ക് കയറിയതും അയാൾ അവന്റെ നേരെ തിരിഞ്ഞു...

" ആണെങ്കിൽ എന്താ..? വല്ല കുഴപ്പവുമുണ്ടോ...? "

അവൻ ആ ചോദ്യം ഇഷ്ടപെടാത്തത് പോലെ അയാളെ നോക്കി നെറ്റി ചുളിച്ചു...

" ശിവാ... ഞാൻ.. "

" ഹ്മ്മ് മതി... "

അയാൾ പറഞ്ഞു തുടങ്ങും മുൻപേ അവൻ കയ്യുയർത്തി തടഞ്ഞിരുന്നു...

"ചോദിച്ചു വരുന്നത് എന്ത് ഉദ്ദേശത്തിലാണെന്ന് ഒക്കെ എനിക്ക് മനസിലായി... ഒരു ദിവസം അവൻ ഇവിടെ നിന്നത് കൊണ്ട് നിങ്ങൾ പേടിക്കുന്നത് പോലെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.."

അവന്റെ വാക്കുകളിൽ നിറയെ അമർഷം ആയിരുന്നു..മുഷിച്ചിലോടെ അവൻ അയാളെ നോക്കി നിന്നു..

" നിനക്കൊരു പ്രശ്നം ഉണ്ടാവരുതെന്ന് മാത്രമേ ഞാൻ വിചാരിച്ചിട്ടുള്ളു..എവിടെ ആയാലും എത്ര ആയാലും സ്വന്തം നില മറന്നു....

അയാൾ പറഞ്ഞു പൂർത്തിയാക്കാനാവാതെ അവന്റെ മുഖത്തേക്ക് നോക്കി... ആ മുഖത്തെ ഭാവവും തനിക്ക് നേരെ നീളുന്ന സഹതാപം കലർന്ന ചിരിയും നേരിടാനാവാതെ അയാൾ തല കുനിച്ചു കളഞ്ഞു...

I CAN'T LOVE HIM!!Where stories live. Discover now