I CAN'T LOVE HIM...33

912 82 71
                                    

" Good morning... "

രാവിലെ ഓഫീസിൽ പോകാൻ റെഡി ആയി ഇറങ്ങിയതാണ് ആദി.. ബ്രേക്ഫാസ്റ് കഴിക്കാനായി താഴേക്ക് വന്നതും ടേബിളിൽ എല്ലാം എടുത്തു വെയ്ക്കുന്ന റേചലിനെ കണ്ട് അവൻ വിഷ് ചെയ്തു...

" Good morning... നീ ഇന്ന് ലേറ്റ് ആണല്ലോ ആദി... "

അവർ തിരിച്ചു വിഷ് ചെയ്യുന്ന കൂട്ടത്തിൽ ക്ലോക്കിൽ സമയം നോക്കി അവനോട് ചോദിച്ചു...

" ഇന്നലെ കിടക്കാൻ കുറച്ചു ലേറ്റ് ആയിപോയി.. പിന്നെ രാവിലെ ഓഫീസിൽ അർജെന്റ് മീറ്റിംഗ്സ് ഒന്നുമില്ല.. "

അവൻ കഴിക്കാനായി വന്നിരുന്നു..

" എങ്ങനെ നേരത്തെ കിടന്നുറങ്ങും.. പാതി രാത്രിയല്ലേ വന്നു കയറിയത്...കൃത്യം പത്തു മണിക്ക് വീട്ടിൽ കയറുമെന്ന് വാശിയുണ്ടായിരുന്ന ആള് ഇപ്പോൾ പന്ത്രണ്ട് മണി ആയാലും വീട്ടിൽ വരില്ല.. ഓരോരോ മാറ്റങ്ങളെ... "

അടുത്തു നിന്ന് ബെല്ലയുടെ ശബ്ദം കേട്ടപ്പോൾ ആണ് ആദി അവളെ കാണുന്നത് തന്നെ... ഫുഡിലേക്ക് കമിഴ്ന്നു കിടന്നിട്ടാണ് അവനെ കളിയാക്കുന്നത്..

" ഹാ.. ഇവിടെ ഉണ്ടായിരുന്നോ... കണ്ടില്ലല്ലോന്നു ഇപ്പോൾ വിചാരിച്ചതേയുള്ളു... പതുക്കെ തിന്ന്... തൊണ്ടയിൽ കുടുങ്ങും.... "

നൂഡിൽസ് വായിൽ കുത്തി നിറച്ചു വെച്ചിരിക്കുന്നവളെ അവൻ പുച്ഛിച്ചു വിട്ടു...

" ഇതൊക്കെ തിന്നരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ലല്ലോ ചിന്നൂ... രാവിലെ ഇവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നത് കഴിച്ചൂടെ നിനക്ക്... റാഹേൽ വിളിക്കട്ടെ പറയുന്നുണ്ട് ഞാൻ... "

റേച്ചലും  ആദി കളിയാക്കിയപ്പോൾ ആണ് അവളുടെ പ്ലേറ്റിലെ നൂഡിൽസ് ശ്രദ്ദിക്കുന്നത്...

" എന്റെ പൊന്ന് വല്യമ്മേ ചതിക്കരുത്... രണ്ട് ദിവസവും കൂടി കഴിഞ്ഞാൽ  പിന്നെ ഹോസ്റ്റലിലെ ഉണക്ക ഫുഡ്‌ മാത്രേ ഉണ്ടാവൂ.. ഇപ്പോൾ ഞാനെന്റെ ഇഷ്ടത്തിനൊന്ന് കഴിച്ചോട്ടെ... "

" നിന്നോട് ആരെങ്കിലും ഹോസ്റ്റലിൽ നിൽക്കാൻ നിർബന്ധിച്ചോ... തനിയെ പോയി നിന്നിട്ട് ഇപ്പോൾ വല്യ കുറ്റം പറയുന്നത് എന്തിനാ... "

I CAN'T LOVE HIM!!Where stories live. Discover now