I CAN'T LOVE HIM..83

965 106 91
                                    

" ആഹാ.. എല്ലാവരും ഉണ്ടല്ലോ.. എന്താ ഇവിടെ..? "

തന്റെ പിന്നിലായി കൈ കെട്ടി നിൽക്കുന്നവരെ കണ്ടതും അവനൊരു ചിരിയോടെ ചോദിച്ചു..

" നീയെന്താ ഇവിടെ..? "

കൂട്ടത്തിൽ നിന്നും അല്പം മുന്നിലേക്ക് നീങ്ങി നിന്ന് കൊണ്ട് രുദ്രൻ മറു ചോദ്യം ചോദിച്ചു..

"ഞാൻ വെറുതെ കാറ്റ് കൊള്ളാൻ ഇറങ്ങിയതാ.."

" ഞങ്ങളും.. "

അവൻ പറഞ്ഞതിന് മറുപടിയായി മൂന്ന് പേരും ഒരുപോലെ മറുപടി കൊടുത്തിരുന്നു..

" പെട്ടല്ലോ കർത്താവെ.. എങ്ങനെ ഇവന്മാരെ ഒഴിവാക്കും.. "

ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയിട്ട് ഇറങ്ങി വന്നതാണ്..ഞാൻ എഴുന്നേറ്റ് വന്നത് എങ്ങനെ അറിഞ്ഞു..

അവിടെ നിന്ന് എങ്ങനെ തടി തപ്പണമെന്ന് അറിയാതെ അവൻ നിന്ന് പരുങ്ങി..

"  എടാ  കാറ്റ് കൊള്ളാൻ വന്നിട്ട് നീയിങ്ങനെ ആലോചിച്ചു നിൽക്കുന്നതെന്താ...?ഡോർ തുറക്ക്.. നമുക്ക് ഒരുമിച്ചു വെളിയിൽ ഇറങ്ങി കാറ്റ് കൊള്ളാം.. "

ഒന്നും മിണ്ടാതെ നിൽക്കുന്ന ലൂക്കിനെ നോക്കി പറഞ്ഞു കൊണ്ട് ക്രിസ്റ്റി മുന്നോട്ട് വന്നതും രുദ്രൻ അവനെ പിടിച്ചു നിർത്തി..

" എന്താടാ.. "

" ഒരു mnt.. എന്തായാലും വെളിയിലേക്ക് ഇറങ്ങുവല്ലേ.. നമ്മുക്കൊരു കമ്പനിക്ക് സൂസമ്മയെ കൂടി വിളിച്ചേക്കാം.. വെറുതെ ഒരു രസം.. അല്ലെ ഇസാ.. "

അവനെ നോക്കി ചെറുതായി ചിരിച്ചു കൊണ്ട് രുദ്രൻ റൂമിനടുത്തേക്ക് നടന്നതും ലൂക്ക് അവനെ പിടിച്ചു നിർത്തിയിരുന്നു..

" നിനക്കെന്തിന്റെ കുഴപ്പം ആണ് കോപ്പേ.. പാതി രാത്രി എന്റെ കുഴി വെട്ടിയിട്ടേ അടങ്ങൂ അല്ലെ..? "

കുറച്ചു ദിവസത്തേക്ക് വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങരുതെന്നാണ് ഓർഡർ.. അപ്പോഴാണ് രാത്രി പുറത്തു പോയെന്ന് അറിഞ്ഞാൽ തീർന്നു.. തല്ലി കൊന്ന് കളയും.. സ്വന്തം മോനാണെന്നൊന്നും നോക്കൂല..

അവൻ രുദ്രന്റെ വാ പൊത്തി അവനെ വലിച്ചു ഹാളിലെ സോഫയിൽ കൊണ്ട് പോയി ഇട്ടു.. തൊട്ടടുത്തായി അവനും ഇരുന്നു..

I CAN'T LOVE HIM!!Where stories live. Discover now