I CAN'T LOVE HIM...24

772 93 73
                                    

" ശരത്തെ.... ടാ.... "

ഉറക്കത്തിൽ എപ്പോഴോ തന്റെ മുഖത്തു ആരോ തലോടുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു ശരത്തിനു.. ഹാളിൽ നിലത്താണ് കിടന്നതെങ്കിലും കുറച്ചു നേരം കഴിഞ്ഞപ്പോൾ കൂടെയുള്ളവറുടെ സ്നേഹ പ്രകടനം കാരണം പാവത്തിന് സോഫയിൽ കയറി കിടക്കേണ്ട അവസ്ഥ വന്നു..

കിടക്കുമ്പോൾ സ്ട്രൈറ്റ് ആയിട്ട് കിടന്നവരൊക്കെ ഇപ്പോൾ യുദ്ധത്തിന് പോകുന്ന അവസ്ഥയിൽ ആണ് ഉറങ്ങുന്നത്... ഒന്ന് അമേരിക്കയിൽ ആണെങ്കിൽ മറ്റൊന്ന് ആഫ്രിക്കയിൽ...

ആദ്യമൊന്നും ഉറക്ക പിച്ചിൽ കാര്യമാക്കിയില്ലെങ്കിലും തലോടൽ കൂടി വന്നത് പോലെ തോന്നിയപ്പോൾ ശരത് പതിയെ കണ്ണ് തുറന്നു നോക്കി...

" നിനക്കൊക്കെ.. എന്നാ... "

ഉറക്കം കളഞ്ഞവനെ ചീത്ത പറഞ്ഞു കൊണ്ട് കണ്ണ് തുറന്നതും.. ശരത്തിനു ശ്വാസം നിലച്ചത് പോലെ തോന്നി... തന്റെ മുന്നിൽ ഒരു കറുത്ത രൂപം.. തല മുഴുവൻ കറുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നു.. ഹാളിലെ സീറോ ബൾബിന്റെ വെട്ടത്തിൽ ആ രൂപം കണ്ടതും ശരത്തിനു ജീവൻ പോയത് പോലെ തോന്നി.

കൂടെ കിടക്കുന്നവരെ വിളിക്കാൻ നോക്കുന്നുണ്ടെങ്കിലും പേടി കാരണം ശബ്ദം പുറത്തു വരുന്നില്ല.. അവൻ അതിലേക്ക് തന്നെ നോക്കിനിന്നു.
അത് അവനോട് എന്തൊക്കെയോ ചോദിക്കുന്നത് പോലെ തോന്നി.. പേടി കാരണം ഒന്നും മനസിലാവുന്നില്ല.

വീണ്ടും ആ രൂപം മുഖത്തു തൊടാൻ കൈ നീട്ടിയതും സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു ഒറ്റ അലർച്ച ആയിരുന്നു..

"ആഹ്ഹ്ഹ്ഹ്ഹ്ഹ്...."

ശരത്തിന്റെ അലർച്ച കേട്ടതും ബാക്കിയെല്ലാം ചാടി എഴുന്നേറ്റു  ലൈറ്റ് ഇട്ടതും ശരത് നെഞ്ചിൽ കൈ വെച്ച് ഇരിക്കുന്നതാണ് കാണുന്നത്..

" എന്നതാടാ.. എന്നാ പറ്റിയെ.. "

അവനോട് ഓരോരുത്തരും മാറി മാറി ചോദിച്ചു... ശരത് മറുപടി പറയാൻ നോക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തു വരുന്നില്ല.. അവൻ ഒരു സൈഡിലേക്ക് തല കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ടിരുന്നു.

I CAN'T LOVE HIM!!Where stories live. Discover now