I CAN'T LOVE HIM..85

1.1K 122 91
                                    

ആർതർ.. "

തന്റെ പേര് വിളിച്ചു നിൽക്കുന്നയാളെ കണ്ടതും ആദിയുടെ മുഖം ദേഷ്യത്താൽ മുറുകി..മാത്യുവുമായി പ്രശ്നം തുടങ്ങിയ സമയം തൊട്ടേ ആദിക്ക് അലോഷിയെ അറിയാം.. നേരിട്ട് അതികം കണ്ടിട്ടില്ലെങ്കിലും ഫോൺ സംസാരങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്.. കൂടുതലും ഭീഷണി തന്നെ..

അതിനെല്ലാം പുറമെ പാലോട് തറവാട്ടിലെ പുല്കൊടിയോട് പോലും പകയുള്ളവന് അലോഷിയോടും പക തന്നെയാണ്.. തീർത്താൽ തീരാത്ത പക.. അയാളെ കണ്ടതേ അവന്റെ മുഖമിരുണ്ടു..

" അങ്കിൾ.. വാ.. "

അയാളെ ഒന്ന് അടിമുടി നോക്കിയതിനു ശേഷം അവൻ സെബാന്റെ കൈ പിടിച്ചു അകത്തേക്ക് പോകാനായി തിരിഞ്ഞു..

" ആർതർ please Wyt..എനിക്കൊന്ന് സംസാരിക്കണം ആയിരുന്നു.. "

പിന്നിൽ നിന്നും അലോഷിയുടെ ശബ്ദം കേട്ടതും അവൻ ഒന്ന് നിന്നു.. സ്വയം കണ്ണടച്ചു ദേഷ്യം നിയന്ത്രിച്ചു..

അയാളുടെ മുഖത്തേക്ക് നോക്കാനെ അവന് താല്പര്യം ഉണ്ടായിരുന്നില്ല.. ഇത്ര നേരമുണ്ടായിരുന്ന സന്തോഷം ഒക്കെ പോയത് പോലെ.. അവന്റെ മനസ് വീണ്ടും അസ്വസ്ഥമായി...

" അപ്പനും അതേ.. മകനും അതേ... ആരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ കഴിയാത്ത ജന്മങ്ങൾ ആണ്.. എവിടെ ചിരിച്ച മുഖമുണ്ടോ അവിടെയെത്തും അത് നശിപ്പിക്കാൻ ആയിട്ട്... "

അലോഷിയെ നോക്കി വെറുപ്പോടെ അവൻ പിറുപിറുത്തു..

ആദിയുടെ ഈ മാറ്റങ്ങളൊക്കെ ശ്രദ്ധിച്ചു നോക്കി നിൽക്കുകയായിരുന്നു സെബാൻ..അലോഷിയുമായി സംസാരിച്ചു തുടങ്ങിയാൽ നല്ല രീതിയിൽ അവസാനിക്കില്ലെന്ന് തോന്നിയതും സെബാൻ അലോഷിയുടെ അടുത്തേക്ക് വന്നു..

" താൻ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്.. എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാൻ ആണെങ്കിൽ അത് വേണ്ട.. ഞങ്ങൾക്ക് അതിനു താല്പര്യം ഇല്ല.. താൻ പോകാൻ നോക്ക്.. "

അലോഷി ഒരു ചിരിയോടെ സെബാനെ നോക്കി..

ഇതുവരെ അവർക്കിടയിൽ നല്ല സംഭാഷണങ്ങൾ ഉണ്ടായിട്ടില്ല.. സെബാനും ഫിലിപ്പും ആദിയും എല്ലാം ഓരോ തരത്തിൽ മാത്യുവിന്റെ കാര്യത്തിൽ അലോഷിയുമായി ശത്രുതയുള്ളവർ ആണ്.. തിരിച്ചും അങ്ങനെ തന്നെ...

I CAN'T LOVE HIM!!Where stories live. Discover now