I CAN'T LOVE HIM..77

1K 115 131
                                    

" What.."

ആദിയുടെ വായിൽ നിന്നും കേട്ടതിന്റെ ഷോക്കിൽ ആയിരുന്നു ശിവ.. അവൻ വിശ്വാസം വരാത്തത് പോലെ ആദിയെ നോക്കി..

എന്നാൽ ആദി അവനെ മൈൻഡ് ചെയ്യാതെ കിച്ചണിൽ വേറെന്തോ പണിയിൽ ആണ്.. അങ്ങനെയൊരു കാര്യം ശിവയോട് പറഞ്ഞതിന്റെ ഒരു ലക്ഷണവും അവന്റെ മുഖത്തില്ല..

ഇനി ഞാൻ കേട്ടത് തെറ്റിപോയതായിരിക്കുവോ.. ഒരു നിമിഷം ശിവയുടെ മനസ്സിൽ വന്നത് അങ്ങനെയാണ്..

അവൻ ചെയറിൽ നിന്നും എഴുന്നേറ്റ് ആദിയുടെ അടുത്തേക്ക് നടന്നു..

അദ്രി... Are you serious..?"

ബാമിനുള്ള ഫുഡ്‌ എടുക്കുകയായിരുന്നു ആദി.. തൊട്ടടുത്തു നിന്നു ശിവയുടെ ചോദ്യം കേട്ടതും അവൻ നെറ്റി ചുളിച്ചു കൊണ്ട് അവന് നേരെ തിരിഞ്ഞു..

" എന്ത്..? "

" നീ കല്യാണം കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞത്..? "

ശിവ അവന് നേരെ നോക്കി.. അവന്റെ ചോദ്യം കേട്ടതും ആദിയുടെ ചുണ്ടിൽ നേരത്തെ ഉണ്ടായിരുന്ന അതേ കുസൃതി ചിരി വിരിഞ്ഞിരുന്നു..

" Yeah..അങ്ങനെയൊരു പ്ലാൻ ഉണ്ട്.. എന്താ നിന്റെ അഭിപ്രായം.. "

ആദി അവനെ നോക്കി ചിരിച്ചു കൊണ്ട് ബാമിനുള്ള ഫുഡ്‌മായി അകത്തേക്ക് നടന്നു..

എന്നാൽ ശിവ ഒന്നും പറയാനാകാതെ കിച്ചണിൽ തന്നെ നിന്ന് പോയിരുന്നു..

ആദിയോട് പഴയ ഇഷ്ടം ഇപ്പോഴുമില്ലെന്ന് പറഞ്ഞാൽ കള്ളം ആകും..ചെറുപ്പം മുതലേ മനസ്സിൽ കയറി പോയതാണ്.. പെട്ടെന്ന് മായ്ച്ചു കളയാൻ പറ്റില്ല.. അതിനെ സ്വയം മറക്കാൻ അവൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്..

ആദി ഒരിക്കലും അവന്റേതാകില്ലെന്നും ഉറപ്പാണ്.. എങ്കിലും പെട്ടന്ന് കേട്ടപ്പോൾ എന്തോ ഒരു വിഷമം.. നെഞ്ചിൽ എന്തോ കുത്തി തറഞ്ഞത് പോലെ..

അവൻ മറ്റൊരാളുടേതാകുന്നത് ചിന്തിക്കുമ്പോൾ.. എന്തോ അങ്ങനെ ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു അസ്വസ്ഥത പോലെ തോന്നിയവന്..

" നീ ഒന്നും പറഞ്ഞില്ലല്ലോ..? "

തൊട്ടടുത്തു നിന്ന് ആദിയുടെ ശബ്ദം കേട്ടതും അവൻ ഞെട്ടിപ്പോയി.. ആദി ബാമിന് ഫുഡ്‌ കൊടുത്തു വന്നതൊന്നും അവനറിഞ്ഞിരുന്നില്ല.. അവന്റെ മനസ്സിൽ മുഴുവൻ ആദിയുടെ മാര്യേജ് ആയിരുന്നു..

I CAN'T LOVE HIM!!Kde žijí příběhy. Začni objevovat