I CAN'T LOVE HIM...97

1.4K 122 149
                                    

" ആദി... "

ഡ്രസിങ് റൂമിന്റെ ഡോർ ലോക്ക് ചെയ്തു മുന്നോട്ട് നടക്കുമ്പോൾ മറ്റൊന്നും ആദിയുടെ മുന്നിൽ ഉണ്ടായിരുന്നില്ല.. അവന്റെ കണ്ണുകൾ മുഴുവൻ മുന്നിൽ നിൽക്കുന്നവന്റെ പാതി നഗ്നമായ ശരീരത്തിലേക്ക് ആയിരുന്നു..

അതിനിടയിൽ ലൂക്കിന്റെ സ്വരമൊന്നും അവൻ കേട്ടിരുന്നില്ല..അവന് നേരെ മുഖമുയർത്തി നോക്കിയതുമില്ല.. ജിമ്മിൽ പോയില്ലെങ്കിലും ഉറച്ച ശരീരം തന്നെ ആയിരുന്നു ലൂക്കിനുള്ളത്..അവന്റെ ശരീരത്തിലെ നഗ്നമായിരുന്ന ഭാഗത്തെ ഓരോ അണുവിലും ആദിയുടെ കണ്ണുകൾ സഞ്ചരിച്ചു കൊണ്ടിരുന്നു..

അവന്റെ നെക്കിൽ.. ചെസ്റ്റിൽ.. ആബ്‌സിൽ.. അങ്ങനെ ഓരോ സ്ഥലങ്ങളിലും വേണ്ടെന്ന് വെച്ചിട്ടും ആദിയുടെ നോട്ടമെത്തി.. തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ അവനാവുമായിരുന്നില്ല.. അതിനിടയിൽ തന്റെ കണ്ണുകളുടെ കൊത്തി വലിയിൽ ഉരുകി നിൽക്കുന്നവനെ അവൻ കണ്ടില്ല..

തനിക്ക് അടുത്തേക്ക് വരുന്നവന്റെ ഭാവത്തിൽ തളർന്നു നിൽക്കുകയായിരുന്നു ലൂക്ക...ആദിയുടെ കണ്ണുകളുടെ ദിശ മാറി മാറി ഒഴുകുന്നതിനു അനുസരിച്ചു അവനിലെ നെഞ്ചിടിപ്പ് വർധിച്ചു കൊണ്ടിരുന്നു...

മുഖമാകെ ചുവന്നു കയറി ചെവി വരെ ചൂട് പിടിക്കുന്നത് പോലെ തോന്നിയവന്.. ശ്വാസം വിടാൻ പോലും മറന്നു അവനെ തന്നെ നോക്കി നിന്നു പോയി.. ആ സമയം തന്നെ ആദി അവന് തൊട്ട് മുന്നിലെത്തിയിരുന്നു...

തന്റെ ശരീരത്തിലേക്ക് അമർന്നു നിൽക്കുന്നവൻ.. ശ്വാസം പോലും ദേഹത്തു തട്ടുന്ന രീതിയിൽ അത്രയും അടുത്ത്.. അപ്പോഴും അവന്റെ നോട്ടം തന്റെ ചെസ്റ്റിൽ ആണെന്ന് അറിഞ്ഞതും അവന്റെ ഉള്ളൊന്നു വിറച്ചു..

" ആ.. ദി.. "

ചിലമ്പിച്ചു പോയിരുന്നു അവന്റെ ശബ്ദം.. ചുണ്ടുകൾ വിറച്ചു പോയി.. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു..

ആ നേരമാണ്.. അത്ര മേൽ നേർത്ത അവന്റെ സ്വരം കാതിൽ പതിഞ്ഞ നേരമാണ് ആദി അവനെ മുഖമുയർത്തി നോക്കുന്നത്..

നിലയുറപ്പിക്കാതെ പായുന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുമായി തന്റെ മുന്നിൽ നിൽക്കുന്നവനെ ആദി വല്ലാത്തൊരു ഭാവത്തോടെ ആണ് നോക്കി നിന്നത്.. അവന്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിൽ ഒട്ടിയിരുന്ന മുടിയിഴകളെ ആദി തന്റെ വിരലിനാൽ തട്ടി മാറ്റി..

I CAN'T LOVE HIM!!Where stories live. Discover now