I CAN'T LOVE HIM..76

965 116 81
                                    

🎵I'll dance.. Dance.. Dance...
With my Hands.. Hands Hands..
Above my Head.. Head.. Head....
Like jisus said..🎵

രാവിലെ പാർക്കിങ്ങിൽ വണ്ടി ഒതുക്കി മൂളി പാട്ടും പാടി ഓഫീസിനുള്ളിലേക്ക് കടന്നതാണ് അഭി.. അകത്തേക്ക് കയറിയതും..പതിവിലും കൂടുതൽ നിശബ്ദത കണ്ടു അവൻ ഒരു നിമിഷം സംശയത്തോടെ ചുറ്റിനും നോക്കി..

എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു കാര്യമായ വർക്കിൽ ആണ്.. മുന്നിലുള്ള സിസ്റ്റത്തിൽ നിന്ന് കണ്ണെടുക്കുന്നത് പോയിട്ട് ശ്വാസം വിടുന്നുണ്ടോ എന്ന് പോലും മനസിലാകുന്നില്ല..

" എല്ലാവർക്കും എന്ത് പറ്റി.. "

അവനൊരു സംശയത്തോടെ വാച്ചിലേക്ക് നോക്കി...

" ഓഫീസ് ടൈം തുടങ്ങുന്നതേയുള്ളു.. ഞാൻ late ആയതൊന്നുമല്ല.. "

സാധാരണ അവനെത്തുന്ന ഈ ടൈമിൽ എല്ലാവരും വന്നു പരസ്പരം വിഷ് ചെയ്തു ചെറിയ സംസാരങ്ങളൊക്കെ ആയി സ്റ്റാഫുകൾ അവിടെയിവിടെയായി ചെറു കൂട്ടങ്ങളായി നിൽപ്പുണ്ടാകും..

റൂണി എത്തിയതിനു ശേഷമേ എല്ലാവരും അവരവരുടെ വർക്ക്‌ ചെയ്യാൻ തുടങ്ങൂ.. എങ്കിൽ പോലും ഇത്രേം ഭീകരമായ അന്തരീക്ഷം ഉണ്ടാവില്ല...

ഇന്ന് പതിവിന് വിപരീതമായി വല്ലാത്ത സൈലെൻസ്..ആരും ഒന്നും മിണ്ടുന്നില്ല.. പരസ്പരം നോക്കുന്നില്ല.. സൂചി വീണാൽ കേൾക്കുന്നത്ര നിശബ്ദത..

" ശെടാ.. ഇതിപ്പോൾ എന്താ കഥ..? നന്നായോ എല്ലാം...?
"

അവൻ ചെറിയ സംശയത്തോടെ ചുറ്റിനും നോക്കി..

" ആഹ്.. എന്തെങ്കിലും ആവട്ടെ..

പിന്നെ താല്പര്യമില്ലാത്തത് പോലെ ചുമൽ കൂച്ചി കൊണ്ട് മുന്നോട്ട് നടന്നു..

തന്റെ ക്യാബിനിൽ പോയി ബാഗ് വെച്ചതിനു ശേഷം റൂണിയുടെ ക്യാബിനിലേക്ക് പോകാനായി അവനിറങ്ങി..

റൂണി വരാൻ ഇനിയും സമയമെടുക്കും.. ആ സമയം കൊണ്ട് അവന് ക്യാബിൻ ready ആക്കിയിടണം..റൂണിയുടെ ഒരു ദിവസത്തെ പ്രോഗ്രാംസ് ഒക്കെ അർറേൻജ് ചെയ്യണം..റൂണിക്ക് വേണ്ടിയുള്ള സ്പെഷ്യൽ ജ്യൂസ്‌ ക്യാന്റീനിൽ നിന്ന് വാങ്ങണം.. And ഫൈനലി എൻട്രൻസിൽ പോയി റൂണിയെ wyt ചെയ്യണം...

I CAN'T LOVE HIM!!Where stories live. Discover now