I CAN'T LOVE HIM...39

751 90 41
                                    

" ഇസാ... നേരത്തെ നമ്മൾ അവിടെ വെച്ച് കണ്ടത് ആദിയെ അല്ലെ...? അന്ന് എൻഗേജ്‌മെന്റിനു വന്നത്..? ആ ആള് തന്നെ അല്ലെ ഇത്... "

തിരിച്ചു റിയയെ ഡ്രോപ്പ് ചെയ്യാൻ വീട്ടിലേക്ക് പോകും വഴിയാണ് അവളുടെ ചോദ്യം ലൂക്കിന്റെ ചെവിയിൽ പതിഞ്ഞത്...

" ഹ്മ്മ്... അത് തന്നെ... "

" പിന്നെയെന്താ നിന്നോട് മിണ്ടാതെ പോയത്...? എന്തിനാ നിന്നോട് ദേഷ്യപ്പെട്ടത്...? "

ആദി ലൂക്കിനെ പിടിച്ചു തള്ളുന്നതൊക്കെ റിയ കണ്ടിരുന്നു...

" അവന് പ്രാന്ത്... അല്ലാതെന്ത്...? "

" എന്താടാ.. ഞാൻ കേട്ടില്ല... "

ലൂക്ക് തനിയെ ഇരുന്നു പിറുപിറുക്കുന്നത് കണ്ടതും റിയ വീണ്ടും അവനോട് ചോദിച്ചു...

" ഒന്നുമില്ല... അവനെന്തിനാ ദേഷ്യപ്പെട്ടതെന്ന് എനിക്കറിയില്ല... കാരണം എന്തായാലും വാ തുറന്നു പറഞ്ഞാലല്ലേ അറിയൂ... "

ലൂക്ക് ദേഷ്യത്തോടെ പറഞ്ഞു...

" എന്നാലും എന്തൊരു നോട്ടമായിരുന്നു.. ഞാൻ പേടിച്ചു പോയി...

അവളുടെ നേരെ വന്ന അവന്റെ കൂർത്ത നോട്ടമായിരുന്നു അവളുടെ ഉള്ളിൽ നിറയെ...

" അന്ന് എൻഗേജ്‌മെന്റിനു വന്നപ്പോൾ പറഞ്ഞത് പോലെ.. നിങ്ങൾ തമ്മിൽ ശരിക്കും ശത്രുക്കൾ ആയിരുന്നോ...? ഇന്നത്തെ വഴക്ക് കണ്ടിട്ട് എനിക്കങ്ങനെ തോന്നി... "

" ആ ചെറുതായിട്ട്... അതൊക്കെ കഴിഞ്ഞു എല്ലാം ഓക്കേ ആയതാണ്.. പിന്നെ ഇപ്പോൾ എന്തിനാ മോന്തയും കേറ്റി വെച്ചിരിക്കുന്നതെന്ന് ആർക്കറിയാം.. "

" നിനക്ക് ചോദിച്ചൂടെ... കാര്യം എന്താണെന്ന്...? "

അവന്റെ പരിഭവം കേട്ടതും അവൾ സംശയത്തോടെ ചോദിച്ചു...

" ആ ബെസ്റ്റ്... ഒന്ന് ചോദിക്കാൻ പോയതിന്റെയാ.. ഇപ്പോൾ കണ്ടത്... വെട്ട് പോത്തിന്റെ സ്വഭാവം ആണ് അവന്..."

" അതിനു നീയും മോശമൊന്നുമല്ലല്ലോ..? നിന്റെ കയ്യിലിരിപ്പ് കൊണ്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടാവും ആലോചിച്ചു നോക്ക്... "

I CAN'T LOVE HIM!!Where stories live. Discover now