I CAN'T LOVE HIM..57

966 95 74
                                    

" തന്റെ പപ്പ ഇത്രയും വലിയ പണി ഒപ്പിച്ച കാര്യം താൻ ഇപ്പോഴാണോ എന്നോട് പറയുന്നത്... "

തന്റെ അടുത്ത് കിടന്നു രാവിലെ ഓഫീസിൽ വെച്ചു നടന്ന സംഭവമൊക്കെ വിവരിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന ഫിലിപിനെ സെബാൻ കണ്ണ് കൂർപ്പിച്ചു നോക്കി...

" ഞാനും ആകെ ഷോക്ക് ആയിപോയി.. പപ്പ അങ്ങനെ സംസാരിക്കുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല

"പിന്നെ പ്രതീക്ഷിച്ചില്ല പോലും.. അയാൾ ഇതല്ല.. ഇതിനപ്പുറവും പറയും... പ്രവർത്തിക്കുകയും ചെയ്യും..."

സെബാൻ ഇഷ്ടക്കേടോടെ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു...

" പപ്പ ഇതിലും വലുത് പറയും... അതെനിക്കും അറിയാം.. പക്ഷെ ഇസയോട് ഇത്ര മോശമായി സംസാരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല.. ആദിയുടെ പ്രായമല്ലേ അവനും... നമ്മളോട് പറയുന്നത് പോലെയാണോ.. ഒരു ചെറിയ പയ്യനോട്... "

ഫർണാണ്ടോയുടെ മുന്നിൽ കരഞ്ഞു നിന്നിരുന്ന ലൂക്കിന്റെ മുഖം ആയിരുന്നു അയാളുടെ ഉള്ളിൽ നിറയെ...

" ഇതിൽ വലിയ അത്ഭുതപെടാനൊന്നുമില്ല ഫെലി.. സ്വന്തം മകനോടോ ഭാര്യയോടോ യാതൊരു ദയയും കാണിക്കാത്ത ആള്... എന്തിന് ഇസയോട് കാണിക്കണം.. "

അയാളുടെ ക്രൂരതയുടെ വലിയൊരു ഭാഗം അനുഭവിച്ചു തീർത്ത സെബാന് അതൊന്നും വലിയ കാര്യമായി തോന്നിയില്ല...

" പക്ഷെ തനിക്കെന്നോട് ആ സമയം തന്നെ പറയാമായിരുന്നു... കൺ മുന്നിൽ നമ്മൾ അത്ര പേരുണ്ടായിട്ടും ഇങ്ങനെ ചെയ്തെങ്കിൽ അയാളെ ശ്രദ്ധിക്കണം.. "

സെബാൻ ഫിലിപിന്റെ മുഖത്തേക്ക് നോക്കി...

" ഞാൻ അപ്പോൾ വന്നു തന്നോട് പറഞ്ഞിട്ട് എന്താ കാര്യം...വെറുതെ പ്രശ്നം വലുതായി അവിടെയുള്ളവർ അറിയുമെന്നല്ലാതെ എന്തെങ്കിലും കാര്യം ഉണ്ടോ..കുടുംബത്തിലെ വഴക്ക് വെറുതെ പുറത്തുള്ളവർക്ക് ചർച്ച ചെയ്യാൻ ഇട്ടു കൊടുക്കുന്നതെന്തിനാ... "

ഫിലിപ് താല്പര്യമില്ലാതെ പറഞ്ഞു...

"അതുമാത്രമല്ല... ഇസയുടെ അവസ്ഥ കൂടി നോക്കണ്ടേ... അവൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.. എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ സംസാരിച്ചു കൊണ്ട് നിന്നു.. ഓക്കേ ആക്കിയെടുക്കാൻ ഞാൻ കുറെ പാട് പെട്ടു.. ഞങ്ങൾ തമ്മിൽ വാക്ക് തർക്കം നടന്നതൊന്നും അവൻ അറിയുന്നുണ്ടായില്ല..."

I CAN'T LOVE HIM!!Where stories live. Discover now