I CAN'T LOVE HIM!!

3.4K 134 26
                                    

Congratulations luke!!

തനിക്ക് നേരെ നീട്ടിയ കൈകളിലേക്കും ചിരിച്ചു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന മുഖത്തേക്കും അവൻ സൂക്ഷിച്ചു നോക്കി...

Arthur!""

അവന്റെ ചുണ്ടുകൾ മന്ത്രിച്ചു...

" ന്റെ കർത്താവെ... ഇവൻ എന്താ ഇവിടെ..?
അതും ഈ ദിവസം തന്നെ.. ഇനി പഴയ കണക്ക് വല്ലോം തീർക്കാൻ വന്നതാണോ..?

ഹേയ്.. No ഇസാക്.. അങ്ങനെ ഒന്നുമാവില്ല.. ഞാൻ ഇവനെ കുറെ ഉപദ്രവിച്ചിട്ടുണ്ട്.. ശരിയാണ്.. പക്ഷെ അതൊക്കെ കുറെ മുൻപല്ലേ.. അതിന്റെ പേരിൽ ആരെങ്കിലും ഇങ്ങനെ പ്രതികാരം ചെയ്യാൻ വരോ?
അതും എൻഗേജ്‌മെന്റ് ദിവസം ഒക്കെ...

ഇങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ചു കൊണ്ട് കൈ കൊടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ നിക്കുവാണ് നമ്മുടെ നായകൻ..

" ഹലോ..."

വീണ്ടും അവന്റെ ശബ്ദം ആണ് അവനെ ബോധത്തിലേക്ക് കൊണ്ട് വന്നത്...

" ഹായ്... Thanks...

ഒരു ചിരി കഷ്ടപ്പെട്ട് വരുത്തി കൊണ്ട് അവൻ തനിക്ക് നേരെ നീട്ടിയ കയ്യിൽ കൈ ചേർത്തു..

" ഹേയ് ഇച്ചായാ ഇതാരാ... "

അടുത്ത് നിന്നും റിയയുടെ ശബ്ദം കേട്ട് അവൻ എന്ത് പറയണം എന്നറിയാതെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു...

" എന്ത് പറഞ്ഞു പരിചയപെടുത്താൻ ആണ്... കോളേജിൽ പഠിക്കുമ്പോൾ എന്റെ മെയിൻ ശത്രു ആയിരുന്നു... അന്ന് തല്ലുണ്ടാക്കി പോയതിനു ശേഷം ഇന്നാണ് കാണുന്നതെന്ന് പറയാൻ പറ്റോ.. "

ഇങ്ങനെ മനസ്സിൽ അവളോട് അവനെ പരിചയപെടുത്താൻ ഓരോ കള്ളം തപ്പികൊണ്ട് ഇരിക്കുമ്പോൾ ആണ്...

" ഹായ് റിയ... Luke ന്റെ ഫിയൻസ് ആണല്ലേ... ഞാൻ arthur.. Luke ന്റെ ഒപ്പം കോളേജിൽ ഉണ്ടായിരുന്നതാണ്...

അതും പറഞ്ഞു അവൻ റിയയുടെ നേരെ കൈ നീട്ടി...

" ഓഹ് ആണോ... കണ്ടതിൽ സന്തോഷം.. ഇച്ചായൻ ഇതുവരെ പറഞ്ഞില്ലല്ലോ ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഒന്നും കണ്ടിട്ടില്ല.. അത്കൊണ്ട് എനിക്ക് മനസിലായില്ല.. "

അവളും ഒരു ചിരിയോടെ അവനു കൈ കൊടുത്തു..

" ഹും 😤😤വിടെടാ തെണ്ടി ന്റെ പെണ്ണിന്റെ കയ്യിന്നു.. ഇവനെവിടുന്നാ ഇപ്പൊ കുറ്റിയും പറിച്ചു ഇങ്ങോട്ടേക്കു വന്നേ... "

I CAN'T LOVE HIM!!Tempat cerita menjadi hidup. Temukan sekarang