I CAN'T LOVE HIM..62

Start from the beginning
                                    

" ഇവിടെ ഉള്ളതൊന്നും പോരാഞ്ഞിട്ടാണ്.. ഇനി പുറത്തു നിന്നും പുതിയ പാര.. ഇയാൾക്ക് എന്തിന്റെ കുഴപ്പം ആണ്.. "

അവൻ മനസ്സിൽ ഫിലിപിനെ സ്മരിച്ചു കൊണ്ടിരുന്നു..

" ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ..നുണയൻ തെണ്ടി.. "

കട്ടിലിന്റെ അങ്ങേയറ്റത്തു പോയി പിറുപിറുത്തു കൊണ്ടിരിക്കുന്ന ആദിയെ നോക്കി അവൻ പല്ലിറുമ്മി...

ഇത്രയുമൊക്കെ ആയിട്ടും ലൂക്കിന്റെ ദേഷ്യം പോയിരുന്നില്ല... ഒരു കാര്യം മാത്രമല്ലല്ലോ.. ആദി അവനോട് മറച്ചു വെച്ച കുന്നോളം കാര്യങ്ങൾ അവന്റെ ഉള്ളിൽ കിടന്നു പുകയുന്നുണ്ട്... ഏറ്റവും പ്രധാനമായിട്ട് അവന്റെ മിക്കുവിനെ പറ്റിയുള്ള കാര്യം...

അവന്റെയുള്ളിൽ നിറയെ ബെല്ല പറഞ്ഞ കാര്യങ്ങൾ ആയിരുന്നു...ഞാൻ അവനെ വിശ്വസിച്ചു ഏൽപ്പിച്ചതല്ലേ..കണ്ട് പിടിച്ചു തരാമെന്ന് വാക്ക് തന്നതല്ലേ എന്നിട്ടും...

അവൻ ദേഷ്യത്തോടെ ആദിയെ നോക്കി..

" ബില്ലൂസ് പറഞ്ഞതൊന്നും ഇപ്പോൾ തല്ക്കാലം ചോദിക്കണ്ട..മിക്കുവുമായി പരിചയമുണ്ടെന്ന് എനിക്ക് സംശയം ഉണ്ടെന്ന് തോന്നിയാൽ ..ഇവൻ carefull ആവും..പിന്നെ എനിക്ക് മിക്കുവിനെ കിട്ടില്ല..തമ്മിൽ പരിജയം ഉണ്ടെങ്കിൽ ഇവർ തമ്മിൽ ഏതെങ്കിലും രീതിയിൽ കോൺടാക്ട് ഉണ്ടാവുമല്ലോ.. കണ്ട് പിടിച്ചോളാം ഞാൻ.."

ഫിലിപിനെയും മനസ്സിൽ പ്രാകി കൊണ്ട് കഴുത്തും തിരുമ്മി ഇരുന്ന ആദി നോക്കുമ്പോൾ കാണുന്നത് തന്നെ സംശയ ദ്രിഷ്ഠിയോടെ നോക്കിയിരിക്കുന്ന ലൂക്കിനെ ആണ്..

" ഇവനെന്താ ഇങ്ങനെ നോക്കുന്നത്..ഇനി എന്നെ കൊല്ലാൻ വല്ല പ്ലാനുമുണ്ടോ? "

ആദിയും സംശയത്തോടെ ലൂക്കിനെ നോക്കി കൊണ്ടിരുന്നു...

" നോക്കുന്നത് കണ്ടില്ലേ.. അലവലാതി തെണ്ടി.. നീ നോക്കിക്കോ മോനെ..നിന്റെ കള്ളത്തരം ഞാൻ കണ്ട് പിടിക്കും.. മിക്കൂവുമായിട്ട് നിനക്ക് എന്തെങ്കിലും പരിജയം ഉണ്ടായിരുന്നെന്ന് ഞാൻ അറിയട്ടെ.. അന്ന് നിന്റെ അവസാനം ആണ്..ഇപ്പോഴും അങ്ങനെയൊന്നുമില്ലെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.. അത് തെറ്റായിരുന്നെന്ന് തെളിഞ്ഞാൽ god പ്രോമിസ്...പിന്നെ എന്റെ ലൈഫിൽ നീയുണ്ടാവില്ല.."

I CAN'T LOVE HIM!!Where stories live. Discover now