I CAN'T LOVE HIM..61

Start from the beginning
                                    

"അത് പിന്നെ മുത്തശ്ശൻ എന്നെ കൂട്ടാതെ പോയിട്ടല്ലേ.."

പേടിച്ചു മുട്ടു വിറയ്ക്കുന്നുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ അവൻ നിഷ്കളങ്കമായി ചോദിച്ചു..

" Don't call me like that... ഇനി നീയെന്നെ മുത്തശ്ശൻ എന്ന് വിളിക്കരുത്.. "

അവന്റെ കയ്യിലെ പിടി ഒന്ന് കൂടി മുറുക്കികൊണ്ട് അയാൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു..

" ഓക്കേ ഫൈൻ..അതിഷ്ടമില്ലെങ്കിൽ വേണ്ട.. അളിയൻ ഇങ്ങനെ ദേഷ്യപ്പെടല്ലേ.. "

" What... "

അവന്റെ വായിൽ നിന്ന് വീണത് കേട്ട് അയാൾ ദേഷ്യത്തോടെ അലറി..

" What kind of your language.. ഇങ്ങനെയാണോ ഒരാളോട് ബിഹേവ് ചെയ്യുന്നത്.. "

ഫർണാണ്ടോ അവനെ ദേഷ്യത്തോടെ നോക്കി.. എന്നാൽ ഈ തവണ ലൂക്കിനും ദേഷ്യം വന്നു തുടങ്ങിയിരുന്നു...

" നിങ്ങള് തന്നെയല്ലേ പറഞ്ഞത്.. മുത്തശ്ശൻ ന്ന് വിളിക്കരുതെന്ന്.. പിന്നെ ഞാൻ എന്ത് ചെയ്യാനാ.. ഇത്രേം പ്രായമുള്ള ആളെ പേര് വിളിക്കാൻ പറ്റോ..അതൊന്നും ഞാൻ ചെയ്യില്ല.. ഞാനെ കുറച്ചു മര്യാദയുള്ള കൂട്ടത്തിലാണ്..അപ്പോൾ പിന്നെ നമ്മൾ തമ്മിലുള്ള ബന്ധം വെച് അളിയാ ന്ന് വിളിക്കാമെന്ന് വെച്ചപ്പോൾ അതും കുറ്റം.. ഇങ്ങനെയാണെങ്കിൽ ഞാനീ കളിക്കില്ല പോ അവിടുന്ന്.. "

മുഖവും വീർപ്പിച്ചു പിണങ്ങിയിരിക്കുന്നത് പോലെ പറയുന്നവനെ കണ്ട് ദേഷ്യം വന്നെങ്കിലും അയാൾ സ്വയം നിയന്ത്രിച്ചു നിന്നു... കണ്ണടച്ചു ബ്രീത് എടുത്തതിനു ശേഷം അയാൾ അവന്റെ മുഖത്തേക്ക് നോക്കി...

" സർ.. Call me സർ.. എന്നെ അങ്ങനെ വിളിക്ക്.. "

അയാൾ സീരിയസ് ആയാണ് പറഞ്ഞതെങ്കിലും ലൂക്കിന് ചിരി പൊട്ടിയിരുന്നു...

"പിന്നെ സർ ന്ന് വിളിക്കാൻ പറ്റിയ മുതൽ.. അതങ്ങു പള്ളി പോയി പറഞ്ഞാൽ മതി.. ഞാൻ മുത്തശ്ശ ന്ന് മാത്രേ വിളിക്കൂ.."

" ടാ... "

" ടാ.. അല്ല ടീ.. എന്റെ പൊന്ന് മുത്തശ്ശ.. നമ്മൾ എത്ര നേരമായി ഇവിടെ വന്നു നിൽക്കുന്നു.. വാ അകത്തേക്ക് പോകാം..ഞാൻ ആദ്യായിട്ടല്ലേ ഇവിടെ നേരെ ചൊവ്വേ വന്നു കയറുന്നത്.. എന്റെ ഭാവി വീടല്ലേ.. അപ്പോൾ മുത്തശ്ശൻ തന്നെ എന്നെ കൈ പിടിച്ചു കയറ്റണം.. "

I CAN'T LOVE HIM!!Where stories live. Discover now