I CAN'T LOVE HIM!!

By taekookiehyung786

115K 12.5K 10.4K

ഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന... More

I CAN'T LOVE HIM!!
I CAN' T LOVE HIM!! 2
I CAN' T LOVE HIM...3
I CAN'T LOVE HIM....4
character sketch
ICAN' T LOVE HIM...5
I CAN'T LOVE HIM...6
I CAN'T LOVE HIM...7
I CAN'T LOVE HIM...8
I CAN'T LOVE HIM..9
I CAN'T LOVE HIM...10
I CAN'T LOVE HIM...11
I CAN'T LOVE HIM...12
I CAN'T LOVE HIM...13
I CAN'T LOVE HIM...14
I CAN'T LOVE HIM...15
I CAN'T LOVE HIM...16
I CAN'T LOVE HIM...17
I CAN'T LOVE HIM....18
I CAN'T LOVE HIM...19
I CAN'T LOVE HIM...20
I CAN'T LOVE HIM....21
I CAN'T LOVE HIM...22
I CAN'T LOVE HIM...23"
I CAN'T LOVE HIM...24
I CAN'T LOVE HIM....25
I CAN'T LOVE HIM..26
I CAN'T LOVE HIM...27
I CAN'T LOVE HIM..28
I CAN'T LOVE HIM..29
I CAN'T LOVE HIM..30
I CAN'T LOVE HIM..31
I CAN'T LOVE HIM..32
I CAN'T LOVE HIM...33
I CAN'T LOVE HIM...34
I CAN'T LOVE HIM...35
I CAN'T LOVE HIM...36
I CAN'T LOVE HIM...37
I CAN'T LOVE HIM..38
I CAN'T LOVE HIM...39
I CAN'T LOVE HIM..40
I CAN'T LOVE HIM..41
I CAN'T LOVE HIM...42
I CAN'T LOVE HIM...43
I CAN'T LOVE HIM...44
ICAN'T LOVE HIM...45
I CAN'T LOVE HIM...46
I CAN'T LOVE HIM...47
I CAN'T LOVE HIM..48
I CAN'T LOVE HIM..49
I CAN'T LOVE HIM..50
I CAN'T LOVE HIM..51
I CAN'T LOVE HIM..52
I CAN'T LOVE HIM..53
I CAN'T LOVE HIM..54
🅲︎🅷︎🅰︎🆁︎🅰︎🅲︎🆃︎🅴︎🆁︎ 🆂︎🅺︎🅴︎🆃︎🅲︎🅷︎
character sketch 2
I CAN'T LOVE HIM..55
I CAN'T LOVE HIM..56
I CAN'T LOVE HIM..57
I CAN'T LOVE HIM..58
I CAN'T LOVE HIM..59
I CAN'T LOVE HIM..60
I CAN'T LOVE HIM..61
I CAN'T LOVE HIM..63
I CAN'T LOVE HIM..64
I CAN'T LOVE HIM..65
I CAN'T LOVE HIM..66
I CAN'T LOVE HIM..67
I CAN'T LOVE HIM..68
I CAN'T LOVE HIM 69
I CAN'T LOVE HIM..70
I CAN'T LOVE HIM..71
I CAN'T LOVE HIM..72
I CAN'T LOVE HIM..73
I CAN'LOVE HIM..74
I CAN'T LOVE HIM..75
I CAN'T LOVE HIM..76
I CAN'T LOVE HIM..77
I CAN'T LOVE HIM..78
I CAN'T LOVE HIM..79
I CAN'T LOVE HIM..80
I CAN'T LOVE HIM..81
I CAN'T LOVE HIM..82
I CAN'T LOVE HIM..83
I CAN'T LOVE HIM..84
I CAN'T LOVE HIM..85
I CAN'T LOVE HIM..86
I CAN'T LOVE HIM..87
I CAN'T LOVE HIM..88
I CAN'T LOVE HIM..89
I CAN'T LOVE HIM...90
I CAN'T LOVE HIM..91
I CAN'T LOVE HIM..92
I CAN'T LOVE HIM...93
I CAN'T LOVE HIM..94
I CAN'T LOVE HIM...95
I CAN'T LOVE HIM...96
I CAN'T LOVE HIM...97
I CAN'T LOVE HIM..98
I CAN'T LOVE HIM...99
I CAN'T LOVE HIM...100
I CAN'T LOVE HIM...101💫
I CAN'T LOVE HIM...102
I CAN'T LOVE HIM...103🌸
I CAN'T LOVE HIM...104🍁
I CAN'T LOVE HIM..105🍂
I CAN'T LOVE HIM..106🌼
I CAN'T LOVE HIM..107🥀
I CAN'T LOVE HIM...108💔
I CAN'T LOVE HIM...109🌺
I CAN'T LOVE HIM...110 ❤️‍🔥
I CAN'T LOVE HIM...111 ⏳️
I CAN'T LOVE HIM...112💜
I CAN'T LOVE HIM...113 💑
I CAN 'T LOVE HIM...114
I CAN'T LOVE HIM..115 🌀
I CAN'T LOVE HIM...116 ❤️‍🩹
I CAN'T LOVE HIM...117 💘
justice for ലൂക്കാച്ഛൻ... 😪❤️
I CAN'T LOVE HIM...118 💕🦋
I CAN'T LOVE HIM...119 💗

I CAN'T LOVE HIM..62

715 99 42
By taekookiehyung786

" നിന്റെ മാര്യേജ് ഫിക്സ് ചെയ്തത് ആണോ..? "

" What.. "

ഒരു ചോദ്യം ചോദിച്ച് അതിനു എന്ത് ഉത്തരം പറയുമെന്ന് ആലോചിച്ചു തുടങ്ങുന്നതിനു മുന്നേ തന്നെ ലൂക്കിന്റെ അടുത്ത ചോദ്യം കേട്ടതും ആദി കണ്ണും മിഴിച്ചു നിന്നു...

" What അല്ല.. മര്യാദക്ക് ചോദിച്ചതിന് ഉത്തരം പറയെടാ.. നിന്റെ മാര്യേജ് ഫിക്സ് ചെയ്തത് ആണോന്ന്.. "

ആദിയുടെ ഞെട്ടലും കണ്ണ് മിഴിക്കലൊക്കെ കണ്ടതും ലൂക്ക് പല്ല് കടിച്ചു..

" ഏത് മാര്യേജ്.. ആരുടെ മാര്യേജ്.. എനിക്കൊന്നുമറിയില്ല.. "

ആദി കുറച്ചു കൂടി ബാക്കിലേക്ക് നീങ്ങി ഇരുന്നു.. "പിന്നേ..കല്യാണം.. ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം ആണ്"... അവൻ ലൂക്കിനെ ഇടം കണ്ണിട്ട് നോക്കി...

" തെണ്ടി..നോട്ടം കണ്ടാൽ അറിഞ്ഞൂടെ ഉടായിപ്പ് ആണെന്ന്.. ഇവനെയിന്ന് ഞാൻ.. "

" മര്യാദക്ക് സത്യം പറയെടാ..."

ലൂക്ക് അവന്റെ അടുത്തേക്ക് നീങ്ങി ഇടിക്കും പോലെ കയ്യോങ്ങിയതും...

" Stop... Stop... ഇടിക്കല്ലേ.. ഇടിക്കല്ലേ.. "

ആദി അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞിരുന്നു...

" എങ്കിൽ മര്യാദക്ക് പറയ്.. നുണ പറയാൻ നിക്കരുത്.. "

ലൂക്ക് മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ അവനോട് പറഞ്ഞു..ലൂക്കിന്റെ നോട്ടവും ഭീഷണിയും കൂടെ ആയതും ആദി തലയിൽ കൈ വെച്ചു..

" എന്റെ പൊന്ന് ലൂക്കാ.. എനിക്ക് അറിയില്ല.. എന്റെ മാര്യേജ് ഫിക്സ് ചെയ്തിട്ടൊന്നുമില്ല.. നിന്നോടാരാ ഈ നുണയൊക്കെ വന്നു പറഞ്ഞു തരുന്നത്... "

" നിന്റെ അപ്പൻ.. "

" ഓഹ്.. God.. "

"നീയല്ലാതെ വേറെ ആരെങ്കിലും അത് വിശ്വസിക്കുവോ.. അയാൾക്ക് പ്രാന്ത് ആണ്.."

" അതെനിക്കും അറിയാം.. അത് കൊണ്ട് ഞാൻ ദേഹത്ത് കൈ വെയ്ക്കാത്തത്.. "

അവനോട് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു കൊണ്ട് ലൂക്ക് നീങ്ങിയിരുന്നു.....

" ഇവിടെ ഉള്ളതൊന്നും പോരാഞ്ഞിട്ടാണ്.. ഇനി പുറത്തു നിന്നും പുതിയ പാര.. ഇയാൾക്ക് എന്തിന്റെ കുഴപ്പം ആണ്.. "

അവൻ മനസ്സിൽ ഫിലിപിനെ സ്മരിച്ചു കൊണ്ടിരുന്നു..

" ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ..നുണയൻ തെണ്ടി.. "

കട്ടിലിന്റെ അങ്ങേയറ്റത്തു പോയി പിറുപിറുത്തു കൊണ്ടിരിക്കുന്ന ആദിയെ നോക്കി അവൻ പല്ലിറുമ്മി...

ഇത്രയുമൊക്കെ ആയിട്ടും ലൂക്കിന്റെ ദേഷ്യം പോയിരുന്നില്ല... ഒരു കാര്യം മാത്രമല്ലല്ലോ.. ആദി അവനോട് മറച്ചു വെച്ച കുന്നോളം കാര്യങ്ങൾ അവന്റെ ഉള്ളിൽ കിടന്നു പുകയുന്നുണ്ട്... ഏറ്റവും പ്രധാനമായിട്ട് അവന്റെ മിക്കുവിനെ പറ്റിയുള്ള കാര്യം...

അവന്റെയുള്ളിൽ നിറയെ ബെല്ല പറഞ്ഞ കാര്യങ്ങൾ ആയിരുന്നു...ഞാൻ അവനെ വിശ്വസിച്ചു ഏൽപ്പിച്ചതല്ലേ..കണ്ട് പിടിച്ചു തരാമെന്ന് വാക്ക് തന്നതല്ലേ എന്നിട്ടും...

അവൻ ദേഷ്യത്തോടെ ആദിയെ നോക്കി..

" ബില്ലൂസ് പറഞ്ഞതൊന്നും ഇപ്പോൾ തല്ക്കാലം ചോദിക്കണ്ട..മിക്കുവുമായി പരിചയമുണ്ടെന്ന് എനിക്ക് സംശയം ഉണ്ടെന്ന് തോന്നിയാൽ ..ഇവൻ carefull ആവും..പിന്നെ എനിക്ക് മിക്കുവിനെ കിട്ടില്ല..തമ്മിൽ പരിജയം ഉണ്ടെങ്കിൽ ഇവർ തമ്മിൽ ഏതെങ്കിലും രീതിയിൽ കോൺടാക്ട് ഉണ്ടാവുമല്ലോ.. കണ്ട് പിടിച്ചോളാം ഞാൻ.."

ഫിലിപിനെയും മനസ്സിൽ പ്രാകി കൊണ്ട് കഴുത്തും തിരുമ്മി ഇരുന്ന ആദി നോക്കുമ്പോൾ കാണുന്നത് തന്നെ സംശയ ദ്രിഷ്ഠിയോടെ നോക്കിയിരിക്കുന്ന ലൂക്കിനെ ആണ്..

" ഇവനെന്താ ഇങ്ങനെ നോക്കുന്നത്..ഇനി എന്നെ കൊല്ലാൻ വല്ല പ്ലാനുമുണ്ടോ? "

ആദിയും സംശയത്തോടെ ലൂക്കിനെ നോക്കി കൊണ്ടിരുന്നു...

" നോക്കുന്നത് കണ്ടില്ലേ.. അലവലാതി തെണ്ടി.. നീ നോക്കിക്കോ മോനെ..നിന്റെ കള്ളത്തരം ഞാൻ കണ്ട് പിടിക്കും.. മിക്കൂവുമായിട്ട് നിനക്ക് എന്തെങ്കിലും പരിജയം ഉണ്ടായിരുന്നെന്ന് ഞാൻ അറിയട്ടെ.. അന്ന് നിന്റെ അവസാനം ആണ്..ഇപ്പോഴും അങ്ങനെയൊന്നുമില്ലെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.. അത് തെറ്റായിരുന്നെന്ന് തെളിഞ്ഞാൽ god പ്രോമിസ്...പിന്നെ എന്റെ ലൈഫിൽ നീയുണ്ടാവില്ല.."

അവൻ ആദിയെ നോക്കി പല്ലിറുമ്മി.. ദേഷ്യമായിട്ടാണ് പ്രകടിപ്പിക്കുന്നതെങ്കിലും അതിലും കൂടുതൽ അവന് വിഷമം വരുന്നുണ്ടായിരുന്നു..എങ്കിലും അവൻ അത് ഉള്ളിൽ ഒതുക്കി ആദിയെ നോക്കി...

" മൈൻഡ് വോയിസ്‌ ആണ് മോനെ.. കാര്യമായി എന്തോ ആലോചിച്ചു കൂട്ടുന്നുണ്ട്.. ഇരുപ്പ് കണ്ടിട്ട് അടുത്ത അടിക്കുള്ളത് എന്തോ കണ്ട് പിടിക്കുവാണെന്ന് തോന്നുന്നു.. ഓഹ് എനിക്ക് വയ്യ.. God please save me.. "

ലൂക്കിന്റെ മുഖത്തെ ഭാവവും ചുണ്ടിലെ പുച്ഛവും തന്റെ നേരെയുള്ള നോട്ടവും ഒന്നും തന്നെ ആദിക്ക് നല്ലതായി തോന്നിയില്ല.. ഇനിയും വഴക്കിടാൻ വയ്യാത്തത് കൊണ്ട് അവൻ വീണ്ടും ദൈവത്തിനെ വിളിച്ചു കൊണ്ടിരുന്നു..

( ലെ god : ദേ പിന്നേം.. ഒന്ന് പോടാ ചെറുക്കാ.. എനിക്കിവിടെ വേറെ പണിയുണ്ട്...

🗣️: വിടരുത് അവനെ.. കൊടുക്ക്.. കൊടുക്ക്.. നല്ലോണം കൊടുക്ക്... "

God : ഇതെവിടുന്നാ ഈ അപശബ്ദം.. ങ്‌ഹേ നീയെന്നാ ഇവിടെ... "

ലൂയി with ഇളി : അല്ല ഞാനിത് വഴി പോയപ്പോൾ ചുമ്മാ.. 😌

God : പോയിരിക്കെടാ അവിടെ.. 😤😤

ലൂയി : അതേ ഒരു സഹായം ചെയ്തു തരുവോ..

God : എന്ത്‌ സഹായം..?

ലൂയി : അടുത്ത പ്രാവശ്യം അവന്റെ കഴുത്തിൽ കടിക്കുമ്പോൾ കൊര വള്ളി പൊട്ടി ചോര പോയി ചത്തു മലച്ചു അവനെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ വല്ല വഴിയുമുണ്ടോ..?

God : എന്തിനാണാവോ..?

ലൂയി : എനിക്ക് രണ്ടെണ്ണം കൊടുക്കാനാ.. മൂന്ന് ദിവസം പച്ച വെള്ളം തരാതെ പട്ടിണിക്കിട്ട് മീൻ വരയുന്നത് പോലെ വരഞ്ഞാണ് ആ തെണ്ടി എന്നെ കൊന്നത് 😪

God : കുറഞ്ഞു പോയതേയുള്ളു..അവനങ്ങനെ ചെയ്തത് കൊണ്ട് നിന്നെ ഞാൻ നരകത്തിൽ ഇടാത്തത്..മാറി പോടാ..

ലൂയി : എന്നാൽ വേറൊരു കാര്യം ചോദിച്ചോട്ടെ..

God : എന്താ..?

ലൂയി : പ്രയു നെ വേഗം ഇങ്ങോട്ട് കൊണ്ട് വരുവോ 😌

God : പോയിരിക്കെടാ അവിടെ.. ഞാൻ ആ ചെറുക്കൻ എങ്ങനെയെങ്കിലും നന്നാവാണെന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുമ്പോഴാ അവന്റെ...

ലൂയി : ആരോടു പ്രാർത്ഥിക്കുന്നു..

God : എന്നോട് തന്നെ..

ലൂയി : ആ ബെസ്റ്റ്.. ഇനി അങ്കിൾ തന്നെ ശരണം.. ജോൺ അങ്കിളെ...

ലെ ജോൺ : പോടാ കുട്ടി പിശാശ്ശെ.. നിന്റെയൊക്കെ കൂടെ കൂടിയെന്ന ഒറ്റ കാരണം കൊണ്ട് ഞാൻ ഇവിടെ വന്നു കുത്തിയിരിക്കുന്നത്...)

കുറച്ചു നേരം കഴിഞ്ഞും ലൂക്ക് ഒന്നും മിണ്ടാത്തത് കണ്ടതും ആദി പതിയെ പതിയെ അവന്റെ അടുത്തേക്ക് നീങ്ങി വന്നു...

" ലൂക്കാ... "

ആദിയുടെ വിളി കേട്ടെങ്കിലും ലൂക്ക് അതൊന്നും മൈൻഡ് ചെയ്തില്ല.. അവന്റെയുള്ളിൽ നൂറു കൂട്ടം ചിന്തകൾ ആയിരുന്നു..

..ഞാൻ എന്റെ എല്ലാ കാര്യങ്ങളും ഇവനോട് ഷെയർ ചെയ്തിട്ടില്ലേ...എന്നിട്ടും ഇവൻ എന്തൊക്കെ കാര്യങ്ങൾ ആണ് എന്നോട് മറച്ചു വെച്ചത്..ഫ്രണ്ട് ആണ് പോലും ഫ്രണ്ട്... അങ്ങോട്ട് സ്നേഹിക്കുന്നത് പോലെ ഇങ്ങോട്ടും തിരിച്ചു ഉണ്ടാകുമെന്ന് കരുതിയ ഞാൻ വെറും പൊട്ടൻ... ലൂക്കിന് സ്വയം പുച്ഛം തോന്നി..

കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നതിന് ശേഷം അവൻ ബെഡിൽ നിന്നും എഴുന്നേറ്റു..ആദിയെ അവൻ നോക്കിയിരുന്നതേയില്ല...

" ഇവനെന്താ പറ്റിയത്... "

ഇത്ര നേരം ദേഷ്യത്തോടെ ചീറി ഇരുന്നവൻ പെട്ടെന്ന് സൈലന്റ് ആയതും ആദി കൺഫ്യൂഷനിൽ ആയി.. ലൂക്ക് പുറത്തേക്ക് പോവുകയാണെന്ന് മനസിലായതും ആദി വേഗം ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു..

" ലൂക്കാ.. നീ പോകുവാണോ.. "

അവൻ ലൂക്കിനടുത്തേക്ക് നടന്നു വന്നു..

" ഹ്മ്മ്... "

അവനിൽ നിന്നും ഒരു മൂളൽ മാത്രമേ ആദിക്ക് മറുപടിയായി കിട്ടിയിരുന്നുള്ളു...

ലൂക്ക് അപ്പോഴും ആദിയുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല.. തമ്മിലുള്ള അടിപിടിയിൽ അവന്റെ ഡ്രസ്സ്‌ ആകെ അലങ്കോലമായിരുന്നു.. ഡ്രസ്സ്‌ നേരെയാക്കി ഹെയറും സെറ്റ് ചെയ്തു അവൻ ഡോറിനടുത്തേക്ക് വന്നു ലോക്ക് തുറന്നതും ആദി അവനെ കയ്യിൽ പിടിച്ചു നിർത്തിയിരുന്നു..

" ലൂക്കാ... "

അവൻ തന്നെയൊന്ന് നോക്കുക പോലും ചെയ്യാത്തത്തിൽ ആദിക്ക് ചെറിയ നിരാശ തോന്നി..

" ടാ.. എന്നെ നോക്ക്.. "

വാതിലിനു നേരെ തിരിഞ്ഞു നിന്ന ലൂക്കിനെ അവൻ ബലമായി തന്റെ നേരെ തിരിച്ചു നിർത്തി.. ലൂക്കിന്റെ മുഖം തനിക്ക് നേരെ ഉയർത്തിയതും ആദി ഷോക്ക് ആയിരുന്നു.. കരയാൻ വെമ്പുന്നത് പോലെ അവന്റെ കണ്ണും മുഖവും ചുവന്നു ഇരിക്കുന്നു...

" നിനക്കെന്താ പറ്റിയെ...? "

അവൻ ടെൻഷനോടെ ലൂക്കിന്റെ മുഖം കയ്യിൽ എടുത്തു...

" ഒന്നും പറ്റിയില്ല.. മാറ് എനിക്ക് വീട്ടിൽ പോണം... "

അവൻ ആദിയുടെ കൈ തട്ടി മാറ്റി പോകാനായി തിരിഞ്ഞു...

" അങ്ങനെയിപ്പോൾ പോകണ്ട.. നിനക്കെന്താ പറ്റിയതെന്ന് പറഞ്ഞിട്ട് പോയാൽ മതി.. "

ആദി വീണ്ടും കയ്യിൽ പിടിച്ചു അവനെ തിരിച്ചു നിർത്തി ...

" ഒന്നുമില്ലെന്ന് പറഞ്ഞില്ലേ ആദി..നീ എന്റെ കയ്യിന്ന് വിട്ടേ.. "

ലൂക്ക് മുഷിച്ചിലോടെ ആദിയുടെ കൈ എടുത്തു മാറ്റാൻ നോക്കിയെങ്കിലും അവൻ വിടാതെ മുറുകെ പിടിച്ചിരുന്നു...

" എന്നോട് പറഞ്ഞിട്ട് പോയാൽ മതി.. അല്ലാതെ ഞാൻ വിടില്ല..നിനക്കെന്താ പറ്റിയെ.. നീ കരയുവാണോ.. നിന്റെ മുഖം എന്താ ഇങ്ങനെ.. "

അവൻ ലൂക്കിന്റെ മുഖമാകെ കണ്ണോടിച്ചു കൊണ്ട് നിന്നു.. അവന്റെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടതും ടെൻഷനോടെ ആദി അവന്റെ കവിളിൽ കൈ വെച്ചു..

" എന്നെ തൊടണ്ട മാറി നിക്ക്.. "

ആദിയുടെ പെരുമാറ്റം ലൂക്കിന്റെ ദേഷ്യം കൂട്ടുകയാണ് ചെയ്തത്.. അവൻ ഇഷ്ടക്കേടോടെ ആദിയുടെ കൈ തട്ടി മാറ്റി അവനെ പിന്നിലേക്ക് തള്ളി..

" എന്താ പ്രശ്നം.. നിനക്കെന്താ പറ്റിയെ.. "

ഇത്രയും നേരം ദേഷ്യത്തോടെ നിന്നവന്റെ പെട്ടെന്നുള്ള ഭാവ മാറ്റം ആദിക്ക് മനസിലാകുന്നുണ്ടായില്ല...

" എനിക്ക് എന്ത് പറ്റിയാലും നിനക്കെന്താ ആദി.. നീ നിന്റെ കാര്യം നോക്ക്.. "

കാര്യം തിരക്കാൻ വന്നിരിക്കുന്നു.. പറയാൻ എനിക്ക് സൗകര്യം ഇല്ല...

അവൻ ആദിയെ നോക്കി നെറ്റി ചുളിച്ചു.. ആ സമയം അവനോട് സംസാരിക്കാൻ ലൂക്കിന് താല്പര്യം ഉണ്ടായിരുന്നില്ല.. ആദി തന്നോട് ഒന്നും പറയാതിരിക്കുന്നത് അവനോടുള്ള ഇഷ്ട കുറവ് കൊണ്ടാണെന്നായിരുന്നു ലൂക്കിന്റെ ഉള്ളിൽ..

ഒരാളോട് നമ്മുടെ ലൈഫിലെ കാര്യങ്ങൾ ഷെയർ ചെയ്യണമെങ്കിൽ അയാൾക്ക് എന്തെങ്കിലും ഇമ്പോര്ടന്റ്റ്‌ ഉണ്ടാവുമല്ലോ.. തന്നോട് ആദി മനസ് തുറക്കാത്തത് അവന്റെ ലൈഫിൽ തനിക്കൊരു സ്ഥാനവും ഇല്ലാത്തത് കൊണ്ടാണെന്നു അവൻ സ്വയം വിശ്വസിച്ചു.....

അങ്ങനെ ചിന്തിക്കും തോറും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. ആദിയുടെ മുന്നിൽ നിന്ന് കരയാനോ അവന്റെ ആശ്വാസ വാക്കുകൾ കേൾക്കാനോ താല്പര്യം ഇല്ലാത്തത് കൊണ്ട് അവൻ മുഖം വെട്ടിച്ചു തിരിഞ്ഞു നിന്നു..

എന്നാൽ ലൂക്കിന്റെ ഓരോ ഭാവ മാറ്റവും ആദി നോക്കി കാണുന്നുണ്ടായിരുന്നു.. അവന്റെയുള്ളിൽ കാര്യമായി എന്തോ വിഷമം കയറി കൂടിയിട്ടുണ്ടെന്നും അവന് മനസിലായി..അതെന്ത് തന്നെ ആയാലും പരിഹരിക്കണമെന്ന് അവൻ മനസിലുറപ്പിച്ചു.. കാരണം ലൂക്കിന്റെ കണ്ണ് നിറയുന്നത് കണ്ട് നിൽക്കാൻ അവന് കഴിയുമായിരുന്നില്ല...

ആദി പതിയെ അവനരികിലേക്ക് നടന്നു.. പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ ലൂക്ക് അവനെ കണ്ടിരുന്നില്ല...

" ലൂക്കാ.. "

അവനെ പുറകിൽ നിന്നും വയറിലൂടെ ചുറ്റി പിടിച്ചു ആദി തന്റെ ദേഹത്തേക്ക് ചേർത്തു നിർത്തി..

" വിട്.. എനിക്ക് പോണം.. "

അവന്റെ സ്വരത്തിനൊപ്പം വയറിൽ മുറുകുന്ന കൈയുടെ ചൂട് അറിഞ്ഞതും ലൂക്ക് കുതറി..

" അടങ്ങി നിക്ക്.. "

തന്റെ പിടിയിൽ കിടന്നു കുതറുന്നവനെ കണ്ടതും ആദി അവനെ ഒന്ന് കൂടെ മുറുകെ പിടിച്ചു..അടക്കി നിർത്താനായി അവന്റെ ഷോൾഡറിലേക്ക് തന്റെ താടി കുത്തി വെച്ചു...

" വിട് ആദി.. "

ആദി അവനോട് അത്രയും ചേർന്ന് നിന്നതും ലൂക്കിന്റെ സങ്കടം കൂടിയിരുന്നു... അവന്റെ കണ്ണിൽ നിന്നും വെള്ളമോഴുകി.. ചേർന്ന് നിൽക്കണമെന്നുണ്ട്..അവന്റെ ഓരോ സ്പർശനവും അത്ര മേൽ ആഗ്രഹിക്കുന്നുമുണ്ട്.. പക്ഷെ ആരുമല്ലെന്നൊരു തോന്നൽ ഇതിനോടകം തന്നെ അവന്റെ മനസ്സിൽ കയറി കൂടിയിരുന്നു..പ്രണയമൊക്കെ തനിക്ക് മാത്രമല്ലെ..ഞാൻ അവന്റെ നല്ലൊരു സുഹൃത്ത് പോലുമല്ല..ആ ചിന്ത ഉള്ളിൽ നിറഞ്ഞതും സങ്കടം കൊണ്ട് അവന്റെ ചുണ്ടുകൾ വിതുമ്പി.. കരച്ചിൽ പുറത്തേക്ക് വരാതിരിക്കാൻ അവൻ ചുണ്ടുകൾ കൂട്ടി കടിച്ചു പിടിച്ചു.. എങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.....

അവന്റെ കവിളിൽ കൂടി ഒഴുകി ഇറങ്ങിയ കണ്ണ് നീർ തുള്ളി തന്റെ കയ്യിൽ പതിച്ചതും ആദി ഞെട്ടലോടെ കയ്യെടുത്തു മാറ്റി..

"Why Are you crying..?"

അവൻ ലൂക്കിനെ തനിക്ക് നേരെ തിരിച്ചു നിർത്തി.. തന്റെ നേരെ മുഖം ഉയർത്താതെ തല കുനിച്ചു നിൽക്കുവാണെങ്കിലും ആ നിൽപ്പിൽ നിന്ന് അവൻ കരയുകയാണെന്ന് ആദിക്ക് മനസിലായി..

" ലൂക്കാ.. എന്താ പ്രശ്നം പറയ്.. .. "

ലൂക്കിന്റെ മുഖം തനിക്ക് നേരെ ഉയർത്തി കൊണ്ടവൻ ചോദിച്ചു..

" ഒന്നുമില്ല.. "

നിറഞ്ഞൊഴുകിയ കണ്ണ് വാശിയോടെ തുടച്ചു കൊണ്ടവൻ ആദിയുടെ മുഖത്തേക്ക് നോക്കി..

" ഒന്നുമില്ലാഞ്ഞിട്ടാണോ.. നീ കരയുന്നത്.. അതിനു മാത്രം ഇവിടിപ്പോൾ എന്താ പ്രശ്നം ഉണ്ടായത്..? "

എത്രയൊക്കെ ചോദിച്ചിട്ടും പറയാതെ നിൽക്കുന്നത് കണ്ടതും ആദിക്ക് ചെറിയ രീതിയിൽ ദേഷ്യം വന്നു തുടങ്ങിയിരുന്നു..

" ഇവിടെ ഒരു പ്രശ്നവും ഉണ്ടായില്ല.. ഞാൻ കരഞ്ഞാലും ചിരിച്ചാലും നിനക്കെന്നാ.. നീ എന്തിനാ അതൊക്കെ അറിയുന്നേ.. "

ഇത്രയും കാര്യങ്ങൾ മറച്ചു വെച്ചത് അറിഞ്ഞിട്ടും ഒന്നുമറിയാത്തത് പോലെ വീണ്ടും ചോദിക്കുന്ന ആദിയെ കണ്ട് അവനും ദേഷ്യം തോന്നിയിരുന്നു..

" എനിക്കറിയണം നീ പറ.. എന്താ പ്രശ്നം.. "

ആദി വാശിയോടെ അവന്റെ കയ്യിൽ പിടിച്ചു വെച്ചു..

" നീ എന്തിനാ അറിയുന്നേ..ഇതൊക്കെ പറയാൻ നീ എന്റെ ആരാ..? "

അവന്റെ വാശി കണ്ടതും അത്ര നേരത്തെ സങ്കടം മാറി ലൂക്കിന്റെ മുഖത്തും വാശി നിറഞ്ഞു....

" നീ എന്തിനാ ഇപ്പോൾ ഇങ്ങനൊക്കെ പറയുന്നത്.. "

" പിന്നെ ഞാൻ എങ്ങനെ പറയണം.. നിന്റെ എന്തെങ്കിലും കാര്യം നീ പറഞ്ഞിട്ടുണ്ടോ.. എന്തൊക്കെ കാര്യങ്ങളാണ് നീ എന്നോട് മറച്ചു വെക്കുന്നത്..എന്നിട്ട് വല്യ കാര്യം അന്വേഷിക്കാൻ വന്നിരിക്കുന്നു.. മാറി പോ.. "

അവൻ ദേഷ്യത്തിൽ പിറുപിറുത്തു കൊണ്ട് ആദിയെ തള്ളി മാറ്റി...

" ഞാൻ എന്ത് കാര്യം മറച്ചു വെച്ചു.. "

ആദി പരിഭവത്തോടെ അവന്റെ മുഖത്തേക്ക് നോക്കി..

" നീയൊന്നും മറച്ചു വെച്ചിട്ടല്ലേ ആദി.. "

ലൂക്കിന്റെ തറപ്പിച്ചു നോക്കിയുള്ള ചോദ്യം കണ്ടതും ആദി മറുപടിയില്ലാതെ തല കുനിച്ചു...

അവന്റെ മറുപടിയില്ലാത്ത നിൽപ് കണ്ടതും ലൂക്കിന്റെ മുഖത്ത് പുച്ഛം ആയിരുന്നു.

" ഞാനെല്ലാം നിന്നോട് പറയുന്നത് പോലെ നീയെന്നോടും പറയുന്നുണ്ടെന്ന് ഞാൻ കരുതി..അങ്ങനെയൊന്നുമല്ലെന്ന് ഇപ്പോഴല്ലേ മനസിലായത്.. "

ഞാൻ വേറൊന്നും പറയാതിരുന്നില്ലല്ലോ... "

" നീ ഇന്നലെ ആ ചൊറിയന്റെ കൂടെ ആയിരുന്നില്ലേ.. "

വേറെന്ത് കാര്യം എന്ന് ആലോചിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് ആദി അവന്റെ ചോദ്യം കേൾക്കുന്നത്...

" ഇതും അറിഞ്ഞോ.. "

ആദി അവന്റെ മുഖത്തേക്ക് ദയനീയമായി നോക്കി..

" ചോദിച്ചത് കേട്ടില്ലേ.. നീ ഇന്നലെ അയാളുടെ ഒപ്പം ആയിരുന്നില്ലേ.. "

ആദി ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൻ വീണ്ടും ശബ്ദം ഉയർത്തി...

" അത്.. പിന്നെ... ഞാൻ.. "

" ഹ്മ്മ്.. മതി... "

ആദി തപ്പി തടയുന്നത് കണ്ടതും അവൻ കയ്യുയർത്തി തടഞ്ഞു..

" പുതിയ കള്ളം പറയാൻ ആണെങ്കിൽ ബുദ്ധിമുട്ടണ്ട ആദി.. നീ ഇന്നലെ അയാളുടെ ഒപ്പം ആയിരുന്നെന്നു ഞാൻ അറിഞ്ഞു.. "

അവൻ പുച്ഛത്തോടെ ആദിയെ നോക്കി..

" അത് പിന്നെ ലൂക്കാ.. ആക്‌സിഡന്റ്.. ആയപ്പോൾ.... "

ആദിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.. ശിവയുടെ കൂടെ പോയതിന്റെ യഥാർത്ഥ കാരണം എന്തായാലും അവന് ലൂക്കിനോട് പറയാൻ കഴിയില്ല.. അവൻ സങ്കടത്തോടെ അവന്റെ മുഖത്തേക്ക് നോക്കി..

എന്നാൽ അവന്റെ മുഖത്തെ പരിഭവം കാണും തോറും ലൂക്കിന് ദേഷ്യം കൂടി വന്നു.... ഒപ്പം എന്തിനെന്നറിയാത്ത സങ്കടവും..

" ഞാൻ നിന്റെ കൂടെ വരുമെന്നോർത്തിട്ടാണോ..? എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ നീ മീറ്റിംഗ് ഉണ്ടെന്ന് നുണ പറഞ്ഞത്.. നിനക്ക് അയാളുടെ കൂടെ പോകണമെന്നുണ്ടെങ്കിൽ പൊയ്ക്കൂടേ... എന്നോട് നുണ പറഞ്ഞതെന്തിനാ ആദി.. "

ലൂക്ക് മറുപടിക്കായി അവന്റെ മുഖത്തേക്ക് നോക്കി.. എന്നാൽ ആദി ഒന്നും മിണ്ടാതെ നിന്നതേയുള്ളു.. ലൂക്കിന്റെ ചോദ്യത്തിന് അവന്റെ കയ്യിൽ ഉത്തരം ഉണ്ടായിരുന്നില്ല..

" നിനക്കൊന്നും പറയാനില്ലേ.. "

തന്റെ മുന്നിൽ മിണ്ടാതെ നിൽക്കുന്ന ആദിയെ നോക്കി അവൻ ചോദിച്ചു..

" സോറി.. "

അത് മാത്രം ആയിരുന്നു ആദിയുടെ മറുപടി..

" സോറി പറയേണ്ട ആവശ്യമൊന്നുമില്ല.. ഞാൻ നിന്നെ വിശ്വസിച്ചത് എന്റെ തെറ്റാണു.. നീ എന്നോട് കള്ളം പറയില്ലെന്നും ഒന്നും മറച്ചു വെയ്ക്കില്ലെന്നുമൊക്കെ ഞാൻ വെറുതെ തെറ്റിധരിച്ചു... "

അവൻ വേദന കലർന്ന പുഞ്ചിരിയോടെ ആദിയെ നോക്കി..

"
ആദി എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു.. ലൂക്കിന്റെ വായിൽ നിന്നും വന്ന വാക്കുകൾ അവന്റെ ഹൃദയത്തിൽ മുള്ള് പോലെ തറഞ്ഞിരുന്നു.. പക്ഷെ അത് തിരുത്തി പറയാനുള്ള ധൈര്യം ഇല്ലാതെ അവൻ പതറി നിന്നു..ഒരിക്കലും മനഃപൂർവം ഒന്നും ഒളിപ്പിച്ചിട്ടില്ല സാഹചര്യം കൊണ്ടാണ്.. എങ്കിലും അവന്റെ മുന്നിൽ മറുപടി ഇല്ലാതെ നിൽക്കേണ്ടി വരുന്നത് അവന് സഹിക്കാൻ പറ്റുന്നുണ്ടായില്ല..

"ലൂക്കാ ഞാൻ.. "

" ഒന്നും മറച്ചു വെച്ചിട്ടില്ലെന്നൊന്നും പറയല്ലേ ആദി..നീ ഒരു കാര്യവും എന്നോട് ഷെയർ ചെയ്തിട്ടില്ല.. നിന്നെ പറ്റി ഒന്നുമിനിക്കറിയില്ല.. ഓരോരുത്തരു പറഞ്ഞു അറിയുന്ന കാര്യങ്ങൾ ചോദിക്കുമ്പോൾ മാത്രം ആണ്.. നീ എന്നോട് എന്തെങ്കിലുമൊക്കെ പറയുന്നത് തന്നെ ..
ശരിക്കും ഞാൻ നിന്റെ ആരാ..

ലൂക്ക് അവന്റെ മുഖത്തേക്ക് നോക്കി...

" നീയെന്റെ ഫ്രണ്ട്... ഫ്രണ്ട് അല്ലെ.. "

പതിഞ്ഞ ശബ്ദത്തിലുള്ള ആദിയുടെ മറുപടി കിട്ടിയതും ലൂക്കിന്റെ ചുണ്ട് പുച്ഛത്താൽ വിരിഞ്ഞു.. അതുപോലും ആദി താല്പര്യം ഇല്ലാതെയാണ് പറയുന്നതെന്ന് അവന് തോന്നി..

" ഫ്രണ്ട്.."

അവന് പുച്ഛത്തോടെ പറഞ്ഞു കൊണ്ടിരുന്നു..

" നിന്റെ ഫ്രണ്ട് ശിവയല്ലേ ആദി.. അതുകൊണ്ടല്ലേ നിനക്കൊരാവശ്യം വന്നപ്പോൾ നീ അയാളുടെ അടുത്തേക്ക് പോയത്.. ഞാൻ ചോതിച്ചതല്ലേ നിന്റെ കൂടെ വരട്ടെയെന്ന്.. എന്നെ നുണ പറഞ്ഞു ഒഴിവാക്കി അയാളുടെ കൂടെ പോകണമെങ്കിൽ അതല്ലേ നിന്റെ ഫ്രണ്ട്...

" ശിവ എന്റെ ഫ്രണ്ട് അല്ല ലൂക്കാ.. അവനും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല..ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ എല്ലാം.. പിന്നെന്താ.. "

ലൂക്ക് ശിവയുടെ കാര്യം പറയുന്നത് കേട്ടതും ആദി ദേഷ്യത്തോടെ അവനെ തിരുത്തി..

" ഒരു ബന്ധവുമില്ലെങ്കിൽ നീ പിന്നെന്തിനാ എന്നോട് നുണ പറഞ്ഞു അയാളുടെ കൂടെ പോയത്..നിന്റെ എല്ലാ കാര്യവും നീ അയാളോട് ഷെയർ ചെയ്യുന്നുണ്ടല്ലോ..അത്പോലെ എന്നോട് നീ പറയുന്നുണ്ടോ.. നിന്റെ കൂടെ എല്ലാത്തിനും കൂട്ട് നിൽക്കുന്നതല്ലേ ഞാൻ.. എന്നിട്ടും...

"Enouph.. "

അത്രയുമൊക്കെ ആയപ്പോൾ ആദിയുടെ ക്ഷമ നശിച്ചിരുന്നു.. ലൂക്കിനോട് യഥാർത്ഥ കാരണം പറ്റാത്തത്തിന്റെയും.. അവന്റെ മുന്നിൽ മറുപടി പറയാനില്ലാതെ നിൽക്കേണ്ടി വന്നതും.. ആദിയുടെ ഉള്ളിൽ കുറ്റബോധം ഉണ്ടാക്കിയിരുന്നു.. അതിനു കൂടെ ലൂക്ക് അവനെ സ്വയം ശിവയുമായി compare ചെയ്യുന്നത് കൂടി കേട്ടപ്പോൾ ആദിയുടെ ദേഷ്യം ഇരട്ടിച്ചു..

" ഒന്ന് നിർത്ത് ലൂക്കാ..നിന്നോട് എന്റെ കാര്യങ്ങൾ പറയാൻ എനിക്ക് മനസ്സില്ലായിരുന്നു... അത്കൊണ്ട് പറഞ്ഞില്ല... എന്താ കുഴപ്പം..കുറെ നേരമായി സഹിക്കുന്നു..നിന്റെ പ്രശ്നം എന്താ.. ഞാൻ ശിവയുടെ കൂടെ പോയതാണോ.. എനിക്ക് പോകാൻ തോന്നി ഞാൻ പോയി.. തോന്നിയാൽ ഇനിയും പോകും.. നിനക്കെന്താ പ്രശ്നം.. ഹാ..? ശല്യം ചെയ്യാതെ ഒന്ന് പോയി തരുവോ..?"

പറഞ്ഞു മനസിലാക്കാനാണ് ശ്രമിച്ചതെങ്കിലും അവന്റെ വായിൽ നിന്നും വീണത് ഇങ്ങനെയൊക്കെ ആയിരുന്നു...അവൻ ദേഷ്യത്തോടെ അലറിയതും ലൂക്ക് ഞെട്ടിപോയി.... ശിവയെ പറഞ്ഞത് ഇഷ്ടപെടാത്തത് കൊണ്ടാണ് ആദിക്ക് ഇത്രയധികം ദേഷ്യമെന്ന് അവൻ കരുതി.കൂടാതെ അവന്റെ ഓരോ വാക്കുകളും അവന്റെയുള്ളിൽ തറഞ്ഞു നിന്നു...

ഇറങ്ങി പോകാനല്ലേ പറഞ്ഞത്.. അപ്പോൾ ഞാൻ ഇവന്റെ ആരുമല്ലേ..

ഇനിയാരൊക്കെ എന്റെ ലൈഫിൽ വന്നാലും അവന് പകരമാവില്ല ലൂക്കാ...

അന്നൊരിക്കൽ ആദി ശിവയെ കുറിച്ച് പറഞ്ഞ വാക്കുകൾ...

ഞാൻ ഇവന്റെ ആരാ.... അവൻ വീണ്ടും സ്വയം ചോദിച്ചു കൊണ്ടിരുന്നു..അവന്റെയുള്ളിൽ ശിവ പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.ആദിയോട് അടുക്കരുത്.. അവനെ ഡിസ്റ്റർബ് ചെയ്യരുത്.. അത്ര അധികാരത്തോടെ ശിവ അങ്ങനെ പറയണമെങ്കിൽ ഇവനും അറിഞ്ഞു കൊണ്ടാവില്ലേ..ഇവന്റെ സമ്മതത്തോടെയാവില്ലേ....

ഞാൻ വെറും പൊട്ടനാണ്.. ഇവന്റെ സൗഹൃദം പോലും ഞാൻ പിടിച്ചു വാങ്ങിയതല്ലേ... വിട്ടേക്ക് ഇസാ.. അവൻ നിന്റെ സൗഹൃദവുമല്ല.. പ്രണയവുമല്ല...ശിവയുടെ മുന്നിൽ ആദിയുടെ കാര്യം പറഞ്ഞു അഹങ്കരിച്ചതോർത്തു അവന് സ്വയം പുച്ഛം തോന്നി..

" സോറി... "

ആദിയോട് അത്ര മാത്രം പറഞ്ഞു കൊണ്ട് നിറഞൊഴുകിയ കണ്ണുകൾ തുടച്ചു അവൻ അവിടെ നിന്നും പുറത്തേക്ക് പോയി..

" Shit.. "

ലൂക്ക് ഇറങ്ങിയതും പറഞ്ഞു പോയതോർത്തു അവൻ നെറ്റിയിൽ ഇടിച്ചു.. അവനെക്കാൾ ശിവയോട് താല്പര്യം കാണിക്കുന്നു എന്ന രീതിയിൽ സംസാരിച്ചപ്പോൾ പറഞ്ഞു പോയതാണ്.. ദേഷ്യത്തിൽ വിളിച്ചു കൂവിയപ്പോൾ എന്തൊക്കെയാണ് പറയുന്നതെന്ന് പോലും ചിന്തിച്ചില്ല..

" അവനെന്തു വിചാരിച്ചിട്ടുണ്ടാവും..ഞാൻ ഇറക്കി വിട്ടെന്ന് കരുതി കാണുവോ... ഓഹ് god... "

ആദി ലൂക്കിന് പിറകെ റൂമിൽ നിന്നും ഇറങ്ങി ഓടി.ഇവനിത്ര വേഗം പോയോ... റൂമിന്റെ വെളിയിലൊന്നും അവനെ കാണാതെ വന്നതും ആദി ചുറ്റിനും നോക്കി.. പിന്നെ എന്തോ ഓർത്തെന്ന പോൽ താഴേക്ക് ഇറങ്ങി ഓടി..

" ഇസാ.. നീ എവിടെ ആയിരുന്നു. ഞാൻ കുറെ നേരമായി wyt ചെയ്യുന്നു.. "

ലൂക്ക് താഴെ വന്നതും അവന്റെ കൂടെ പോകാനായി റെഡി ആയി ഇരിക്കുന്ന ബെല്ലയെ ആണ് കാണുന്നത്..

" അത് ഞാൻ..മുകളിൽ... "

അവളിൽ നിന്നും കരഞ്ഞ മുഖം മറയ്ക്കാൻ പാട് പെടുകയായിരുന്നു അവൻ..

" ഹ്മ്മ്.. കിട്ടിയ സമയം നോക്കി കാമുകനെ കാണാൻ പോയല്ലേ കൊച്ചു കള്ളൻ.. "

" കാമുകനോ.. "

അവളുടെ അർത്ഥം വെച്ചുള്ള പറച്ചിൽ കേട്ട് അവൻ ഞെട്ടലോടെ ചോദിച്ചു....

" അയ്യോ.. എന്താ അഭിനയം.. സത്യം പറയെടാ നീ ആദിയുടെ അടുത്തല്ലായിരുന്നോ.. "

" ഹാ അതേ.. "

" ആഹ്.. അത് തന്നെ ഞാനും ചോദിച്ചത്.. അപ്പോൾ അവൻ ആവശ്യമില്ലാത്ത എക്സ്പ്രെഷൻ ഇട്ടു കളിക്കുന്നു bloody ഫൂൾ .

അവനെ അടിമുടി പുച്ഛിച്ചു കൊണ്ട് അവൾ ചെരുപ്പിടാൻ തുടങ്ങി..

" ഇവളെന്തിനാ കാമുകനെന്ന് പറഞ്ഞത്.. ഇനി എനിക്ക് ആദിയോട് ഇഷ്ടം ഉള്ളതെങ്ങാനും ഇവൾ അറിഞ്ഞിട്ടുണ്ടാകുമോ..? ഹേയ്.. ഞാൻ പറഞ്ഞിട്ടല്ലല്ലോ..?

" ഇസാ... "

ലൂക്ക് അവിടെ ബെല്ല പറഞ്ഞതിനെ പറ്റി കാര്യമായി ആലോചിച്ചു നിക്കുമ്പോൾ ആണ് റേച്ചൽ അങ്ങോട്ട് വരുന്നത്..

" പോകാൻ ഇറങ്ങുവാണോ രണ്ടു പേരും.. "

" ഹാ ആന്റി.. "

മറുപടി പറയാൻ തിരിയുമ്പോൾ ആണ് അവർ ലൂക്കിന്റെ മുഖം കാണുന്നത്..

" ഇതെന്ത് പറ്റി കരഞ്ഞോ.. മുഖമൊക്കെ വല്ലാതിരിക്കുന്നു.. "

അവന്റെ ചുവന്നു ഇരിക്കുന്ന കണ്ണും മുഖവുമൊക്കെ കണ്ട് അവർ ടെൻഷനോടെ ചോദിച്ചു..

" ങ്‌ഹേ കരഞ്ഞോ എവിടെ നോക്കട്ടെ.. "

ബെല്ല ചാടിയെഴുന്നേറ്റ് അവന്റെ മുഖമൊക്കെ പിടിച്ചു അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു നോക്കി..

" കണ്ടോ.. കണ്ടോ.. വല്യമ്മേടെ മോൻ തന്നെ കാരണം..എല്ലാവരെയും കരയിപ്പിക്കുന്നത് പോരാഞ്ഞിട്ടാണോ അവൻ എന്റെ ഇച്ചാപ്പിയോട് വഴക്കിട്ടത്.. "

" ഹേയ്.. ഞാൻ കരഞ്ഞൊന്നുമില്ല.. "

ബെല്ല റേച്ചലിനോട് ഓരോന്ന് വിളിച്ചു പറയുന്നത് കണ്ടതും ലൂക്ക് അവളെ തിരുത്തി..

" നീ കൂടുതൽ അവനെ സപ്പോർട് ചെയ്യുവൊന്നും വേണ്ട.. അവന് രണ്ടു തല്ലിന്റെ കുറവുണ്ട്.. വിളിക്ക് വല്യമ്മേ അവനെ എന്നിട്ട് ചോദിക്ക്.. "

അവൻ പറയുന്നതൊന്നും കേൾക്കാതെ ബെല്ല ഓരോന്ന് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു..

" ലൂക്കാ... "

അതേ സമയം അവനെ തിരക്കി ആദി അങ്ങോട്ട് വന്നിരുന്നു... ഹാളിൽ നിൽക്കുന്ന ലൂക്കിനെ കണ്ട് അടുത്തേക്ക് ഓടി വന്നെങ്കിലും കൂടെ നിൽക്കുന്നവരെ കണ്ട് അവൻ ബ്രേക്ക്‌ ഇട്ടു അവിടെ തന്നെ നിന്നു..

" ചോദിക്ക് വല്യമ്മേ അവനോട്.. "

" എന്ത്.. "

ബെല്ല പറയുന്നത് കേട്ട് അവൻ കണ്ണ് മിഴിച്ചെങ്കിലും ലൂക്കിന്റെ മുഖവും റേച്ചലിന്റെ കൂർപ്പിച്ചു നോട്ടവും പന്തിയായി തോന്നാത്തത് കൊണ്ട് ആദി കൂടുതൽ അങ്ങോട്ട് നോക്കിയില്ല.. അവിടെ വെച്ചിരുന്ന ഫ്ലവർ വെർസിലെ പൂവിന്റെ സൗന്ദര്യം ആസ്വദിച്ചു അവൻ അവിടെ തന്നെ നിന്നു..

" ആദി നിന്റെ കഴുത്തിൽ എന്താ.. "

ബെല്ലയുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കുന്നത്.. അവന്റെ കഴുത്തിലേക്ക് നോക്കിയ റേച്ചൽ അന്തിച്ചു നിന്നു പോയി..ലൂക്കിന്റെ പല്ല് കൊണ്ട് ഉണ്ടായ പാട് നല്ല വ്യക്തമായി കാണുന്നുണ്ടായിരുന്നു....

" അത് ഒന്നുമില്ല.. "

അവൻ വേഗം കഴുത്തിൽ കൈ വെച് മറച്ചു.

" കൈ മാറ്റിക്കെ നോക്കട്ടെ.. "

ബെല്ല വിടുന്ന ലക്ഷണം ഉണ്ടായില്ല.. ലൂക്ക് എന്ത് ചെയ്യണമെന്നറിയാതെ നഖം കടിച്ചു നിന്നു...അവന് റേച്ചലിന്റെ മുഖത്ത് നോക്കാൻ ചമ്മൽ തോന്നി..

" കർത്താവെ.. ഞാൻ കടിച്ചതാണെന്ന് എങ്ങാനും മനസിലായിട്ടുണ്ടാകുവോ.. ഈ പ്രാന്തി വായടയ്ക്കുന്നില്ലല്ലോ.. "

ആദിയുടെ കഴുത്തിലെ കൈ മാറ്റാൻ നോക്കുന്ന ബെല്ലയെ അവൻ ദയനീയമായി നോക്കി നിന്നു..

" ചിന്നൂ..ഇസയ്ക്ക് വീട്ടിൽ പോകേണ്ടതല്ലേ..നീ അവന്റെ കൂടെ പോകുന്നുണ്ടെങ്കിൽ വേഗം പോയി വാ.. "

ലൂക്കിന്റെ മുഖത്തെ പരിഭ്രമം കണ്ടതും റേച്ചൽ ചിന്നുവിനെ അവിടെ നിന്ന് പിടിച്ചു മാറ്റി...

" എന്നാലും അവന്റെ കഴുത്ത്.. "

" മിണ്ടാതെ ഇങ്ങോട്ട് വാടീ കുരിപ്പേ...ആന്റി ഞാൻ ഇറങ്ങുവാ.."

റേച്ചലിനോട് ചമ്മിയ മുഖത്തോടെ പറഞ്ഞൊപ്പിച്ചു അവൻ ബെല്ലയെയും വലിച്ചു പുറത്തിറങ്ങി..അതിനിടയിൽ അറിയാതെ പോലും അവൻ ആദിയെ നോക്കിയില്ല..

" ലൂക്കാ wyt.. "

ആദി അവന്റെ പിറകെ പോകാൻ തുടങ്ങിയെങ്കിലും റേച്ചൽ അവന്റെ ചെവിയിൽ പിടിച്ചു നിർത്തിയിരുന്നു..

" ആഹ്ഹ്.. വിട്.. "

അവൻ ചെവിയും തിരുമ്മി അവരുടെ നേരെ തിരിഞ്ഞു..

" നീ എന്തിനാ അവനെ കരയിപ്പിച്ചത്.. "

" ഞാനോ.. "

" ആഹ് നീ തന്നെ.."

" ചുമ്മാതെയാ ഞാൻ ഒന്നും ചെയ്തില്ല... "

ആദിയുടെ മറുപടി കേട്ടതും റേച്ചൽ അവനെ കൂർപ്പിച്ചു നോക്കി..

" സത്യം മമ്മാ.. ഞാൻ ഒന്നും ചെയ്തില്ല.. "

" എന്നിട്ടാണോ അവന്റെ മുഖം അങ്ങനെ ഇരുന്നത്.. നമ്മുടെ വീട്ടിൽ ഗസ്റ്റ്‌ ആയി വന്നതല്ലേ ആദി.. എന്നിട്ട് ഇങ്ങനെയാണോ പെരുമാറുന്നത്.. "

" പിന്നെ ഗസ്റ്റ്‌.. എന്നെ ഇഞ്ചി ചതയ്ക്കുന്നത് പോലെ അവൻ എന്നെ ചതച്ചു വെച്ചത്.. അതിനാർക്കും കുഴപ്പമില്ലേ.. "

ആദി മുഖവും വീർപ്പിച്ചു സ്വയം പിറുപിറുത്തു കൊണ്ടിരുന്നു..

" അതൊക്കെ പോട്ടെ.. നിന്റെ കഴുത്തിൽ ഈ പാട് എങ്ങനെ വന്നു.. "

റേച്ചൽ കഴുത്തിലേക്ക് കൈ ചൂണ്ടിയതും അവൻ വീണ്ടും കൈ വെച് മറച്ചു പിടിച്ചു..

" നോക്കട്ടെ കൈ മാറ്റിക്കെ.. "

അവർ ചിരി കടിച്ചു പിടിച്ചു അവന്റെ കൈ മാറ്റി കഴുത്തിൽ തൊട്ട് നോക്കി..

" സ്സ്ഹ്ഹ്ഹാ.. പതിയെ.. വേദനയുണ്ട് മമ്മാ.. "

അവൻ വേദന കൊണ്ട് മുഖം ചുളിച്ചു..

" മുറിഞ്ഞിട്ടുണ്ട്..ഇങ്ങനെ വഴക്കിടാൻ തുടങ്ങിയാൽ ഇവരെങ്ങനെ ഒരുമിച്ചു ജീവിക്കും ദൈവമേ.. "

അവന്റെ കഴുത്തിലെ പാടിൽ ചോര കല്ലിച്ചു കിടക്കുന്ന പാടിലേക്ക് നോക്കി റേച്ചൽ മനസിലോർത്തു..

"ഇങ്ങു വന്നേ.. മരുന്ന് വെച്ചു തരാം ഞാൻ.."

" അതൊന്നും വേണ്ട.. കുഴപ്പമില്ല.. "

ആദി റേച്ചലിന്റെ കൈ മാറ്റി റൂമിലേക്ക് പോകാനായി തിരിഞ്ഞു...

"അത് നീയാണോ തീരുമാനിക്കുന്നത്..മര്യാദയ്ക്ക് എന്റെ കൂടെ വാ..എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട് .. "

മുഖവും വീർപ്പിച്ചു സങ്കടത്തോടെ നിൽക്കുന്ന ആദിയെയും വലിച്ചു അവർ റൂമിലേക്ക് പോയി...

(തുടരും..)

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.

പനിയാണ്..

അത്കൊണ്ട് ചെറിയ part

ബോർ ആണെന്ന് തോന്നുന്നു.. ഞാൻ വേറെ വായിച്ചോന്നും നോക്കിയില്ല

അഭിപ്രായം പറയുക....

വൈകുന്നേരം ഒരു പാർട്ട്‌ കൂടി തരാ

WITH LOVE ❤️AMMU❤️....

Continue Reading

You'll Also Like

128K 4.1K 80
Alastor X Female Reader You and Alastor have been best friends since you were 5 years old. With Alastor being the famous serial killer of your time...
154K 3.2K 46
"You brush past me in the hallway And you don't think I can see ya, do ya? I've been watchin' you for ages And I spend my time tryin' not to feel it"...
1M 39.5K 92
𝗟𝗼𝘃𝗶𝗻𝗴 𝗵𝗲𝗿 𝘄𝗮𝘀 𝗹𝗶𝗸𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 𝗳𝗶𝗿𝗲, 𝗹𝘂𝗰𝗸𝗶𝗹𝘆 𝗳𝗼𝗿 𝗵𝗲𝗿, 𝗔𝗻𝘁𝗮𝗿𝗲𝘀 𝗹𝗼𝘃𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 �...
383K 23.2K 82
Y/N L/N is an enigma. Winner of the Ascension Project, a secret project designed by the JFU to forge the best forwards in the world. Someone who is...