I CAN'T LOVE HIM!!

By taekookiehyung786

115K 12.5K 10.4K

ഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന... More

I CAN'T LOVE HIM!!
I CAN' T LOVE HIM!! 2
I CAN' T LOVE HIM...3
I CAN'T LOVE HIM....4
character sketch
ICAN' T LOVE HIM...5
I CAN'T LOVE HIM...6
I CAN'T LOVE HIM...7
I CAN'T LOVE HIM...8
I CAN'T LOVE HIM..9
I CAN'T LOVE HIM...10
I CAN'T LOVE HIM...11
I CAN'T LOVE HIM...12
I CAN'T LOVE HIM...13
I CAN'T LOVE HIM...14
I CAN'T LOVE HIM...15
I CAN'T LOVE HIM...16
I CAN'T LOVE HIM...17
I CAN'T LOVE HIM....18
I CAN'T LOVE HIM...19
I CAN'T LOVE HIM...20
I CAN'T LOVE HIM....21
I CAN'T LOVE HIM...22
I CAN'T LOVE HIM...23"
I CAN'T LOVE HIM...24
I CAN'T LOVE HIM....25
I CAN'T LOVE HIM..26
I CAN'T LOVE HIM...27
I CAN'T LOVE HIM..28
I CAN'T LOVE HIM..29
I CAN'T LOVE HIM..30
I CAN'T LOVE HIM..31
I CAN'T LOVE HIM..32
I CAN'T LOVE HIM...33
I CAN'T LOVE HIM...34
I CAN'T LOVE HIM...35
I CAN'T LOVE HIM...36
I CAN'T LOVE HIM...37
I CAN'T LOVE HIM..38
I CAN'T LOVE HIM...39
I CAN'T LOVE HIM..40
I CAN'T LOVE HIM..41
I CAN'T LOVE HIM...42
I CAN'T LOVE HIM...43
I CAN'T LOVE HIM...44
ICAN'T LOVE HIM...45
I CAN'T LOVE HIM...46
I CAN'T LOVE HIM...47
I CAN'T LOVE HIM..48
I CAN'T LOVE HIM..49
I CAN'T LOVE HIM..50
I CAN'T LOVE HIM..51
I CAN'T LOVE HIM..52
I CAN'T LOVE HIM..53
I CAN'T LOVE HIM..54
🅲︎🅷︎🅰︎🆁︎🅰︎🅲︎🆃︎🅴︎🆁︎ 🆂︎🅺︎🅴︎🆃︎🅲︎🅷︎
character sketch 2
I CAN'T LOVE HIM..55
I CAN'T LOVE HIM..56
I CAN'T LOVE HIM..57
I CAN'T LOVE HIM..58
I CAN'T LOVE HIM..59
I CAN'T LOVE HIM..60
I CAN'T LOVE HIM..62
I CAN'T LOVE HIM..63
I CAN'T LOVE HIM..64
I CAN'T LOVE HIM..65
I CAN'T LOVE HIM..66
I CAN'T LOVE HIM..67
I CAN'T LOVE HIM..68
I CAN'T LOVE HIM 69
I CAN'T LOVE HIM..70
I CAN'T LOVE HIM..71
I CAN'T LOVE HIM..72
I CAN'T LOVE HIM..73
I CAN'LOVE HIM..74
I CAN'T LOVE HIM..75
I CAN'T LOVE HIM..76
I CAN'T LOVE HIM..77
I CAN'T LOVE HIM..78
I CAN'T LOVE HIM..79
I CAN'T LOVE HIM..80
I CAN'T LOVE HIM..81
I CAN'T LOVE HIM..82
I CAN'T LOVE HIM..83
I CAN'T LOVE HIM..84
I CAN'T LOVE HIM..85
I CAN'T LOVE HIM..86
I CAN'T LOVE HIM..87
I CAN'T LOVE HIM..88
I CAN'T LOVE HIM..89
I CAN'T LOVE HIM...90
I CAN'T LOVE HIM..91
I CAN'T LOVE HIM..92
I CAN'T LOVE HIM...93
I CAN'T LOVE HIM..94
I CAN'T LOVE HIM...95
I CAN'T LOVE HIM...96
I CAN'T LOVE HIM...97
I CAN'T LOVE HIM..98
I CAN'T LOVE HIM...99
I CAN'T LOVE HIM...100
I CAN'T LOVE HIM...101💫
I CAN'T LOVE HIM...102
I CAN'T LOVE HIM...103🌸
I CAN'T LOVE HIM...104🍁
I CAN'T LOVE HIM..105🍂
I CAN'T LOVE HIM..106🌼
I CAN'T LOVE HIM..107🥀
I CAN'T LOVE HIM...108💔
I CAN'T LOVE HIM...109🌺
I CAN'T LOVE HIM...110 ❤️‍🔥
I CAN'T LOVE HIM...111 ⏳️
I CAN'T LOVE HIM...112💜
I CAN'T LOVE HIM...113 💑
I CAN 'T LOVE HIM...114
I CAN'T LOVE HIM..115 🌀
I CAN'T LOVE HIM...116 ❤️‍🩹
I CAN'T LOVE HIM...117 💘
justice for ലൂക്കാച്ഛൻ... 😪❤️
I CAN'T LOVE HIM...118 💕🦋
I CAN'T LOVE HIM...119 💗

I CAN'T LOVE HIM..61

843 110 96
By taekookiehyung786

ഫർണാണ്ടോ കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറുന്നത് കണ്ടതും ലൂക്ക് വേഗം സീറ്റ് ബെൽറ്റ്‌ അഴിച്ചു പുറത്തിറങ്ങി ആളുടെ അടുത്തേക്ക് ഓടി..

" മുത്തശ്ശ.. നിക്ക് ഞാനും വരുന്നു... "

അവൻ ഓടി വന്നു അയാളുടെ കയ്യിൽ പിടിച്ചു നിർത്തി..

" Don't touch me.. "

ഫർണാണ്ടോ ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി..

" അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഞാൻ തൊടും.. "

ലൂക്ക് നിഷ്കു ഭാവത്തോടെ വീണ്ടും അയാളുടെ കയ്യിൽ പിടിച്ചു..

കുറച്ചു നേരമായി അവന്റെ പ്രവർത്തികളിൽ പ്രാന്ത് പിടിച്ചിരുന്ന അയാൾക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു...അയാളുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു...

" You.. Bastard.. മര്യാദയുടെ ഭാഷയിൽ പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്.. "

ഫർണാണ്ടോ ലൂക്കിന്റെ കൈ മുട്ടിൽ പിടിച്ചു വലിച്ചു വാതിലിന്റെ മറവിലേക്ക് ചേർത്ത് നിർത്തി.. ദേഷ്യം കൊണ്ട് അയാളുടെ മുഖമെല്ലാം ചുവന്നു വന്നു...പല്ലുകൾ ഇറുമ്മി കൊണ്ട് അയാൾ ലൂക്കിനെ തന്നെ നോക്കി...

" കുറച്ചു നേരമായി ഞാൻ നിന്നെ സഹിക്കുന്നു.. ഒരു വീഡിയോ എടുത്തു കയ്യിൽ വെച്ചിട്ട് എന്നെ പൊട്ടൻ കളിപ്പിക്കാമെന്ന് കരുതുന്നുണ്ടോ നീ.. "

അയാളുടെ ശബ്ദം കടുത്തിരുന്നു.. ദേഷ്യം കൂടുന്നതിനനുസരിച്ചു ശ്വാസഗതിയും ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു.. ലൂക്കിനെ ദഹിപ്പിക്കുന്ന രീതിയിൽ നോട്ടമെയ്തു അവന്റെ കയ്യിലെ പിടി മുറുക്കി കൊണ്ട് അയാൾ അവിടെ നിന്നു.... ഒറ്റ നോട്ടത്തിൽ തന്നെ കുറച്ചു നേരം കൊണ്ട് അയാൾ അനുഭവിച്ച ഇറിറ്റേറ്റിങ് എത്ര ഭീകരമാണെന്ന് മുഖത്ത് നിന്ന് മനസിലാക്കി എടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു..

" ഇങ്ങേരെന്നെ തിന്നുവോ... "

ഫർണാണ്ടോയുടെ മുഖ ഭാവം കണ്ടതും ലൂക്ക് അറിയാതെ ഉമിനീരിറക്കി പോയി..വീഡിയോ ഉള്ളതിന്റെ ഒറ്റ ധൈര്യത്തിലാണ് അവൻ പിടിച്ചു നിൽക്കുന്നത് തന്നെ.....

"അത് പിന്നെ മുത്തശ്ശൻ എന്നെ കൂട്ടാതെ പോയിട്ടല്ലേ.."

പേടിച്ചു മുട്ടു വിറയ്ക്കുന്നുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ അവൻ നിഷ്കളങ്കമായി ചോദിച്ചു..

" Don't call me like that... ഇനി നീയെന്നെ മുത്തശ്ശൻ എന്ന് വിളിക്കരുത്.. "

അവന്റെ കയ്യിലെ പിടി ഒന്ന് കൂടി മുറുക്കികൊണ്ട് അയാൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു..

" ഓക്കേ ഫൈൻ..അതിഷ്ടമില്ലെങ്കിൽ വേണ്ട.. അളിയൻ ഇങ്ങനെ ദേഷ്യപ്പെടല്ലേ.. "

" What... "

അവന്റെ വായിൽ നിന്ന് വീണത് കേട്ട് അയാൾ ദേഷ്യത്തോടെ അലറി..

" What kind of your language.. ഇങ്ങനെയാണോ ഒരാളോട് ബിഹേവ് ചെയ്യുന്നത്.. "

ഫർണാണ്ടോ അവനെ ദേഷ്യത്തോടെ നോക്കി.. എന്നാൽ ഈ തവണ ലൂക്കിനും ദേഷ്യം വന്നു തുടങ്ങിയിരുന്നു...

" നിങ്ങള് തന്നെയല്ലേ പറഞ്ഞത്.. മുത്തശ്ശൻ ന്ന് വിളിക്കരുതെന്ന്.. പിന്നെ ഞാൻ എന്ത് ചെയ്യാനാ.. ഇത്രേം പ്രായമുള്ള ആളെ പേര് വിളിക്കാൻ പറ്റോ..അതൊന്നും ഞാൻ ചെയ്യില്ല.. ഞാനെ കുറച്ചു മര്യാദയുള്ള കൂട്ടത്തിലാണ്..അപ്പോൾ പിന്നെ നമ്മൾ തമ്മിലുള്ള ബന്ധം വെച് അളിയാ ന്ന് വിളിക്കാമെന്ന് വെച്ചപ്പോൾ അതും കുറ്റം.. ഇങ്ങനെയാണെങ്കിൽ ഞാനീ കളിക്കില്ല പോ അവിടുന്ന്.. "

മുഖവും വീർപ്പിച്ചു പിണങ്ങിയിരിക്കുന്നത് പോലെ പറയുന്നവനെ കണ്ട് ദേഷ്യം വന്നെങ്കിലും അയാൾ സ്വയം നിയന്ത്രിച്ചു നിന്നു... കണ്ണടച്ചു ബ്രീത് എടുത്തതിനു ശേഷം അയാൾ അവന്റെ മുഖത്തേക്ക് നോക്കി...

" സർ.. Call me സർ.. എന്നെ അങ്ങനെ വിളിക്ക്.. "

അയാൾ സീരിയസ് ആയാണ് പറഞ്ഞതെങ്കിലും ലൂക്കിന് ചിരി പൊട്ടിയിരുന്നു...

"പിന്നെ സർ ന്ന് വിളിക്കാൻ പറ്റിയ മുതൽ.. അതങ്ങു പള്ളി പോയി പറഞ്ഞാൽ മതി.. ഞാൻ മുത്തശ്ശ ന്ന് മാത്രേ വിളിക്കൂ.."

" ടാ... "

" ടാ.. അല്ല ടീ.. എന്റെ പൊന്ന് മുത്തശ്ശ.. നമ്മൾ എത്ര നേരമായി ഇവിടെ വന്നു നിൽക്കുന്നു.. വാ അകത്തേക്ക് പോകാം..ഞാൻ ആദ്യായിട്ടല്ലേ ഇവിടെ നേരെ ചൊവ്വേ വന്നു കയറുന്നത്.. എന്റെ ഭാവി വീടല്ലേ.. അപ്പോൾ മുത്തശ്ശൻ തന്നെ എന്നെ കൈ പിടിച്ചു കയറ്റണം.. "

അവൻ അയാളുടെ മുഖത്തേക്ക് നോക്കി നിന്നു..

" പറ്റോ.. ഇല്ലയോ.. പറ്റില്ലെങ്കിൽ പറഞ്ഞോ.. ഞാൻ ആദിക്ക് വീഡിയോ അയച്ചു കൊടുത്തോളാം.. "

ഫർണാണ്ടോ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതും അവൻ വീണ്ടും ചോദിച്ചു കൊണ്ടിരുന്നു...അവന്റെ ചോദ്യം കേട്ട് അയാൾ ദേഷ്യം സ്വയം നിയന്ത്രിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..

" ഇതിന്റെയൊക്കെ അവസാനം നീ ഒരുപാട് കരയേണ്ടി വരും.. ഓർത്തു വെച്ചോ നീ... "

അയാൾ അവന്റെ മുന്നിൽ നിന്നും മാറി നേരെ നിന്നു...

" കാലൻ എന്നാ പിടിയാ പിടിച്ചത്.. ചുവന്നു വന്നു.. "

ലൂക്ക് അയാൾ പിടിച്ച സ്ഥലം തിരുമി കൊണ്ട് അവന്റെ അടുത്ത് വന്നു നിന്നു വീണ്ടും അയാളുടെ കയ്യിൽ ചുറ്റിപ്പിടിച്ചു...

" പാവം.. "

ആ സമയം ദേഷ്യം കണ്ട്രോൾ ചെയ്യാൻ നോക്കുന്ന ഫർണാണ്ടോയെ കണ്ട് അവന് തന്നെ സഹതാപം തോന്നുന്നുണ്ടായിരുന്നു...

" വാ.. ആദ്യായിട്ടാ നേരെ വന്നു കയറുന്നത്.. മുൻപ് വന്നപ്പോഴൊക്കെ മതിൽ ചാടൽ അല്ലായിരുന്നോ പണി.. "

അയാളുടെ കൂടെ വീടിനകത്തേക്ക് കയറുന്ന വഴി അവൻ പറഞ്ഞു...

" What.. "

"  എന്റെ പൊന്നൊ.. പതുക്കെ അലറു.. "

അവൻ ഒരു ചെവി പൊത്തികൊണ്ട് അയാളെ നോക്കി നെറ്റി ചുളിച്ചു..

" നീയെന്താ പറഞ്ഞെ.. "

" അന്ന് ഇവിടുത്തെ സെക്യൂരിറ്റി സ്റ്റാഫിനെയൊക്കെ മാറ്റേണ്ടി വന്നില്ലേ.. അന്ന് ഇവിടെ മതിൽ ചാടി വന്നത് ഞാൻ ആയിരുന്നു... "

ലൂക്ക് അയാളെ നോക്കി ഇളിച്ചു..

" എന്തിന്... "

" ആദിയെ കാണാൻ.. അല്ലാതെ ഇവിടെ എന്ത് കുന്തം ഇരിക്കുന്നു... "

അവന്റെ മറുപടി കേട്ടതും ദഹിപ്പിച്ചൊരു നോട്ടം നോക്കിയതല്ലാതെ അയാൾ മറുപടി ഒന്നും പറഞ്ഞില്ല..

" നോക്ക്.. മുത്തശ്ശ.. ഇതെന്നാ എല്ലാവരും നമ്മളെ ഇങ്ങനെ നോക്കുന്നത്.. "

അവൻ പറഞ്ഞപ്പോഴാണ് അയാളും അത് ശ്രദ്ധിക്കുന്നത് തന്നെ..

അവിടെ നിൽക്കുന്ന എല്ലാവരുടെ മുഖത്തും അമ്പരപ്പ് ആണ്..അയാളുടെ മുഖത്ത് നിസ്സഹായത ആയിരുന്നെങ്കിൽ ലൂക്ക് എല്ലാവരെയും നോക്കി ഇളിച്ചു കൊണ്ട് നിന്നു...

ബെല്ലയെയും റേച്ചലിനെയുമൊക്കെ നോക്കി ഇളിച്ചു വരുമ്പോൾ ആണ് അവൻ ചിന്നുവിന്റെ അടുത്ത് നിൽക്കുന്ന ശിവയെ കാണുന്നത്.. അതോടെ ലൂക്കിന്റെ മുഖം കറുത്തു.. രാവിലെ ഫോൺ വിളിച്ച കാര്യം ഓർമ വന്നതും അവന്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞു വന്നു..

" ഇങ്ങേർ ഇവന്റെ പിറകെ തന്നെയാണോ.. ഏത് നേരവും.. "

അവൻ ആദിയുടെ മുഖത്തേക്ക് നോക്കി.. തന്നെ വായും പൊളിച്ചു കണ്ണും തള്ളി നിൽക്കുന്നത് കണ്ടെങ്കിലും ഫിലിപ് പറഞ്ഞു കൊടുത്ത കാര്യങ്ങളും ശിവയുടെ പ്രവർത്തിയും എല്ലാം കൊണ്ട് ആദിയെ കൊല്ലാനുള്ള ദേഷ്യം ആയിരുന്നു അവന്റെയുള്ളിൽ..

" വായും പൊളിച്ചു നിൽക്കുന്നത് കണ്ടില്ലേ.. വായി നോക്കി.. ഇവനെന്നാ ഇതിനു മുൻപ് എന്നെ കണ്ടിട്ടില്ലേ..
"

ആദി നോക്കുന്നത് കണ്ട് സ്വയം ഒന്ന് നോക്കികൊണ്ട് അവൻ മനസ്സിൽ പിറുപിറുത്തു...

" ശിവ എന്താ ഇവിടെ..? "

വീടിനുള്ളിൽ ശിവയെ കണ്ടതും ഫർണാണ്ടോ സ്വയം ചോദിച്ചു പോയി.. ഇതിനു മുൻപും അവൻ വന്നിട്ടുണ്ടെങ്കിലും വീടിനുള്ളിലേക്ക് കയറാൻ കൂട്ടാക്കിയിരുന്നില്ല.. ബെല്ലയുമായി വീണ്ടും കമ്പനി ആയതൊന്നും അയാൾ അറിഞ്ഞിട്ടുമുണ്ടായിരുന്നില്ല..

" അത് തന്നെ ഞാനും ആലോചിക്കുന്നെ.. ചൊറിയൻ എന്താ ഇവിടെ.. "

ലൂക്ക് അടക്കം പറയുന്നത് കേട്ടതും അയാൾ അവന്റെ മുഖത്തേക്ക് നോക്കി..

" നീയും അവനും തമ്മിൽ എന്താ പ്രശ്നം..? "

അയാൾ അവനെ നോക്കി നെറ്റി ചുളിച്ചു..

" എനിക്കിഷ്ടമില്ല.. അയാൾക്ക് എന്നെ കാണുമ്പോൾ പയങ്കര ചൊറിച്ചിൽ ആണെന്നെ.. ഞാൻ ആദിയോട് മിണ്ടുന്നതൊന്നും അയാൾക്ക് ഇഷ്ടമില്ല.. ഇന്ന് രാവിലെ വിളിച്ചപ്പോൾ പറയുവാ അവനെ ഡിസ്റ്റർബ് ചെയ്യരുതെന്ന്.. ഉള്ളത് പറയാലോ എന്റെ അപ്പൂപ്പാ.. നിങ്ങൾ ചെയ്തത് മുഴുവൻ ചെറ്റത്തരം ആണെങ്കിലും ആ ചൊറിയനെ പറഞ്ഞു വിട്ടത് മാത്രം ഒരു നല്ല കാര്യമാണ്.. "

" ഓഹ്.. "

ഫർണാണ്ടോ ശിവയുടെ മുഖത്തേക്ക് നോക്കി...

" ഞാനായിട്ട് എന്തെങ്കിലും ചെയ്താൽ അല്ലെ കുഴപ്പം ഉള്ളൂ.. ആദിയുടെ പേര് പറഞ്ഞു ശിവയെ കൂടെ നിർത്തിയാൽ ഇവന്റെ കാര്യം അവൻ നോക്കിക്കോളും..ശത്രുവിന്റെ ശത്രു മിത്രം.. "

അയാൾ ഗൂഢമായ ചിരിയോടെ ലൂക്കിന്റെ മുഖത്തേക്ക് നോക്കി...

" എന്താ.. "

" Nothing.. "

അവനെ നോക്കി ചുമൽ കൂച്ചി കൊണ്ട് അയാൾ നേരെ നിന്നു...

" ഒന്നുമില്ല പോലും.. അടുത്ത കൊനഷ്ട് ഒപ്പിച്ചോണ്ട് നിക്കുവാണെന്ന് മോന്ത കണ്ടാൽ അറിഞ്ഞൂടെ.. എന്റെ കർത്താവെ.. ഇങ്ങേരെ നീ തന്നെ പടച്ചു വിട്ടതാണോ.. "

ലൂക്കും അയാളുടെ മുഖത്തേക്ക് നോക്കി നിന്ന് കർത്താവിനെ വിളിച്ചു കൊണ്ടിരുന്നു...

ഇവരിവിടെ പരസ്പരം പോര് വിളിച്ചു നിൽക്കുവായിരുന്നെങ്കിലും ഇതെല്ലാം കണ്ട് പോയ കിളിയൊന്നും തിരിച്ചു വരാതെ നിൽക്കുകയായിരുന്നു അകത്തുണ്ടായിരുന്നവർ..

" ചിന്നൂ.. ഞാൻ കാണുന്നത് തന്നെയാണോ നീയും കാണുന്നത്... "

ശിവ അടുത്ത് നിൽക്കുന്ന ബെല്ലയെ തോണ്ടി..

" ശിവേട്ടൻ എന്താ കാണുന്നെ.. "

ഫർണാണ്ടോയുടെ കൂടെ നിൽക്കുന്ന ഇസയെ തന്നെ നോക്കികൊണ്ട് അവൾ ചോദിച്ചു..

" നിന്റെ മുത്തശ്ശൻറെ കൂടെ ആ കുട്ടി പിശാശ് വന്നു നിൽക്കുന്നത്.. "

" അപ്പോൾ കറക്റ്റ്.. സ്വപ്നമല്ല... ഒർജിനൽ ആണ്.. "

അവൾ അത്ഭുതത്തോടെ ലൂക്കിനെ നോക്കി..

" ഇവൻ മുത്തശ്ശനെയും വളച്ചു കുപ്പിയിലാക്കിയോ.. കഴിഞ്ഞ ദിവസം ഇവന്റെ പേരിൽ ഇവിടെ കിടന്നു വെളിച്ചപ്പാട് തുള്ളിയ മനുഷ്യൻ ആണ് ഇപ്പോൾ അവന്റെ കയ്യും പിടിച്ചു വന്നു നിൽക്കുന്നത്.. അല്ലെങ്കിലും എന്റെ ഇച്ചാപ്പി മുത്താണ്.. Well done my ബോയ്.. I'm proud of you... "

അവൾ ലൂക്കിനെ നോക്കി ഇളിച്ചു കൊണ്ട് നിന്നു..

" കുഞ്ഞേ ഇതേതാ ഈ പയ്യൻ.. "

മേരിയമ്മ അടുത്ത് നിന്ന റേച്ചലിനോട് പതിയെ ചോദിച്ചു..

" ആദിയുമായി റിലേഷനിൽ ആണെന്ന് പറഞ്ഞ പയ്യനില്ലേ അതാണ്‌ ഇത്.. ഇസ... "

റേച്ചൽ പതിയെ അവരോട് പറഞ്ഞു കൊടുത്തു.. അത് കേട്ടതും അവർ അത്ഭുതത്തോടെ റേച്ചലിനെ നോക്കി...

" സർ അന്ന് വഴക്കിട്ടത് ഈ പയ്യന്റെ പേരിലല്ലേ.. പിന്നെങ്ങനെ.. "

" ആ.. അത് തന്നെ എനിക്കും മനസിലാകാത്തത്.. "

അവർ അത്ഭുതത്തോടെ ലൂക്കിനെ നോക്കി നിന്നു..
പരിചയമുള്ളവരോട് പോലും ഫർണാണ്ടോ ഇങ്ങനെ ക്ലോസ് ആയി പെരുമാറുകയില്ല.. അയാളാകേ അടുപ്പം കാണിക്കുന്നത് ആദിയോടാണ്.. അപ്പോഴാണ് ഒട്ടും ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ.. റേച്ചൽ രണ്ട് പേരുടെയും മുഖം മാറി മാറി നോക്കി.. പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. മുഖത്ത് ചിരിയുമുണ്ട്...

" ശരിക്കും ഇഷ്ടം ഉണ്ടായിട്ട് കൊണ്ട് വന്നതായിരിക്കുമോ ദൈവമേ.. എല്ലാം ശരിയായാൽ മതിയായിരുന്നു... "

ഉള്ളിൽ അങ്ങനെയൊക്കെ പ്രാർത്ഥിച്ചെങ്കിലും ഫർണാണ്ടോയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് അവർക്ക് ചെറിയ രീതിയിൽ ഭയവും തോന്നിയിരുന്നു...

"ലൂക്കാ.. ഇവനെങ്ങനെ garandpa യുടെ കൂടെ..ഒരു ദിവസം ഓഫീസിൽ നിന്ന് മാറി നിന്നപ്പോൾ അവിടെ എന്തൊക്കെയാ നടക്കുന്നെ..."

ആദി ലൂക്കിനെ തന്നെ നോക്കി അത്ഭുതത്തോടെ നിന്നു...അതേ സമയം തന്നെ ലൂക്കിന്റെ കണ്ണുകൾ ആദിയെയും തേടിയെത്തിയിരുന്നു...

" ഹും 😏😏... "

ആദി ചിരിച്ചു കാണിച്ചെങ്കിലും അവൻ സകല പുച്ഛവും വാരി വിതറി മുഖം വെട്ടിച്ചു കളഞ്ഞു...

" ഇവനെന്താ പറ്റിയെ.. ഇനി എന്നെ മനസിലായി കാണില്ലേ.. "

ആദി സ്വയം ഒന്ന് നോക്കി...

" കുഴപ്പമൊന്നുമില്ലല്ലോ... എന്നാലും ഇവനെങ്ങനെ grandpa യോട് ഇത്ര ക്ലോസ് ആയി നിക്കുന്നെ.. എന്നോട് പോലും ഇങ്ങനെ മിണ്ടിയിട്ടില്ല.. "

ആദി പരിഭവത്തോടെ അവരെ രണ്ട് പേരെയും നോക്കി നിന്നു.. ലൂക്ക് ഫർണാണ്ടൊയോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്നതും അയാൾ തിരിച്ചു മറുപടി കൊടുക്കുന്നതുമൊക്കെ കണ്ട് അത്ഭുതവും ചെറുതല്ലാത്തൊരു കുശുമ്പും അവനുണ്ടായിരുന്നു...

"  അവനെ പോയി അകത്തേക്ക് വിളിക്കാതെ എല്ലാരും ഇങ്ങനെ തന്നെ നിൽക്കുന്നതെന്താ.. "

അവൻ ചുറ്റിനും നോക്കി.. ആർക്കും ഇതുവരെ ബോധം വന്നിട്ടില്ല.. എല്ലാം വായും പൊളിച്ചു അങ്ങനെ തന്നെ നിൽപ്പുണ്ട്.." കഷ്ടം തന്നെ.. " എല്ലാവരെയും നോക്കി തല കുടഞ്ഞു കൊണ്ട് അവൻ ലൂക്കിന് അടുത്തേക്ക് നടന്നു...

" കണ്ടോ.. കണ്ടോ.. ഞാൻ പറഞ്ഞില്ലേ.. ഇവിടെ തന്നെ നിന്നാൽ ആദി തന്നെ എന്നെ വിളിക്കാൻ വരുമെന്ന്.. ബെറ്റിൽ തോറ്റില്ലേ.. അങ്ങനെ തന്നെ വേണം.. മര്യാദക്ക് പറഞ്ഞത് പോലെ sunday എന്റെ കൂടെ സിനിമക്ക് വന്നോണം.. "

ആദി വരുന്നത് കണ്ടതും ലൂക്ക് ഫർണാണ്ടോയുടെ ചെവിയിലേക്ക് വലിഞ്ഞു കയറി സ്വകാര്ര്യം പറഞ്ഞു..

" മിണ്ടാതിരിക്കെടാ.. "

അയാൾ ചെവി വെട്ടിച്ചു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി...

" ദേ കാർന്നോരെ.. തോറ്റു കഴിയുമ്പോൾ ചുമ്മാ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല.. എപ്പോൾ നോക്കിയാലും അങ്ങേരുടെ ഒരു മിണ്ടാതിരിയെടാ.."

അവൻ സ്വയം പിറുപിറുത്തു കൊണ്ട് തന്റെ നേരെ വരുന്ന ആദിയെ പുച്ഛത്തോടെ നോക്കികൊണ്ടിരുന്നു...

" ലൂ....

" ഇച്ചൂ... "

ആദി അടുത്ത് വന്നു അവനെ വിളിക്കാൻ തുടങ്ങിയതും ശിവയുടെ അടുത്ത് നിന്ന് ബെല്ല കാറ്റ് പോലെ വന്നു അവന്റെ ദേഹത്തേക്ക് വലിഞ്ഞു കയറിയിരുന്നു..

" ഇച്ചൂ.. എത്ര ദിവസയെടാ നിന്നെ കണ്ടിട്ട്.. "

അവന്റെ ദേഹത്തേക്ക് വലിഞ്ഞു കയറി ഇരുന്നിട്ടാണ് ചോദ്യം.. പെട്ടന്ന് ആയത് കൊണ്ട് വീഴാൻ പോയെങ്കിലും ഫർണാണ്ടോ അവനെ പിടിച്ചു നിർത്തിയിരുന്നു..

" നീയല്ലേ വിളിക്കാതിരുന്നത്..ഒരു മെസ്സേജ് പോലും അയച്ചില്ലല്ലോ.. "

അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പരിഭവത്തോടെ ചോദിച്ചു...

" അത് ക്ലാസ്സ്‌ ഉണ്ടായിരുന്നത് കൊണ്ടല്ലേ.. നല്ല തിരക്ക് ആയിരുന്നു.. അപ്പോൾ നീ വേണ്ടേ എന്നെ വിളിച്ചു അന്വേഷിക്കാൻ.."

" അത് ശരി.. ഇപ്പോൾ അങ്ങനെ ആയോ.. "

അവരങ്ങനെ സംസാരിച്ചു നിൽക്കുന്നത് നോക്കി തൊട്ടടുത്തു കുശുമ്പ് കുത്തി വീർത്ത മുഖവുമായി നിൽക്കുന്ന ആദിയെ ലൂക്ക് കണ്ടില്ലെങ്കിലും ഫർണാണ്ടോ ശ്രദ്ധിച്ചിരുന്നു...

" ചിന്നൂ.. മതി ബാക്കി സംസാരമൊക്കെ പിന്നെ.. അവനെ കഴിക്കാൻ കൊണ്ട് പോയി ഇരുത്ത്... "

ബെല്ലയോട് അത് പറഞ്ഞു ആദിയെ ഒന്ന് കൂടി നോക്കിയതിനു ശേഷം അയാൾ റൂമിലേക്ക് പോയി..

"  ഇച്ചൂ.. വാ ഫുഡ്‌ കഴിക്കാം.. "

" എനിക്ക് വേണ്ട.. വിശപ്പില്ല.. "

വിശന്നു വയറു അപ്പൂപ്പന് വിളിക്കുന്നുണ്ടെങ്കിലും അവന് അങ്ങനെ പറയാൻ ആണ് തോന്നിയത്.. കാരണം റേച്ചൽ ഇതുവരെ അവനോട് മിണ്ടുകയോ അകത്തേക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ല.. അവർ വിളിക്കാതെ പോകാൻ അവനും ചെറിയ മടി തോന്നിയിരുന്നു...

" അതൊന്നും പറഞ്ഞാൽ പറ്റില്ല.. നീ വന്നേ കഴിക്കാം.. "

" വേണ്ട.. എനിക്ക് വേണ്ടാത്തത് കൊണ്ടാണ്.. "

അവൾ കയ്യിൽ പിടിച്ചു വലിച്ചെങ്കിലും അവൻ അവിടെ നിന്നും അനങ്ങിയില്ല..

" ആ പയ്യനെ പോയി കഴിക്കാൻ വിളിക്ക് കുഞ്ഞേ.. മോള് പോകാത്തത് കൊണ്ട് അതിനു മടിയുണ്ടാകും.. അകത്തേക്ക് വരാൻ.. "

മേരിയമ്മ റേച്ചലിനു അടുത്തേക്ക് വന്നു പതിയെ പറഞ്ഞു...ലൂക്കിന്റെ മുഖവും റേച്ചലിനു നേരെ നീളുന്ന നോട്ടവും മേരിയമ്മ ശ്രദ്ധിച്ചിരുന്നു...

" ഓഹ് God..ഞാൻ പെട്ടെന്ന് കണ്ട ഷോക്കിൽ അത് ഓർത്തില്ല... "

റേച്ചൽ അബദ്ധം പറ്റിയത് പോൽ നെറ്റിയിലിടിച്ചു.. പിന്നെ വേഗം ലൂക്കിനടുത്തേക്ക് പോയി..

" ഇവിടെ തന്നെ നിൽക്കുന്നത് എന്താ.. അകത്തേക്ക് വാ ഫുഡ്‌ കഴിക്കാം.. "

അവർ ചിരിയോടെ അവന്റെ കയ്യിൽ പിടിച്ചു..

" അല്ല.. അത്.. പിന്നെ.. എനിക്ക്... "

" തൊലിഞ്ഞ ചമ്മൽ ഇപ്പോൾ എവിടുന്നു കേറി വരുന്നെന്റെ കർത്താവെ.. "

റേച്ചലിനോട് മിണ്ടാൻ ആകെ ഒരു വെപ്രാളം പോലെ അവന് തോന്നുന്നുണ്ടായി...

" വന്നേ.. വന്നേ.. വാ ഫുഡ്‌ കഴിക്കാം.. മടിയൊന്നും വിചാരിക്കണ്ട.. സ്വന്തം വീട് പോലെ കണ്ടാൽ മതി.. "

അടുത്ത് നിൽക്കുന്ന ആദിയെ ഒന്ന് നോക്കി അർത്ഥം വെച് പറഞ്ഞു കൊണ്ട് റേച്ചൽ അവനെ നിർബന്ധിച്ചു അകത്തേക്ക് കൂട്ടികൊണ്ട് പോയി...

" ഹും... എല്ലാവരോടും മിണ്ടി..അവന് എന്നെ മാത്രം കണ്ണിൽ പിടിക്കില്ല.. അഹങ്കാരി.."

ഇത്ര അടുത്ത് നിന്നിട്ടും ലൂക്കിന്റെ ഒരു നോട്ടം പോലും ആദിയുടെ നേരെ വന്നിട്ടുണ്ടായിരുന്നില്ല.. അതിന്റെ ദേഷ്യവും പരിഭവവും കൊണ്ട് അവന്റെ മുഖം വീർത്തു..

.അവൻ ദേഷ്യത്തോടെ അതിനു പുറകെ ചവിട്ടി തുള്ളി അകത്തേക്ക് പോയി...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഇതേ സമയം റൂമിൽ ആകെ പ്രാന്ത് പിടിച്ചത് പോലെ നടക്കുകയായിരുന്നു ഫർണാണ്ടോ..

" ആഹ്ഹ്ഹ്ഹ്ഹ്ഹ്.. "

അയാൾ അവിടിരുന്ന ഫ്ലവർ വെഴ്‌സ് ദേഷ്യത്തിൽ നിലത്തേക്ക് വലിച്ചു എറിഞ്ഞു... അത് നിലത്തേക്ക് വീണു ചിതറുന്നതും നോക്കി..മുടിയിൽ കൊരുത്തു പിടിച്ചു ദേഷ്യത്തോടെ ബെഡിലേക്ക് ഇരുന്നു..

" ഇത് പോലെ... ഇത് പോലെ.. അവനെ ഞാൻ അവസാനിപ്പിക്കും... "

നിലത്തു പല ഭാഗങ്ങളായി പൊട്ടി കിടക്കുന്ന ഫ്ലവർ വെഴ്‌സിലേക്ക് നോക്കി ഭ്രാന്തനെ പോലെ അയാൾ പുലമ്പി കൊണ്ടിരുന്നു...

ലൂക്കിന്റെ നോട്ടം തനിക്ക് നേരെ വരാത്തതിൽ പരിഭവത്തോടെ നിൽക്കുന്ന ആദിയുടെ മുഖം ആയിരുന്നു അയാളുടെ ഉള്ളിൽ നിറയെ.. അത്ര നേരം ലൂക്കിന്റെ ശല്യം സഹിച്ചിരുന്നതിനേക്കാൾ ആ കാഴ്ച അയാൾക്ക് അസഹ്യമായിരുന്നു ...

"  ഒരു പീറ ചെറുക്കൻ...That ഇറിറ്റേറ്റിങ് bitch..അവനെന്തു ധൈര്യം ഉണ്ടായിട്ടാണ് എന്നോടിങ്ങനെ bihave ചെയ്യുന്നത്...എന്റെ സ്വഭാവം അവനറിയില്ല.. ഒരു ദിവസം എന്റെ കയ്യിൽ കിട്ടും..അന്ന് ഈ ചെയ്തു കൂട്ടുന്നതിനൊക്കെ അവനെ ഞാൻ അനുഭവിപ്പിക്കും... "

അയാൾ എഴുന്നേറ്റു റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി... മനസോ ശരീരമോ ഒരിടത്തും ഉറയ്ക്കുന്നില്ല.. ഇത്ര നാളും എന്തിന് വേണ്ടിയാണോ കഷ്ടപ്പെട്ടത്.. അതെല്ലാം വെറുതെ ആവുന്നത് പോലെ...

ഇത്ര നേരവും താൻ കരുതിയത് പോലെ ആദിയുടെ ഉള്ളിൽ ഇല്ലെന്ന് അറിഞ്ഞതിന്റെ ആശ്വാസം ആയിരുന്നു അയാൾക്..

എന്നാൽ കുറച്ചു മുൻപ് ലൂക്കിനെ കണ്ടപ്പോൾ ആദിയുടെ കണ്ണുകളിൽ ഉണ്ടായ തിളക്കം.. അവന്റെ നോട്ടമെത്താതെ വന്നപ്പോൾ മുഖത്തുണ്ടായ പരിഭവം... ഇതെല്ലാം അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...

അതൊന്നും സൗഹൃദത്തിന്റെ ഭാഗമല്ല..ആദിയുടെ ഉള്ളിൽ അവനോട് ഇഷ്ടം തോന്നുന്നത് തനിക്ക് ആപത്താണ്..രണ്ട് പേരും പരസ്പരം മനസ് തുറക്കുന്നതിനു മുന്നേ എന്തെങ്കിലും ചെയ്തേ പറ്റൂ..

അയാൾ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.. അയാളുടെ ഉള്ളിൽ നിറയെ അവരെ തമ്മിൽ എങ്ങനെ അകറ്റാമെന്ന ചിന്ത ആയിരുന്നു.. ലൂക്കിന്റെ കയ്യിൽ വീഡിയോ ഉള്ളിടത്തോളം നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല..പിന്നെ ഏത് രീതിയിൽ കൂടി ആദിയെ ലൂക്കിൽ നിന്നും അകറ്റാമെന്ന് അയാൾ ആലോചിച്ചു കൊണ്ടിരുന്നു...

പെട്ടന്ന് എന്തോ ഓർത്തെന്ന പോൽ അയാളുടെ മുഖം തിളങ്ങി...

" ശിവ...!!

ആദിയോടുള്ള ശിവയുടെ ഇഷ്ടം അയാൾക്ക് പണ്ടേ അറിയാമായിരുന്നു.. അതിന്റെ പേരിലാണ് അവനെ ഇവിടെ നിന്നും പുറത്താക്കിയതും...

കുറച്ചു മുന്നേ ലൂക്ക് പറഞ്ഞ കാര്യങ്ങളും അവനെ കണ്ടപ്പോഴുള്ള ശിവയുടെ മുഖഭാവവുമൊക്കെ അയാളുടെ മുന്നിൽ തെളിഞ്ഞു വന്നു...

കൺമുന്നിൽ ആയുധമുള്ളപ്പോൾ എന്തിനാ വേറെ വഴി തേടുന്നത്..

" നീ കാത്തിരുന്നോ ഇസാ..ആദിയുടെ ലൈഫിൽ നിന്നും good by പറയാനുള്ള സമയമാണ് ഇനി.. "

ഓരോന്ന് മനസ്സിൽ ചിന്തിച്ചു ഉറപ്പിച്ചു കൊണ്ട് അയാൾ ഫുഡ്‌ കഴിക്കാനായി പുറത്തേക്ക് വന്നു..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

" എന്റെ റൂം ഒന്ന് ക്ലീൻ ചെയ്യണം.. "

റൂമിനു വെളിയിൽ ഉണ്ടായിരുന്ന മെയ്ഡ്നെ പറഞ്ഞേൽപ്പിച്ചു കൊണ്ട് അയാൾ ഡെയിനിങ് ഏരിയയിലേക്ക് നടന്നു...

അവിടെ ലൂക്കിനെ പിടിച്ചിരുത്തി ഓരോ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണ് റേച്ചൽ.. അതിന്റെ തൊട്ടടുത്തു അതിന്റെ ഇടയിലൂടെ ഓരോന്ന് പറഞ്ഞു കൊണ്ട് ബെല്ലയും ഇരിപ്പുണ്ട്.. നേരെ ഒപോസിറ്റ് സൈഡിൽ ഇതെല്ലാം കണ്ട് കുത്തി വീർത്ത മുഖവുമായി ശിവയും ആദിയും..

എവിടെ നിന്നോ വലിഞ്ഞു കയറി വന്നവൻ.. ഇന്ന് തന്റെ വീട്ടിൽ അധികാരത്തോടെ ഇരിക്കുന്നു...

ലൂക്കിനെ കണ്ട് ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിച്ചു കൊണ്ട് അയാൾ മുഖത്തൊരു ചിരി വരുത്തി അവരുടെ അടുത്തേക്ക് വന്നു...

" ഇതെന്താ ആരും ഫുഡ്‌ കഴിച്ചില്ലേ...? "

ഫർണാണ്ടോയുടെ ശബ്ദം അവിടെ മുഴങ്ങി കേട്ടതും എല്ലാവരും എഴുന്നേറ്റു..

" പപ്പ വരാൻ വേണ്ടി wyt ചെയ്തതാണ്.. "

റേച്ചൽ അയാൾക്ക് മുന്നിലേക്ക് ഫുഡ്‌ എടുത്തു വെച് കൊണ്ട് പറഞ്ഞു..

" ഇസാ ഇവിടെ വന്നിരിക്ക്.. "

അയാൾ തന്റെ തൊട്ടരികിലുള്ള ചെയർ അവന് വേണ്ടി നീക്കിയിട്ട് കൊണ്ട് ലൂക്കിനെ നോക്കി...

" ങ്‌ഹേ 😳.. "

അയാളുടെ പ്രവർത്തിയിൽ ലൂക്ക് മാത്രം അല്ല എല്ലാവരും ഞെട്ടിയിരുന്നു.. ഭൂമി കുലുങ്ങിയാലും ഒരക്ഷരം മിണ്ടാതെ കഴിച്ചിട്ട് എഴുന്നേറ്റു പോകുന്നയാളാണ്.. ഇന്ന് മറ്റൊരാൾക്ക് വേണ്ടി wyt ചെയ്യുന്നത്..

" വാ.. വന്നിരിക്ക്.. നിനക്ക് വിശക്കുന്നുണ്ടായിരുന്നില്ലേ.. "

അവൻ അന്തം വിട്ടു നിൽക്കുന്നത് കണ്ടതും അയാൾ ഒന്ന് കൂടി വിളിച്ചു...

" ഹാ.. വ... രാം.. "

" ഇങ്ങേർക്ക് പ്രാന്ത് ആയോ.. ഹേയ്.. ഇത് നിനക്കുള്ള എന്തോ പണിയാണ് മോനെ.. സൂക്ഷിച്ചു നിന്നില്ലേൽ കിളവൻ പണി തരും.. "

അവൻ പതിയെ അയാളുടെ അടുത്തേക്ക് വന്നിരുന്നു...

" അതെന്റെ സീറ്റ് ആയിരുന്നു.. "

Grandpa തന്റെ സ്ഥിരം സീറ്റിൽ ലൂക്കിനെ പിടിച്ചിരുതുന്നത് കണ്ടതും ആദിയുടെ മുഖം വീർത്തു..

" ഞാനും ഇച്ചുന്റെ കൂടെ...

ബെല്ല ലൂക്കിന്റെ തൊട്ടടുത്തുള്ള ചെയറിലേക്ക് ഓടി വന്നെങ്കിലും അതിനു മുന്നേ ആദി ചാടി കയറി ഇരുന്നിരുന്നു...

" ദുഷ്ടൻ.. "

" നീ പോടീ... "

അവൾക്ക് നേരെ ചുണ്ടനക്കി പറഞ്ഞു കോക്രിയും കുത്തി ആദി അവിടെ തന്നെ ഇരുന്നു..

ഇതൊക്കെ ഫർണാണ്ടൊയോട് ഒപ്പം റേച്ചലും മേരിയമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അവർ പരസ്പരം നോക്കി ചിരിച്ചു കൊണ്ട് എല്ലാവർക്കും ഫുഡ്‌ വിളമ്പാൻ തുടങ്ങി...

" നീ ഇവിടെ ഇരിക്ക് ചിന്നൂ.. "

ബെല്ല മുഖം വീർപ്പിച്ചു ഇരിക്കുന്നത് കണ്ട് ആദിയുടെ അടുത്തുള്ള ചെയർ ശിവ അവൾക്ക് നേരെ നീക്കിയിട്ടു..

" ആ ദുഷ്ടന്റെ അടുത്ത് ഞാൻ ഇരിക്കുന്നില്ല.. ശിവേട്ടൻ ഇരുന്നോ.. ഞാൻ ഇവിടെ ഉള്ളൂ.. "

ആദിയുടെ അടുത്ത് ശിവയെ പിടിച്ചിരുത്തി അവൾ അതിനപ്പുറം വന്നിരുന്നു...

" ചൊറിയൻ തെണ്ടി... "

ആദിയുടെ അടുത്ത് ശിവ ഇരിക്കുന്നത് കണ്ടതും ലൂക്കിന്റെ മുഖം ഇരുണ്ടു.. പിന്നെ അവൻ ആ ഭാഗത്തേക്ക്‌ നോക്കാൻ പോയില്ല.. പ്ലേറ്റിലേക്ക് നോക്കി കഴിക്കാൻ തുടങ്ങി...

കുറച്ചു സമയം കഴിഞ്ഞതും ആരോ തന്നെ തോണ്ടുന്നത് പോലെ തോന്നിയിട്ടാണ് ലൂക്ക് സൈഡിലേക്ക് നോക്കുന്നത്..

" ഹായ്... "

അവനെ നോക്കി മുപ്പത്തി രണ്ട് പല്ലും കാണിച്ച് ചിരിച്ചോണ്ട് നിൽക്കുന്ന ആദി...

" ഹും..😏😏😏.. "

കണ്ടേച്ചാലും മതി.. ലൂക്ക് പുച്ഛത്തോടെ മുഖം വെട്ടിച്ചു....

" ഇവനെന്താ.. എന്നോട് മാത്രം പ്രശ്നം.. "

" ചൊറിയന്റെ കൂടെയേ ഇരിക്കൂ അലവലാതി തെണ്ടി... "

രണ്ട് പേരും മനസ്സിൽ ഓരോന്ന് പറഞ്ഞു കൊണ്ട് പരസ്പരം നോക്കി നെറ്റി ചുളിച്ചു...

" എന്താ 🤨🤨.. "

വീണ്ടും തന്നെ നോക്കിയിരിക്കുന്ന ആദിയെ നോക്കി അവൻ ചുണ്ടനക്കി...

" അതെന്റെ സീറ്റായിരുന്നു.. "

ആദിയും അത്പോലെ പരിഭവത്തോടെ ചുണ്ടനക്കി..

" അതിനു 🤨🤨.. "

" ഒന്നുമില്ല നീ ഇരുന്നോ.. "

ആദി മുഖവും വീർപ്പിച്ചു ഇരുന്നു കഴിക്കാൻ തുടങ്ങി....

" ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ.. മോന്തയ്ക്കിട്ട് ഒറ്റ കുത്ത് വെച് കൊടുക്കണം.. ഇവനെന്താ ആടോ.. ഉള്ള പച്ചില മൊത്തം ഉണ്ടല്ലോ പ്ലേറ്റിൽ.. വെറുതെയല്ല മനുഷ്യന്മാർ തിന്നുന്നതൊന്നും പിടിക്കില്ലാത്തത്.. കണ്ട കാട്ടു പള്ളയൊക്കെ തിന്ന് നാവിലെ ടേസ്റ്റ് പോയി ഇരിക്കുന്നതാണ്.. "

ആദിയുടെ പ്ലേറ്റിലെ ഫുഡും അവൻ കഴിക്കുന്ന രീതിയുമൊക്കെ നോക്കി അവൻ തല കുടഞ്ഞു..

" വിശക്കുന്നുണ്ട്.. പക്ഷെ കഴിച്ചിട്ട് ഇറങ്ങുന്നില്ലല്ലോ കർത്താവെ.. "

അവൻ സ്വന്തം പ്ലേറ്റിലേക്ക് നോക്കി നെടുവീർപ്പെട്ടു..

" ഇവരൊക്കെയെന്നാ മിണ്ടാതിരിക്കുന്നെ.. ശ്വാസം മുട്ടുന്നു... "

എല്ലാവരും സൈലന്റ് ആയിട്ടിരുന്നു ഫുഡ്‌ കഴിക്കുന്നത് കണ്ട് അവൻ മനസിലോർത്തു.. അവന്റെ വീട്ടിൽ ഇങ്ങനെയുള്ള പതിവ് ഒന്നുമല്ലല്ലോ. എല്ലാരും ഒരുമിച്ചു ഇരുന്നു സംസാരിച്ചു പരസ്പരം വിശേഷമൊക്കെ പറഞ്ഞിട്ടാണ് ഫുഡ്‌ കഴിക്കുന്നത്.... ഇവിടെ സൂചി വീണാൽ അറിയുന്നത്ര നിശബ്ദതയും..ലൂക്കിന് അവിടിരിക്കും തോറും വല്ലാത്ത അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു ..

" ഫുഡ്‌ ഇഷ്ടപെട്ടില്ലേ ഇസാ.."

അടുത്ത് നിന്ന് ഫർണാണ്ടോയുടെ ശബ്ദം കേട്ടതും അവൻ തല തിരിച്ചു നോക്കി...

" ഹ്മ്മ്... "

അവൻ വെറുതെ മൂളി കൊണ്ട് നേരെയിരുന്നു..

" വെള്ളം വേണോ.. "

അയാൾ അവന്റെ ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ച് കൊടുത്തു കൊണ്ട് ചോദിച്ചു...

" ഇങ്ങേരു ആരുടെ അമ്മൂമ്മേനെ കെട്ടിക്കാനാ എന്റെ മുന്നിൽ കിടന്നു അഭിനയിക്കുന്നത്..ഈ ഒലിപ്പിക്കൽ കണ്ട് ഞാൻ മയങ്ങുമെന്നാണോ കിളവന്റെ വിചാരം.. "

ആവശ്യമില്ലാത്ത സ്നേഹ പ്രകടനം കാണിക്കുന്ന ഫർണാണ്ടോയെ നോക്കി അവൻ പല്ല് കടിച്ചു.. കാര്യം കീരിയും പാമ്പും ആയിട്ടാണെങ്കിലും ആ സമയം അവന് കുറച്ചെങ്കിലും കംഫര്ട്ടബിള് ആയി തോന്നിയത് അയാളോട് മാത്രം ആയിരുന്നു...

" ഇനി ഒരുപാട് വെള്ളം കുടിക്കാൻ ഉള്ളതല്ലേ.. ഇതൊരു തുടക്കം ആവട്ടെ... "

ഫർണാണ്ടോ മനസ്സിൽ പറഞ്ഞു കൊണ്ട് ലൂക്കിന് നേരെ നോക്കി ചിരിച്ചു..

" ഇളി കണ്ടാൽ അറിഞ്ഞൂടെ.. കൊല്ലുന്നതിനു മുൻപുള്ള സ്നേഹ പ്രകടനം ആണെന്ന്.. ഒന്നും നടക്കൂല മോനെ.."

ലൂക്ക് മനസ്സിൽ പറഞ്ഞു കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി.. അവന്റെ മുഖത്തും ഉണ്ടായിരുന്നു അതേ ഇളി.....

" നിന്നെ എങ്ങനെ ഡീൽ ചെയ്യണമെന്ന് എനിക്ക് നന്നായി അറിയാം.. നിന്നെ ഞാൻ ഈസി ആയി ഒഴിവാക്കിയിരിക്കും.. "

അയാളുടെ മുഖത്തെ ചിരിക്ക് ആഴം കൂടിയിരുന്നു..

" നാലായി മടക്കി പോക്കറ്റിൽ വെച്ചോ..നിങ്ങളെ മര്യാദ പടിപ്പിക്കാതെ ഞാനിവിടുന്നു പോവില്ല.. നിങ്ങൾ മനസ്സിൽ കാണുമ്പോൾ ഞാൻ മാനത്തു കാണും.. അത്കൊണ്ട് അഭിനയിച്ചു ബുദ്ധിമുട്ടണ്ട.. "

അവനും അത്ര തന്നെ ഇളിച്ചോണ്ടിരുന്നു...

" നമുക്ക് നോക്കാം ആരാ ജയിക്കുന്നതെന്ന്.. "

" ഹാ നോക്കാം... "

അവനെ ഒന്ന് കൂടി നോക്കി ചിരിച്ചു കാണിച്ച് അവന്റെ മുടിയിൽ വിരൽ കടത്തി ചെറുതായി കുടഞ്ഞു കൊണ്ട് അയാൾ എഴുന്നേറ്റു പോയി...

" ഹോ... "

ഫർണാണ്ടോ എഴുന്നേറ്റു പോയതും കൂട്ടത്തോടെയുള്ള നെടുവീർപ്പ് കേട്ട് അവൻ അമ്പരപ്പോടെ ചുറ്റിനും നോക്കി.. ചുറ്റിനും നിന്ന മെയ്ഡ്സ് ആണ്.. ഇത്ര നേരം ശ്വാസം അടക്കി പിടിച്ചു അവരവിടെ നിന്നിരുന്നത്.. ആഹാരം കഴിക്കേണ്ട സമയം ആയെങ്കിൽ പോലും അവർക്കിപ്പോൾ കഴിക്കാൻ ഉള്ള അനുവാദം ഉണ്ടായിരുന്നില്ല..

മൻഷനിലുള്ളവരെല്ലാം കഴിച്ചു കഴിഞ്ഞു എല്ലാം ക്ലീൻ ആകിയതിനു ശേഷം മാത്രമേ അവർക്ക് വിശന്നാൽ പോലും കഴിക്കാനുള്ള അനുവാദം ഉള്ളൂ.. അതുവരെ അവിടെ തന്നെ നിൽക്കണം.. അതിനിടയിൽ ആർക്ക് എന്ത് ആവശ്യം വന്നാലും ഒട്ടും wyt ചെയ്യിക്കാതെ അവർക്ക് ചെയ്തു കൊടുക്കണം...

റേച്ചലിനു ഇതൊന്നും ഇഷ്ടമില്ലെങ്കിൽ കൂടി ഫർണാണ്ടോയുടെ നിയമങ്ങളെ എതിർക്കാനുള്ള മടി കാരണം അവർ ഒന്നും പറയില്ല... ആദി ചെറുപ്പം മുതലേ കണ്ട് ശീലിച്ച കാഴ്ച ആയത് കൊണ്ട് അവനതൊന്നും കാര്യമാക്കാറില്ല...അവർ മനുഷ്യരാണോ.. അവർക്ക് വിശപ്പുണ്ടോ.. ദാഹമുണ്ടോ..ക്ഷീണം ഉണ്ടോ... എന്നൊന്നും അവൻ തിരക്കാറില്ലെന്ന് മാത്രമല്ല .. ചുറ്റുമങ്ങനെ കുറച്ചു മനുഷ്യരുണ്ടെന്നുള്ളത് അവൻ അറിയുന്നുണ്ടോ എന്ന് പോലും സംശയം ആണ്....

"ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പേടിച്ചു അയാളുടെ അടിമയെ പോലെ ജീവിക്കുന്നു..കഷ്ടം തന്നെ.. "

ലൂക്ക് അവരെ സഹതാപത്തോടെ നോക്കി..വിശക്കുന്നുണ്ടെങ്കിലും ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൻ.. വെറുതെ പാത്രത്തിൽ വിരലിട്ടു കറക്കി അവൻ അവിടെ ഇരുന്നു....

" ലൂക്കാ.. "

അടുത്ത് നിന്ന് ആദിയുടെ പതിഞ്ഞ ശബ്ദത്തിലെ വിളി കേട്ടെങ്കിലും അവൻ മൈൻഡ് ആക്കിയില്ല..

" ടാ... "

" നോക്കൂലെട പട്ടി.. "

പിന്നെയും ആദി വിളിച്ചെങ്കിലും അവൻ കേട്ടതായി പോലും ഭാവിച്ചില്ല...

" ഇവനെന്തിനാ ഇത്രയും ജാട കാണിക്കുന്നത്.. അഹങ്കാരി..രണ്ട് ഉണ്ട കണ്ണ് ഉണ്ടല്ലോ മുഖത്ത്.. പിന്നെ എന്നെ നോക്കിയാൽ എന്താ.. ഞാനില്ലാത്ത സമയം നോക്കി എന്റെ grandpa യെയും അടിച്ചു മാറ്റിയിട്ടു ഇപ്പോൾ എന്നോട് മിണ്ടാൻ ജാട.. "

ലൂക്ക് യാതൊരു പരിചയവും കാണിക്കാതിരുന്നതിൽ ആദിക്ക് നല്ല വിഷമവും നിരാശയും തോന്നിയിരുന്നു..അത് പോലെ ഫർണാണ്ടോ അവനെക്കാൾ കൂടുതൽ അടുപ്പം ലൂക്കിനോട് കാണിച്ചതിന്റെ ചെറിയ കുശുമ്പും...

" കുഞ്ഞേ അത് നോക്കിക്കേ.. "

മേരിയമ്മ റേച്ചലിനു വെള്ളം കൊടുക്കാനെന്ന പോൽ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.. അവര് ആംഗ്യം കാണിച്ച ഭാഗത്തേക്ക്‌ നോക്കിയ റേച്ചൽ കാണുന്നത്.. പാത്രത്തിൽ നുള്ളി പെറുക്കി ഇരിക്കുന്ന ലൂക്കും.. അവന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ആദിയും..

" ഇവനിതെന്താ ആ പയ്യനെ ആദ്യമായിട്ടാണോ കാണുന്നത്.. ഈ ചെക്കൻ ഇങ്ങനെ നോക്കിയിരുന്നാൽ ആ കുട്ടി എങ്ങനെ ഫുഡ്‌ കഴിക്കുന്നത്... "

ആദിയുടെ നോട്ടം ലൂക്കിന്റെ മുഖത്തു നിന്ന് മാറുന്നില്ലെന്ന് കണ്ടതും റേച്ചൽ തലയ്ക്കു കൈ കൊടുത്തു...

" ചിന്നൂ... വായിൽ നോക്കിയിരിക്കാതെ വേഗം കഴിച്ചു എഴുന്നേറ്റു പൊയ്‌ക്കെ.. "

റേച്ചൽ കുറച്ചു ശബ്ദത്തിൽ ടേബിളിൽ തട്ടിക്കൊണ്ടു ബെല്ലയോട് പറഞ്ഞു...

" ങ്‌ഹേ 😳.. ഞാനോ.. "

ഫുഡ്‌ കണ്ടതും പ്ലേറ്റിലേക്ക് കമിഴ്ന്ന ബെല്ല അപ്പോഴാണ് തല പൊക്കി നോക്കുന്നത് തന്നെ..

" ഞാൻ ആരേ വായി നോക്കി.. "

അവൾ റേചലിനെ നോക്കി കണ്ണ് മിഴിച്ചു..പക്ഷെ റേച്ചലിന്റെ നോട്ടം ആദിയുടെ ഭാഗത്തേക്ക്‌ ആയിരുന്നു..

" ഓഹ്.. അപ്പോൾ അതാണ്‌ കാര്യം.. ആ ചെറുക്കൻ വായി നോക്കി ഇരിക്കുന്നതിനു എന്റെ നെഞ്ചത്തോട്ടു ആണോ വരേണ്ടത്.. "

അവൾ റേച്ചലിനെ നോക്കി കണ്ണുരുട്ടികൊണ്ട് വീണ്ടും പ്ലേറ്റിലേക്ക് കമിഴ്ന്നു...

റേച്ചൽ ചിന്നുവിനെ വഴക്ക് പറയുന്നത് കേട്ടതും ആദി വേഗം ഫുഡ്‌ കഴിക്കാൻ തുടങ്ങി.. പിന്നെ ആരും ഒന്നും മിണ്ടിയില്ല.. എല്ലാവരും എഴുന്നേൽക്കുന്നത് വരെ ലൂക്ക് വെറുതെ പ്ലേറ്റിൽ കളം വരച്ചു ഇരുന്നു.. കഴിച്ചു കഴിഞ്ഞു ഓരോരുത്തരായി എഴുന്നേറ്റതും അവനും കൂടെ എഴുന്നേറ്റു...റേച്ചൽ പിന്നെയും കഴിക്കാൻ കുറെ നിർബന്ധിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല...

ആദി കൈ കഴുകി വന്നതും ഹാളിൽ നിൽക്കുന്ന ലൂക്കിനെ കണ്ടിരുന്നു.. നേരത്തെ മിണ്ടാതിരുന്നതിന്റെ കരണമൊക്കെ ചോദിക്കാനായി അടുത്തേക്ക് പോയതും.. ബെല്ല വന്നു അവനെ ഉള്ളിലേക്ക് കൂട്ടി കൊണ്ട് പോയി...

" ഇവളെ ഞാനിന്നു കൊല്ലും..അവളുടെ ഒരു ഇച്ചു.. കേറിയങ്ങു ഒട്ടിയേക്കുവാ.. പരിചയപ്പെടുത്തി കൊടുത്തത് ഞാനല്ലേ.. കൊടുക്കേണ്ടായിരുന്നു.. "

ബെല്ല ലൂക്കിനെയും കൊണ്ട് പോകുന്നത് കണ്ട് അവൻ പിറുപിറുത്തു കൊണ്ടിരുന്നു..

" അങ്ങനെ ഇപ്പോൾ നീ അവനോട് സംസാരിക്കേണ്ട.. ഞാൻ സമ്മതിക്കില്ല.. "

ആദി ദേഷ്യത്തോടെ അവന്റെ പിറകെ പോകാനായി നിന്നതും...

" അദ്രി... "

പിറകിൽ നിന്നും ശിവയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി..

" എന്താ.. "

അവൻ ശിവയുടെ നേരെ സംശയത്തോടെ നോക്കി..

" ഞാൻ ഇറങ്ങുവാ..അലോക് വിളിച്ചിരുന്നു.. അത്യാവശ്യം ആയിട്ട് കാണണമെന്ന്... "

ശിവ അവന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു..

" എന്തെങ്കിലും സീരിയസ് മാറ്റർ ആണോ..? "

" ഹേയ്.. ഒഫീഷ്യൽ ഒന്നുമല്ല.. പ്രസാദ് അങ്കിൾനെ കാണാനാവും.. രണ്ട് ദിവസമായി വിളിക്കുന്നു.. "

അവൻ ചെറു ചിരിയോടെ പറഞ്ഞു..

" ഓക്കേ.. "

ശിവയോട് മറുപടി പറയുന്നുണ്ടെങ്കിലും അവന്റെ നോട്ടം ഇടയ്ക്കിടെ ബെല്ലയുടെ റൂമിന്റെ ഭാഗത്തേക്ക്‌ പോകുന്നുണ്ടായിരുന്നു..

" ഞാൻ അതൊന്നുമല്ല.. നിന്നോട് പറയാൻ വന്നത്.. നാളെ ജോസഫ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആവും.. Whats your പ്ലാൻ.. "

ശിവയുടെ ചോദ്യം കേട്ടതും ആദിയുടെ മുഖം സീരിയസ് ആയി...

" ഇത്ര വേഗം അവൻ ഓക്കേ ആയോ.. കൂടെയുണ്ടായിരുന്ന ആളുടെ കാര്യം എന്തായി.. "

" അയാളിപ്പോഴും ട്രീറ്റ്മെന്റിൽ തന്നെയാണ്.. കുറച്ചു കഷ്ടം ആണ് അയാളുടെ കാര്യം.. രണ്ട് ചെറിയ കുട്ടികളും ഭാര്യയും.. ട്രീറ്റ്മെന്റ് ആണെങ്കിൽ പോലും അത് നന്നായി കിട്ടുന്നു പോലുമില്ല.. ഇനിയും അയാളെ ഉപദ്രവിക്കണോ.. വെറുതെ വിട്ടൂടെ.. "

അവൻ ആദിയുടെ മുഖത്തേക്ക് നോക്കി.. അവിടെ വലിയ ഭാവ വിത്യാസമൊന്നും ഉണ്ടായിരുന്നില്ല..

" നാളെ തന്നെ സിറ്റി ഹോസ്പിറ്റലിൽ വിളിച്ചു ജോസഫിന്റെ പേരിൽ ഒരു റൂം ബുക്ക്‌ ചെയ്തേക്ക്.. അലക്സിയെ ഞാൻ വിളിച്ചു പറഞ്ഞോളാം.. "..

" കേശവൻ..? "

ശിവ ചോദ്യ ഭാവത്തിൽ അവനെ നോക്കി...

" നേരെ എഴുന്നേറ്റ് നിൽക്കട്ടെ.. എന്നിട്ട് നോക്കാം.. "

" അദ്രി.. അയാളൊരു പാവം ആണ്.. ജോസഫിനെ അനുസരിക്കാൻ അല്ലാതെ അയാൾക്ക് വേറെ വഴിയില്ലായിരുന്നു.. ഇനിയും അയാളെ ഉപദ്രവിക്കണോ.."

ശിവ സഹതാപത്തോടെ അയാളെ പറ്റി ആദിക്ക് പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു..

" just stop talking about him.. ചെയ്യാത്ത തെറ്റിന് ആറു മണിക്കൂർ ആണ് ഞാൻ ആ ഇരുട്ട് മുറിയിൽ ഇരുന്നത്... because of them... "

അവൻ ദേഷ്യത്തോടെ ശിവയെ നോക്കി..

" കഴിഞ്ഞ ഒരു മാസത്തോളമായി എഴുന്നേൽക്കാൻ പോലും ആവാതെ അയാൾ കിടന്ന കിടപ്പിൽ തന്നെ..അയാളുടെ കാര്യം വിട്.. ആ കുടുംബം മുഴുവൻ അനുഭവിക്കുന്നുണ്ട്.."

ശിവയും അല്പം നീരസത്തോടെ തന്നെ അവനെ നോക്കി..

" So what..എനിക്കെന്ത് ചെയ്യാൻ പറ്റും.. "

അവൻ ശിവയെ നോക്കി ചുമൽ കൂച്ചി...

" നിനക്ക് അവരെ ഉപദ്രവിക്കാതിരിക്കാൻ പറ്റില്ലേ.. "

ശിവയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടതും ആദിയുടെ ചുണ്ട് പുച്ഛത്താൽ വിരിഞ്ഞു..

" നിനക്ക് പോകാൻ ദൃതിയുണ്ടെന്നല്ലേ പറഞ്ഞത്.. നിന്ന് സമയം കളയേണ്ട പോകാൻ നോക്ക്... "

അവനോട് പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് നടന്നു..

" അദ്രി.. അവർ.. "

" Stop it ശിവാ... "

പുറകിൽ നിന്നും ശിവ പറഞ്ഞു തുടങ്ങിയതും ആദി കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ..കയ്യുയർത്തി തടഞ്ഞു..

" കുടുംബം.. കുട്ടികൾ.. കഷ്ടപ്പാട്.. ഇതൊന്നും പറഞ്ഞു എന്റടുത്തേക്ക് വരരുത്.. I hate the bloody fucking emotional attachment..ജീവിക്കാൻ വകയില്ലെങ്കിൽ.. Let them die.. "

നിസ്സാര ഭാവത്തോടെ കൈ മലർത്തി തന്റെ മുന്നിൽ നിൽക്കുന്ന ആദിയെ ശിവ അത്ഭുതത്തോടെ നോക്കി..ദയയുടെ ഒരു അംശം പോലും അവന്റെ മുഖത്തില്ല..അയാൾ ചെയ്തത് തെറ്റ് തന്നെയാണ്..എങ്കിലും...

ശിവയുടെ ഉള്ളിൽ തെളിഞ്ഞു നിന്നത് കേശവന്റെ കുട്ടികളുടെ മുഖം ആയിരുന്നു..എന്തിനോ വേണ്ടി അവന്റെ ഉള്ളം വേദനിച്ചു.....

ഇതൊക്കെ കണ്ടെങ്കിലും ആദിയുടെ മുഖത്തു പുച്ഛം തന്നെയായിരുന്നു.. തന്നെ ദ്രോഹിക്കാൻ നോക്കിയവരോട് യാതൊരു രീതിയിലുള്ള സഹതാപവും അവന് തോന്നിയിരുന്നില്ല.. ആരെന്തു പറഞ്ഞാലും അവനെടുത്ത തീരുമാനത്തിൽ മാറ്റവും ഉണ്ടാവില്ല...

" ഞാൻ പോകുവാ.. "

ആദിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാൽ അവന്റെയുള്ളിലെ വാശി കൂടുകയേ ഉള്ളൂ എന്ന് ശിവയ്ക്ക് അറിയാം.. അത്കൊണ്ട് തന്നെ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവൻ തിരിഞ്ഞു നടന്നു...

" ശിവാ... "

പിറകിൽ നിന്നും ഫർണാണ്ടോയുടെ വിളി കേട്ടതും ശിവയും തിരിച്ചു റൂമിലേക്ക് നടന്ന ആദിയും ഒരുപോലെ തിരിഞ്ഞു നോക്കി...

തന്റെ അടുത്തേക്ക് നടന്നു വരുന്ന ഫർണാണ്ടോയെ കണ്ട് ശിവയ്ക്ക് നീരസം തോന്നിയിരുന്നു.. ആദിയെ ഈ രീതിയിൽ ക്രുവൽ ആക്കി മാറ്റിയത് അയാളുടെ സ്വാധീനം കൊണ്ടാണെന്നു അവനറിയാമല്ലോ..

" ശിവ...താൻ പോകാനിറങ്ങുകയാണോ..? "

അയാൾ അവനടുത്തേക്കായി വന്നു..

" Yeah.. എനിക്ക് പോകേണ്ട ആവശ്യം ഉണ്ട്..ചെറിയൊരു അർജെന്റ് മീറ്റിംഗ് "

അവൻ താല്പര്യമില്ലാതെ പറഞ്ഞു..

" ഓഹ്.. ഓക്കേ.. നീ ഫ്രീ ആകുമ്പോൾ.. എന്നെ വന്നോന്നു കാണണം.. എനിക്ക് കുറച്ചു പേഴ്സണൽ ആയിട്ട് സംസാരിക്കാൻ ഉണ്ട്... "

" ഓക്കേ.. ഞാൻ വിളിക്കാം.. "

അവൻ അയാളോട് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു...

വല്ല കുരുട്ട് പണിയും ആവും.. ഒരുനാൾ ഇവിടുന്നു ആട്ടിയിറക്കി വിട്ടതാണ്.. ഇപ്പോൾ കൊച്ചു മകന്റെ സംരക്ഷണം വരെ കയ്യിൽ ഏല്പിച്ചു തന്നിരിക്കുന്നു..
തന്നോടുള്ള സ്നേഹം കൊണ്ടല്ല.. മറിച്ചു തന്റെ പ്രൊഫഷൻ ഇതായത് കൊണ്ട് മാത്രം.. ഒരു പൊലീസ് കാരൻ കൂടി വരുതിയിലുണ്ടായാൽ ഉള്ള ഗുണമോർത്തു കൊണ്ട് മാത്രം.. അത് അയാൾക്ക് തന്നെ നാശമാണെന്ന് അറിയുന്നില്ലല്ലോ..

വര്ഷങ്ങളായി ഉള്ളിൽ കൊണ്ട് നടക്കുന്ന പകയാണ്.. തിരിച്ചു കൊടുത്തിരിക്കും ഞാൻ..

മൻഷനിൽ നിന്നും ഇറങ്ങുന്ന വഴി അവൻ പുച്ഛത്തോടെ മനസിലോർത്തു...

"ഇപ്പോൾ എനിക്ക് നിന്റെ സഹായം ആവശ്യമുണ്ട് ശിവാ... അത് കഴിഞ്ഞാൽ നിന്നെയും ഞാൻ ഒഴിവാക്കിയിരിക്കും..."

വെളിയിലെക്ക് പോകുന്ന ശിവയെ നോക്കി അയാൾ മനസ്സിൽ പറഞ്ഞു...

" Garandpa.. "

തിരിച്ചു മുറിയിലേക്ക് കയറുന്ന വഴി പുറകിൽ നിന്നും ആദിയുടെ വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി...

" എന്താ... "

അവന്റെ മുഖഭാവം കണ്ടതും അയാൾ സംശയത്തോടെ അവനെ നോക്കി...

" Why are you ignoring me... "

" What... "

അവന്റെ പരിഭവം നിറഞ്ഞ മുഖം കണ്ടതും അയാൾ അത്ഭുതത്തോടെ അവനെ നോക്കി...

" I didn't ignore you.. "

അയാൾ ചിരിയോടെ അവനോട് പറഞ്ഞു..

" You did.. വന്നിട്ട് എന്നോടൊന്നു സംസാരിച്ചില്ല.. എന്റെ നേരെ നോക്കിയില്ല.. ഫുഡ്‌ കഴിക്കുമ്പോൾ പോലും... എന്റെ ചെയറിൽ ഇസയെ ഇരുത്തി.. Did I do something wrong?.. അതുകൊണ്ടാണോ..? എന്നോട് ദേഷ്യമാണോ...? "

അങ്ങനൊരു കാര്യം അയാൾ മനസ്സിൽ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല..ലൂക്കിന്റെ ഇറിറ്റേറ്റിങ് കാരണം മറ്റൊന്നിലേക്കും മൈൻഡ് പോയിരുന്നില്ല എന്ന് പറയുന്നതാവും ശരി...

അവന്റെ ചോദ്യം കേട്ടതും അയാൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.. സങ്കടത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി മറുപടി കേൾക്കാനായി കാത്തു നിൽക്കുകയാണ് അവൻ....

തന്റെ  ചെറിയൊരു അവഗണന പോലും ഇവനിത്രയും വേദന ഉണ്ടാക്കുന്നുവെങ്കിൽ അതിനർത്ഥം ആദി തന്നെ അത്രയും സ്നേഹിക്കുന്നു എന്നല്ലേ...ആരെന്തു പറഞ്ഞാലും ആദി തന്നെ അവിശ്വസിക്കില്ല.. അവനൊരിക്കലും തന്നിൽ നിന്നും അകന്നു പോവില്ല.....

ഉള്ളിൽ തികട്ടി വന്ന സന്ദോഷത്തോടെ അയാൾ അവനെ ഹഗ് ചെയ്തു...

" No.. No.. അങ്ങനെയൊന്നുമില്ല.. ഞാൻ നിന്നോട് എന്തിനാണ് പിണങ്ങുന്നത്.. ആ പയ്യൻ നമ്മുടെ ഗസ്റ്റ് ആയി വന്നതല്ലേ.. അത്കൊണ്ട് കൂടുതൽ ശ്രദ്ധിച്ചു എന്നേയുള്ളു... "

അയാളുടെ വാക്കുകൾ ആദിയുടെ ഉള്ളിലും സന്തോഷം ഉണ്ടാക്കിയിരുന്നു..താൻ വിചാരിച്ചത് പോലെ grandpa യ്ക്ക് തന്നോട് പിണക്കമൊന്നുമില്ലെന്ന് അറിഞ്ഞതും അവന് സമാധാനം ആയി..തന്നെ പരിഗണിക്കാതെ ലൂകിനോട് കൂടുതൽ അടുപ്പം കാണിച്ചത് ചെറുതല്ലാത്ത രീതിയിൽ അവന് വിഷമം ഉണ്ടാക്കിയിരുന്നു..കാരണം അവന്റെയുള്ളിൽ അയാളുടെ സ്ഥാനം അത്രയും വലുതായിരുന്നു..

" അപ്പോൾ old മാന് ശരിക്കും പിണക്കം ഒന്നുമില്ലല്ലോ.. "

അയാളുടെ ഹഗിൽ നിന്നും വിട്ടു മാറി നിന്നതിന് ശേഷം ഒന്നൂടെ ഉറപ്പിക്കാനായി അവൻ ചോദിച്ചു...

" No... "

അയാളുടെ ചിരിയോടെയുള്ള മറുപടി കിട്ടിയതും അവന് സമാധാനം ആയി..

" ഓക്കേ.. അപ്പോൾ പറയ്.. ലൂക്കിനെ grandpa യ്ക്ക് എവിടുന്നു കിട്ടി.. "

" Little bug... "

ആ പേര് കേട്ടതും ഫർണാണ്ടോയുടെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തിയെങ്കിലും ആദിയുടെ മുന്നിൽ അയാൾ ചിരിച്ചു കൊണ്ട് തന്നെ നിന്നു..

" നിന്റെ ഫ്രണ്ട് അല്ലെ... ഞാനും കൂടി ഒന്ന് പരിചയപെട്ടിരിക്കുന്നത് നല്ലതാണെന്നു തോന്നി.. "

" എന്നിട്ട് എന്റെ ഫ്രണ്ട് എങ്ങനെ ഉണ്ട്.. അവനെ grandpa ക്ക് ഇഷ്ടം ആയോ..? "

ആദി ആകാംഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി...

" പിന്നെ ഒരുപാട്... "

ഉള്ളിൽ ദേഷ്യം കടിച്ചമർത്തി അയാൾ മറുപടി കൊടുത്തു..

" അവനെ എല്ലാവർക്കും ഇഷ്ടം ആകും.. He is innocent... "

ആദി അവനെ കുറിച് വർണിക്കുമ്പോഴൊക്കെ കുറച്ചു മുന്നേ നടന്നു പോയ രംഗങ്ങൾ ആയിരുന്നു അയാളുടെ ഉള്ളിൽ നിറയെ...

" Innocent.. My foot... അവനിലും വലിയൊരു ഫ്രോഡ് വേറെയില്ല.. Bloody idiot.. അവന്റെയൊരു ഭീഷണി.. "

അയാൾ പല്ലിറുമ്മി.

ആദി അവനെ കുറിച്ച് പറയുന്നതൊക്കെ കേട്ട് അസ്വസ്ഥത തോന്നിയെങ്കിലും അയാൾ പുറമെ ഒന്നും കാണിച്ചില്ല.. കാരണം രണ്ട് പേരെയും പിണക്കാതെ മുന്നോട്ട് പോയാൽ മാത്രമേ താൻ ഉദ്ദേശിക്കുന്നത് നടക്കൂ എന്ന് അയാൾക്ക് വ്യക്തമായി അറിയാം..അതിനു വേണ്ടി ലൂക്കിനോട് സ്നേഹം കാണിക്കാൻ പോലും അയാൾ തയാറെടുത്തു കഴിഞ്ഞിരുന്നു...

ആദി അപ്പോഴും ലൂക്കിനെ പറ്റി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.. Grandpa ക്കും ലൂക്കിനെ ഇഷ്ടമായി എന്നറിഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു അവൻ... ലൂക്കിനെ പറ്റി പറയുമ്പോഴുണ്ടാകുന്ന അവന്റെ മുഖത്തെ തെളിച്ചം ശ്രദ്ധിച്ചതും അയാളുടെ നെറ്റി ചുളിഞ്ഞു...

" ആദി... ഞാൻ കുറച്ചു നേരം കിടക്കാൻ പോവുകയാണ്... പിന്നെ ഇസ വന്നത് എന്റെ കൂടെയാണ്.. അവന് തിരിച്ചു വീട്ടിൽ പോകണം.. കിരണിനോട് ഡ്രോപ്പ് ചെയ്യാൻ പറഞ്ഞാൽ മതി... "

വീണ്ടും ഇസയെ പറ്റി കേട്ട് നിൽക്കാനുള്ള ശക്തി ഇല്ലാത്തത് കൊണ്ട് അയാൾ അവനോട് പറഞ്ഞു ഒഴിഞ്ഞു...

" ഓക്കേ... ഞാൻ പറഞ്ഞോളാം.. Grandpa റസ്റ്റ്‌ എടുത്തോ... "

" പിന്നെ ശരിക്കും എന്നോട് പിണക്കമൊന്നുമില്ലല്ലോ.. "

അവൻ വീണ്ടും ചോദിക്കുന്നത് കേട്ടതും അയാൾ ദയനീയ ഭാവത്തോടെ അവനെ നോക്കി...

" No... "

" ഓക്കേ.. "

അയാളുടെ കൈ പിടിച്ചു തന്റെ മുടിയിൽ വെച് സ്വയം കുടഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് തുള്ളിചാടി പോയി..

ഫുഡ്‌ കഴിക്കുന്ന ടൈമിൽ ഫർണാണ്ടോ ലൂക്കിന്റെ തലയിൽ അങ്ങനെ ചെയ്യുന്നത് അവൻ ശ്രദ്ധിച്ചിരുന്നു..തന്നോട് ഇതുവരെയും അങ്ങനെ ചെയ്യാത്തതിന്റെ പരിഭവവും അതോടെ അവന്റെയുള്ളിൽ നിന്നും ഇല്ലാതായി..

അവന്റെ സന്തോഷവും സ്നേഹവുമൊക്കെ കാണുമ്പോൾ അയാൾക്കും ഉള്ളിൽ അവനോട് വാത്സല്യം തോന്നിയിരുന്നു.. എതിർത്താൽ കൊന്ന് കളയുമെന്നൊക്കെ ദേഷ്യത്തിൽ പറയുമെങ്കിലും ഉള്ളിലെപ്പോഴും അവനോട് അയാൾക്കൊരു പ്രത്യേക താല്പര്യം ഉണ്ട്..

പക്ഷെ... അത് കൊച്ചു മകനായത് കൊണ്ടാണോ.. അതോ അവൻ തന്റെ ഇഷ്ടങ്ങളുടെ കൂടെ നിൽക്കുന്നത് കൊണ്ടാണോ.. അതിന്റെ അവസാനം എപ്പോഴാണെന്നോ എന്നതിനൊന്നും അയാളുടെ കയ്യിൽ ഉത്തരമില്ല...

അവൻ പോകുന്നത് നോക്കി ചിരിയോടെ കുറച്ചു നിന്നതിനു ശേഷം അയാളും റൂമിനുള്ളിലേക്ക് കയറി പോയി...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ലൂക്കിനെ വീട് മുഴുവൻ ചുറ്റിക്കാണിക്കാമെന്ന് പറഞ്ഞു കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വന്നിരിക്കുകയാണ് ബെല്ല.. ഓരോ റൂം ആയി തുറന്നു അവനെ പറഞ്ഞു പരിചയപെടുത്താൻ തുടങ്ങിയിട്ട് കുറെ നേരമായി..

" ഇത് ഫുൾ ആദിയുടെ ഏരിയ ആണ്.. നമുക്കങ്ങോട്ട് പോകേണ്ട.. ആ ചെറുക്കൻ കണ്ടാൽ ചീത്ത പറയും.. "

മുകളിലെ നിലയിൽ കയറിയതും കുറച്ചു അപ്പുറത്തേക്കുള്ള ഭാഗം ചൂണ്ടി അവൾ പറഞ്ഞു..

" അതെന്താ... അങ്ങനെ "

അവൻ സംശയത്തോടെ അവളെ നോക്കി...

" അതോ വാ കാണിച്ച് തരാം.. "

അവൾ ചുറ്റിനും നോക്കി രഹസ്യം പോലെ പറഞ്ഞു അവനെയും വലിച്ചു അങ്ങോട്ടേക്ക് കൊണ്ട് പോയി..

" ഇത് അവന്റെ.. ജിം ആണ്.. ഇത് ഓഫീസ് റൂം.. ഓഫീസിലെ ഇമ്പോര്ടന്റ്റ്‌ വർക്ക്‌ ഒക്കെ അവൻ ഇവിടിരുന്നാ ചെയ്യുന്നത്.. കണ്ടില്ലേ എല്ലാം കെട്ടി പൂട്ടി വെച്ചിരിക്കുന്നത്... "

അവൾ ഓരോ റൂമായി തുറക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു...

" ഇതൊക്കെ എന്തിനാ പൂട്ടി ഇടുന്നത്... "

അവൻ അവിടെയെല്ലാം ചുറ്റി നോക്കികൊണ്ട് അവളോട് ചോദിച്ചു..

" ആ എനിക്കറിയാൻ പാടില്ല...നീ വാ  ഇനിയുമുണ്ട്..'

അവൾ കൈമലർത്തി കാണിച്ച് കൊണ്ട് അവനെയും വലിച്ചു മുന്നോട്ട് നടന്നു...

" ഇത് അവന്റെ ഡ്രോയിങ് റൂം ആണ്.. പിന്നെ ഇത് ബോക്സിങ് റൂം..പിന്നെ ഇത്..."

" ആദിക്ക് ബോക്സിങ് അറിയോ.."

ബെല്ല പറഞ്ഞു തീരും മുന്നേ ലൂക്ക് അത്ഭുതത്തോടെ ചോദിച്ചു...

" ഹാ അറിയാം.. നിനക്കറിയില്ലേ അത്.. "

" ഞാൻ എങ്ങനെ അറിയാനാ.. എന്നോട് പറഞ്ഞിട്ടൊന്നുമില്ല.. "

അവനല്ലെങ്കിൽ തന്നെ എന്ത് കാര്യം ആണ് തുറന്നു പറഞ്ഞിട്ടുള്ളത്.. ലൂക്ക് ഇഷ്ടക്കേടോടെ മനസ്സിൽ ഓർത്തു..

"ഞാൻ വിചാരിച്ചു നിനക്കറിയാമെന്ന്.. ഇങ്ങോട്ട് വാ ഞാൻ ഒരു രഹസ്യം പറഞ്ഞു തരാം.."

അവൾ ഫ്ലോറിൽ ഇരുന്നു പതിയെ ശബ്ദം താഴ്ത്തി രഹസ്യം പറയുന്നത് പോലെ ലൂക്കിനെ അടുത്തേക്ക് വിളിച്ചു.....

" എന്താ പറയ്..."

അവനും അത് പോലെ പതിയെ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു...

..
" അവനു ഓസ്‌ട്രേലിയലിൽ ഒക്കെ വെച് അതായിരുന്നു സ്ഥിരം പരിപാടി.. അവിടെ നൈറ്റ്‌ ഓരോ ക്ലബ്ബിൽ ബെറ്റ് വെച് മത്സരം നടക്കും ഇല്ലീഗൽ ആണ്... ഇവൻ അവിടെ പോയി മത്സരിക്കലായിരുന്നു പരിപാടി.. വല്യമ്മ അറിഞ്ഞപ്പോൾ കുറെ വഴക്കുണ്ടാക്കി നാട്ടിലേക്ക് വിളിച്ചതാ.. അപ്പോഴൊന്നും കമ്പനിയിൽ നിന്ന് ഇറങ്ങാൻ പറ്റില്ലെന്ന് പറഞ്ഞു വന്നില്ല.. പിന്നൊരു ദിവസം എന്തെന്നറിയില്ല എല്ലാം കെട്ടി പൂട്ടി ഇങ്ങോട്ട് വന്നു... "

ബെല്ല രഹസ്യം പറഞ്ഞു നിർത്തി അവന്റെ മുഖത്തേക്ക് നോക്കി...

ലൂക്ക് അവൾ പറഞ്ഞതൊക്കെ കേട്ട് കണ്ണും മിഴിച്ചു ഇരിക്കുകയായിരുന്നു..

" ആദിക്ക് ബോക്സിങ് അറിയോ.. ഇങ്ങനെ തന്നെയല്ലേ മിക്കുവും.. അപ്പോൾ ഇവന് മിക്കുവിനെ നേരിട്ട് അറിയോ...? അറിയാം ഇസാ.. അന്ന് മിക്കുവിന്റെ കാര്യം പറഞ്ഞപ്പോൾ ഇവൻ ഞെട്ടിയത് ഞാൻ അന്നേ ശ്രദ്ധിച്ചതാ.. I'm sure അവർ നേരിട്ട് തമ്മിൽ പരിജയം ഉണ്ട് .പിന്നെ ഈ പന്നിയെന്തിനാ എന്നോട് കള്ളം പറഞ്ഞത്.. ഇനി എന്നോട് പറയേണ്ടെന്നു മിക്കു പറഞ്ഞതാണോ .. അത് കൊണ്ടായിരിക്കുവോ പറയാതിരിക്കുന്നത്...ആയിരിക്കും.. ഇന്നലെ pub ലും ഇവനുണ്ടായിരുന്നു.. ആക്‌സിഡന്റും കോപ്പുമൊന്നുമല്ല.. MK അടി കൂടിയിടത്തു ഇവനും ഉണ്ടായിരിക്കും.. അങ്ങനെ പറ്റിയതാവും.. ഈ നാറി എന്നോടെത്ര നുണയാ പറയുന്നത്.. "

ലൂക്കിന് ആദിയോട് ദേഷ്യം കൂടി വന്നു കൊണ്ടേയിരുന്നു.. ശരത് പറഞ്ഞ ബിസിനസ് പേപ്പേഴ്സ്.. മിക്കുവിന്റെ കാര്യം പറയുമ്പോഴുള്ള ആദിയുടെ പതർച്ച.. കഴിഞ്ഞ ദിവസം അവന്റെ ദേഹത്ത് കണ്ട മുറിവുകൾ..ഇപ്പോൾ ബെല്ല പറഞ്ഞു അറിഞ്ഞ ആദിയുടെ ബോക്സിങ് പ്രാന്ത്... എല്ലാം കൂട്ടി വായിക്കുമ്പോൾ ആദിയും മിഖായേലും തമ്മിൽ ബന്ധം ഉണ്ടെന്നുള്ള അവന്റെ സംശയം കൂടി വന്നു...

ആദി അവനോട് എല്ലാം മറച്ചു വെക്കുന്നതാണെന്ന് ചിന്തിക്കും തോറും സങ്കടവും ദേഷ്യവും അവന്റെയുള്ളിൽ കുന്ന് കൂടി....

" കുറച്ചു ഇഷ്ടം ഉണ്ടായിപ്പോയി.. ഇല്ലെങ്കിൽ തല്ലി കൊന്നേനെ ഞാൻ.. അലവലാതി ചെറ്റ..ഇവനോട് ഇനി ഹെല്പ് ചോദിക്കുന്നില്ല... മിക്കുനെ ഞാൻ തന്നെ കണ്ട് പിടിക്കും...മിക്കുവിനെ നിനക്ക് നേരത്തെ അറിയാമെന്നെങ്ങാനും ഞാൻ അറിഞ്ഞാലുണ്ടല്ലോ.. I Swear ആദി.. പിന്നെ ഞാനും നീയും തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല... തെണ്ടിയെ ഞാൻ തല്ലി കൊല്ലും.. മിക്കുവിനെയും കൊല്ലും.."

അവൻ ദേഷ്യത്തിൽ  പിറുപിറുത്തു കൊണ്ടിരുന്നു...

" ടാ.. നീയെന്നാ ഇരുന്നു പിറുപിറുക്കുന്നെ.. "

കുറച്ചു നേരമായി അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ബെല്ല..

" ഇവളോട് ചോദിച്ചു നോക്കിയാലോ.. ആദിക്ക് അറിയാമെങ്കിൽ ഇവൾക്കും മിഖായേലിനെ അറിയാമെങ്കിലോ.. "

അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

" ങ്‌ഹേ.. ഇവനെന്നാ ഇങ്ങനെ നോക്കുന്നത്.. "

അവന്റെ നോട്ടം കണ്ട് ബെല്ല ചിന്തിക്കാതിരുന്നില്ല..

" ടാ.. എന്നാ നോക്കി പേടിപ്പിക്കുന്നെ.. "

അവൾ അവനെ തട്ടി വിളിച്ചു...

" ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ..? "

അവൻ അവളുടെ അടുത്തേക്ക് കുറച്ചു കൂടെ നീങ്ങിയിരുന്നു...

" എന്നാ ചോദിക്ക്... "

അവളും അവനരികിലേക്ക് ചേർന്നു നെറ്റിയിൽ തല മുട്ടിച്ചു ഇരുന്നു...

" നിനക്ക് മിഖായേലിനെ അറിയോ..? "

അവൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി...

" ഹാ.. അറിയാം.. "

ബെല്ല നിസാരമായി പറയുന്നത് കേട്ടതും ലൂക്കിന്റെ കണ്ണ് തള്ളി....

" ങ്‌ഹേ 😳😳.. ശരിക്കും അറിയോ.. പറയ് ആരാ... "

അവൻ ആകാംഷയോടെ അവളുടെ രണ്ട് കയ്യിലും പിടിച്ചു കുലുക്കി കൊണ്ടിരുന്നു..

" ആഹ്.. ഇപ്പോൾ പറിച്ചെടുക്കുവല്ലോ...? "

അവൾ അവന്റെ കയ്യിന്നു കൈ വലിച്ചെടുത്തു അവനെ നോക്കി കണ്ണുരുട്ടി...

" ഓഹ്.. അത് നമുക്ക് വേറെ വെച് പിടിപ്പിക്കാം.. നീ ഇത് പറയ്‌...മിക്കുനെ... ശ്യേ..മിഖായേലിനെ എങ്ങനെ അറിയാം.. സേട്ടന്റെ മുത്തല്ലേ വേഗം പറയ്‌... "

അവൻ അവളുടെ കവിളിൽ കൈ വെച് കൊണ്ട് ആകാംഷയോടെ മുഖത്തേക്ക് നോക്കിയിരുന്നു..

" നീ ഇങ്ങനെ തുള്ളിച്ചാടുന്നത് എന്തിനാ മിഖായേലിനെ അറിയാത്ത ആരാ ഉള്ളത്.. നിനക്കറിയില്ലേ നാണക്കേട്... "

അവൾ അവനെ അടിമുടി അയ്യേ ഭാവത്തിൽ നോക്കി പുച്ഛിച്ചു...

" ആരാണെന്ന് പറയെടി... കോപ്പേ... "

സഹി കെട്ടതും അവൻ അവളെ നോക്കി പല്ല് കടിച്ചു..

" ഇതിനിത്ര ചൂടാവുന്നത് എന്തിനാ.. ഞാൻ അറിയില്ലെന്ന് ചോദിച്ചതല്ലേയുള്ളു... "

" ഒന്ന് പറഞ്ഞു തുലയ്ക്കെടി... "

ബെല്ല വീണ്ടും വേറെ കാര്യം പറയുന്നത് കണ്ടതും അവൻ അവളുടെ മുന്നിൽ കൈ കൂപ്പി നിന്നു..

" എടാ.. അത് മറ്റേ.. വെള്ളയും വെള്ളയും ഒക്കെ ഇട്ടു ചിറകുള്ള മാലാഖ.. മിഖായേൽ... നീ ബൈബിളിൽ വായിച്ചിട്ടില്ലേ.. "

ബെല്ല വല്യ കാര്യം പോലെ പറയുന്നത് കണ്ടതും ലൂക്ക് വായ പൊളിച്ചു ഇരുന്നു...

" അതാണോ നിനക്കറിയാവുന്ന മിഖായേൽ.. "

അവൻ അവളെ ദയനീയമായി നോക്കി..

" ഹാ അതേ.. വേറെ മിഖായേൽ ഉണ്ടോ... "

" എന്റെ കർത്താവെ.. എന്നെ അങ്ങോട്ട് എടുത്തോ.. "

ബെല്ല നഖവും കടിച്ചു ചോദിക്കുന്നത് കേട്ടതും ലൂക്ക് ഫ്ലോറിലേക്ക് കമിഴ്ന്നു കിടന്നു..

" എടാ.. എഴുന്നേറ്റെ... വേറെയെതാ മാലാഖ.. എനിക്ക് അറിയാത്തത് കൊണ്ടല്ലേ.. "

അവൾ അവനടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് അവനെ കുലുക്കി മറിച്ചിട്ടു...

" എഴുന്നേറ്റു പോടീ... "

" ങ്‌ഹേ.. നീയെന്നാ കരയുന്നെ... "

അവന്റെ കണ്ണൊക്കെ നിറഞ്ഞു വന്നത് കണ്ടതും അവൾ ടെൻഷനോടെ ചോദിച്ചു...

" കരഞ്ഞതല്ല.. വന്നു പോയതാ.. "

അവൻ കണ്ണ് തുടച്ചു എഴുന്നേറ്റു ഇരുന്നു...

" എടാ.. വേറെ മിഖായേൽ...

" എന്റെ പൊന്ന് മോളെ നിർത്ത്.. ഞാൻ ഒന്നും ചോദിച്ചിട്ടില്ല... നീ ഒന്നും കേട്ടിട്ടുമില്ല.. എല്ലാം മായ്ച്ചു കളഞ്ഞേക്ക്... "

അവൾ വീണ്ടും മിഖായേലിലേക്ക് വരുന്നത് കണ്ടതും അവൻ പറയാൻ സമ്മതിക്കാതെ കൈ കൂപ്പി...

" എന്നാലും പറയെടാ.. ഇച്ചാപ്പി.. ഞാനും കൂടി അറിയട്ടെ... "

ബെല്ല വീണ്ടും ഇരുന്നു ചോദിച്ചു കൊണ്ടേയിരുന്നു..

" നിനക്ക് ബോക്സിങ് ഒക്കെ ചെയ്യുന്ന മിഖായേലിനെ അറിയോ.. എന്നാണ് ചോദിച്ചത്.. മാലാഖ ഒന്നുമല്ല.. മനുഷ്യൻ... "

ഇനിയും അവൾ പറയാതെ സമ്മതിക്കില്ലെന്ന് അവന് അറിയാമായിരുന്നു...

" അതാരാ.. ഞാനിത് വരെ കേട്ടിട്ടില്ലല്ലോ.."

ബെല്ല കാര്യമായി ആലോചിച്ചു നോക്കി... മിഖായേൽ എന്ന് എവിടെയും അവൾ കേട്ടിട്ടില്ല..

" ചിലപ്പോൾ കേട്ടിട്ടുണ്ടാവില്ല..ആദിയുടെ കൂടെ കണ്ടിട്ടുണ്ടെങ്കിലോ... അടയാളം പറഞ്ഞു കൊടുത്താൽ അറിയുമെങ്കിലോ... "

അവൻ മനസിലോർത്തു..

" അതേയ്... അയാൾക്ക് നീല കണ്ണ് ആണ്.. പിന്നെ mk എന്ന് ടാറ്റൂ ചെയ്തിട്ടുണ്ട്.. ദേ ഇത് കണ്ടോ.. ഇത് അയാളുടെ pendent ആണ്.. ഇത്പോലെ ഇട്ട ആളെ നീ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ... "

അവൻ പോക്കറ്റിൽ നിന്നും മിക്കുവിന്റെ ചെയിൻ എടുത്തു അവൾക്ക് നേരെ നീട്ടി...

" ഇതോ... ഹായ്... ഇതെനിക്ക് തരുവോടാ... "

Pendent കണ്ടതും ബെല്ല ലൂക്ക് ചോതിച്ചതൊക്കെ മറന്നു അതിന്റെ പിറകെ പോയി...

" അയ്യടി... ഇത് ഞാൻ തരില്ല... "

അവളെ കൊഞ്ഞനം കുത്തി കാണിച്ച് കൊണ്ട്..അവൻ അത് തിരിച്ചു പോക്കറ്റിലേക്ക് തന്നെ വെച്ചു..

" ഓഹ്.. എനിക്ക് വേണ്ട.. ഹും... "

അവളും അവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് തിരിഞ്ഞിരുന്നു..

" ആഹ്... അവിടെ ഇരിക്ക് ഞാൻ വീട്ടിൽ പോണ്.."

അവൻ നിലത്തു നിന്ന് എഴുന്നേറ്റു പോകാനായി റെഡി ആയി...

" ഇച്ചു.. ഞാനും വരട്ടെ.. നിന്നെ എന്തായാലും ഇവിടെ നിന്ന് കൊണ്ട് വിടും.. തിരിച്ചു ഞാൻ അതിൽ വന്നോളാം.. ഞാനിത് വരെ നിന്റെ വീട് കണ്ടിട്ടില്ലല്ലോ.. പ്ലീസ്.. "

കണ്ണും ചുരുക്കി തന്റെ മുന്നിൽ നിൽക്കുന്നവളെ കണ്ടതും അവന് ചിരി വന്നു...

" നിനക്ക് കുഴപ്പമില്ലങ്കിൽ വന്നോ.. എനിക്കെന്ത് പ്റബ്ലം... "

അവൻ അവളുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു..

" ശരിക്കും... എന്നാൽ ഞാൻ പോയി വല്യമ്മയോട് പറഞ്ഞു.. ഡ്രസ്സ്‌ ഒക്കെ മാറി വരട്ടെ . നീ Wyt ചെയ്യൊ.. "

അവളുടെ തുള്ളി ചാടിയുള്ള ചോദ്യം കേട്ടതും അവൻ ചിരിച്ചു കൊണ്ട് തലയാട്ടി...

" thankyou... Ummaahh... "

സന്തോഷത്തിൽ അവനെ കെട്ടിപിടിച്ചു കവിളിൽ കിസ്സും കൊടുത്തു അവൾ വല്യമ്മയോട് ചോദിക്കാനായി താഴേക്ക് ഓടി...

" ഇതിനു വട്ടായോ... "

അവളുടെ ഓട്ടം കണ്ട്  കിസ്സ് കിട്ടിയ കവിളും തുടച്ചു തിരിയുമ്പോൾ ആണ് ഇതെല്ലാം കണ്ട് കുത്തി വീർത്ത മുഖവുമായി നിൽക്കുന്ന ആദിയെ അവൻ കാണുന്നത്...

" തെണ്ടി... "

അവനെ കണ്ടതും ലൂക്കിന്റെ അത്ര നേരത്തെ ചിരിയൊക്കെ മാഞ്ഞു ദേഷ്യം വന്നു കൂടിയിരുന്നു..

ശിവയുടെ സംസാരവും ഫിലിപ് പറഞ്ഞ മാര്യേജ് പ്രൊപോസലും ഫൈനലി അവനറിഞ്ഞ മിക്കുവുമായുള്ള ആദിയുടെ റിലേഷനും എല്ലാം കൂടി അവന്റെ ഉള്ളിൽ പുകഞ്ഞു കൊണ്ടിരുന്നു...

" മോന്ത പിടിച്ചു ഇട്ടു ഉരയ്ക്കാനാ തോന്നുന്നത്.. "

അവൻ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി ആദിയെ തന്നെ നോക്കി നിന്നു...

ഇത് അവന്റെ വീടാണ് ഇസാ.. പുറത്തു വെച് കയ്യിൽ കിട്ടട്ടെ കൊടുക്കാം...

ആദിയെ ഒന്നൂടെ നോക്കി ദഹിപ്പിച്ചു കൊണ്ട് അവൻ താഴേക്ക് പോകാനായി നടന്നു...

" ലൂക്കാ അവിടെ നിക്ക്... "

പുറകിൽ നിന്നും ആദിയുടെ വിളി കേട്ടെങ്കിലും അവൻ മൈൻഡ് ചെയ്തില്ല...

" ലൂക്കാ... "

" നീ പോടാ... "

അവന്റെ മുഖത്തേക്ക് നോക്കാതെ അവൻ മുന്നോട്ട് നടന്നു...

" നിന്നോടവിടെ നിക്കാൻ അല്ലെ പറഞ്ഞത്... "

ആദി അവന്റെ ഒപ്പം വന്നു കയ്യിൽ പിടിച്ചു നിർത്തി...

" മര്യാദക്ക് എന്റെ കയ്യിന്ന് വിട്ടോ.. അതാണ്‌ നിനക്ക് നല്ലത്... "

ലൂക്ക് അവന്റെ മുഖത്തേക്ക്  തറപ്പിച്ചു നോക്കി..

" ഇവനിതെന്താ ഇത്ര ദേഷ്യം.. ഞാനൊന്നും ചെയ്തില്ലല്ലോ...? "

ലൂക്കിന്റെ മുഖത്തെ ദേഷ്യം സാദാരണ രീതിയിൽ ഉള്ളതല്ലെന്ന് കണ്ടതും ആദി ചെറുതായി ഒന്ന് പതറി.. എങ്കിലും കാര്യം അറിയാത്തതിന്റെ ടെൻഷനും അവന് ഉണ്ടായിരുന്നു..അവൻ സംശയത്തോടെ ലൂക്കിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു....

" എന്റെ കയ്യിന്നു വിടെടാ... "

തന്നെ സംശയത്തോടെ നോക്കി നിൽക്കുന്നവനെ കണ്ടതും ലൂക്ക് ദേഷ്യത്തിൽ ഒച്ചയെടുത്തു കൊണ്ട് ആദിയുടെ കൈ കുടഞ്ഞു എറിഞ്ഞു...

" നീയെന്തിനാ ദേഷ്യപെടുന്നേ.. ഞാൻ എന്ത് ചെയ്തു... "

ആദിയുടെ ഒന്നുമറിയാത്തത് പോലെയുള്ള ചോദ്യം  കൂടി ആയതും ലൂക്കിന്റെ ദേഷ്യം കൺട്രോൾ ചെയ്യുന്നതിലും അപ്പുറമായിരുന്നു...

" നിനക്കൊന്നുമറിയില്ലല്ലേ... "

അവൻ ആദിയെ നോക്കി പല്ലിറുമ്മി...

" മ്ച്ചും... "

അറിയില്ലെന്ന പോൽ ആദി ചുമൽ കൂച്ചി..

" മാറ് ഞാൻ പോട്ടെ... "

ഇനിയും നിന്നാൽ അവനെ ഉപദ്രവിച്ചു പോകുമെന്ന് അറിയാവുന്നത് കൊണ്ട് ലൂക്ക് കണ്ണടച്ച് സ്വയം നിയന്ത്രിച്ചു..

" നീ പറഞ്ഞിട്ട് പോയാൽ മതി.. എന്തിനാ എന്നോട് മാത്രം ദേഷ്യം... ഞാൻ എന്ത് ചെയ്തു... "

" നിനക്കറിയില്ലല്ലേ... നിനക്കൊന്നുമറിയില്ലല്ലേ... പറഞ്ഞു തരാം ഞാൻ.. വാ ഇങ്ങോട്ട്.. വേണ്ട വേണ്ട ന്ന് വിചാരിക്കുമ്പോൾ ചോദിച്ചു വാങ്ങിയേ അടങ്ങൂ... "

ലൂക്ക് ദേഷ്യത്തിൽ ഓരോന്ന് പുലമ്പി കൊണ്ട് ആദിയെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി...

" ലൂക്കാ.. കയ്യിന്നു വിട്... എന്താ കാര്യമെന്ന് പറയ്... "

ആദി അവന്റെ കൈ പിടിച്ചു വലിക്കുന്നതോ വിളിച്ചു ചോദിക്കുന്നതോ ഒന്നും അവൻ അറിയുന്നുണ്ടായില്ല...

" അവിടെ കിടക്കു... "

ലൂക്ക് ആദിയെ നേരെ വലിച്ചു കൊണ്ട് അവന്റെ തന്നെ റൂമിൽ കൊണ്ട് പോയി ബെഡിലേക്ക് തള്ളിയിട്ടു...

" എടാ.. എന്താ കാര്യം... "

ഡോർ ലോക്ക് ചെയ്തു വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന ലൂക്കിനെ കണ്ടതും ആദി അറിയാതെ ഉമിനീരിറക്കി പോയി..

" ലൂക്കാ... "

" മിണ്ടരുത് പന്നി നീ.. "

ആദി ബെഡിൽ നിന്ന് കൈ കുത്തി എഴുന്നേൽക്കുന്നത് കണ്ടതും ലൂക്ക് പാഞ്ഞു വന്നു അവനെ പിറകിലേക്ക് തള്ളിയിട്ടു അവന്റെ ദേഹത്തു വട്ടം കയറി ഇരുന്നു...

" നീയിതെന്താ കാണിക്കുന്നേ... എഴുന്നേറ്റു മാറിക്കെ.. "

ആദി അവനെ തള്ളി മാറ്റി എഴുന്നേൽക്കാൻ നോക്കിയെങ്കിലും ലൂക്ക് അവിടെ നിന്ന് അനങ്ങുന്നുണ്ടായില്ല...

" ഇതിനിത്ര ആരോഗ്യമുണ്ടോ..? ഇവനെന്നാ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ..ഇതെന്നെ തിന്നുവോ... "

ലൂക്കിന്റെ നോട്ടവും ഭാവവുമൊക്കെ കണ്ട് ആദിയുടെ മനസ്സിൽ പല വിധ ചിന്തകൾ ആയിരുന്നു...

" ലൂക്കാ എന്താ പ്രശ്നം ഒന്ന് പറയുവോ.. നീ എന്തിനാ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്.. "

കുറെയൊക്കെ തള്ളി മാറ്റിയിട്ടും അനങ്ങാ പാറ കണക്ക് നെഞ്ചത്ത് കയറി ഇരിക്കുന്നത് കണ്ട് ആദി സഹി കെട്ട് ചോദിച്ചു...

" നീ ഇന്നലെ എവിടെ ആയിരുന്നു... "

അവന്റെ മുഖത്തിനടുത്തേക്ക് വന്നു കൊണ്ട് ലൂക്ക് കടുപ്പിച്ചു ചോദിച്ചു...

" എന്തോ കുഴപ്പമുണ്ട്.. ചോദ്യം അത്ര പന്തിയല്ലല്ലോ.. "

ലൂക്കിന്റെ നോട്ടവും ചോദ്യവും കേട്ട് ആദി അല്പം പതറിയെങ്കിലും അത് മുഖത്ത് വരാതിരിക്കാൻ അവൻ ശ്രദ്ധിച്ചു...

" ഞാൻ ഇന്നലെ.. നിന്നോട് പറഞ്ഞില്ലേ... മീറ്റിംഗ് ഉണ്ടായിരുന്നു.. "

" out of സിറ്റി അല്ലെ... "

ആദി വിക്കി വിക്കി പറഞ്ഞതും ബാക്കി ലൂക്ക് പൂരിപ്പിച്ചു ..

" yeah... Yeah.. അത് തന്നെ... "

അവൻ പറയുന്നതിനൊപ്പം ആദി തല കുലുക്കി...

"അവന്റെയൊരു മീറ്റിംഗ് മാങ്ങാത്തൊലി.
ആദിയുടെ തല കുലുക്കൽ കണ്ട് ലൂക്കിന്റെ സകല നിയന്ത്രണവും വിട്ടു.. അവൻ ആദിയെ തലങ്ങും വിലങ്ങും ഇട്ടു അടിക്കാൻ തുടങ്ങി...

" നുണ പറയുന്നോ...? ഹാ..? എന്നോട് നുണ പറയുന്നോ...? "

ലൂക്കിന്റെ ദേഷ്യം മുഴുവൻ അവൻ അടിയുടെയും ഇടിയുടെയും രൂപത്തിൽ ആദിയുടെ ദേഹത്ത് തീർത്തു കൊണ്ടേയിരുന്നു...

" ആഹ്ഹ്....അടിക്കല്ലേ.... അടിക്കല്ലേ... അടിക്കല്ലേ... എന്റെ കൈ... ലൂക്കാ... മാറിക്കെ... "

ആദി ലൂക്കിനെ പല രീതിയിലും തള്ളി മാറ്റാനൊക്കെ നോക്കിയെങ്കിലും നോ രക്ഷ..

" ലൂക്കാ ഒന്ന് മാറിക്കെ... വേദന എടുക്കുന്നു... ഒന്നെഴുന്നേറ്റ് മാറെടാ.. മമ്മാ... ഓടി വാ... "

ഒരു രീതിയിലും ലൂക്ക് അടി നിർത്തുന്നില്ലെന്ന് കണ്ടതും ആദി സഹി കെട്ട് റേച്ചലിനെ വരെ ഉറക്കെ വിളിച്ചു നോക്കി... ലോക്ക് ചെയ്ത സൗണ്ട് പ്രൂഫ് റൂമിൽ കിടന്നു കാറിയാൽ ആര് കേൾക്കാൻ...

" വായടയ്ക്കെടാ.. നിന്നെ തല്ലുവല്ല കൊല്ലുവാ വേണ്ടത്... അവന്റെ ഒടുക്കത്തെ നുണ... "

ആദി ഒച്ചയെടുക്കും തോറും ലൂക്ക് ഇടിയുടെ ശക്തി കൂട്ടി... കുറച്ചു നേരമൊക്കെ രണ്ട് കൈ കൊണ്ടും തടഞ്ഞും തിരിച്ചു തല്ലിയുമൊക്കെ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും ലൂക്ക് നെഞ്ചത്ത് കയറി ഇരിക്കുന്നത് കൊണ്ട് ആദിക്ക് അധിക നേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല... തീരെ സഹിക്കാൻ കഴിയാതെ വന്നതും അവൻ കൈ രണ്ടും ക്രോസ്സ് ചെയ്തു വെച് ഇടി തടഞ്ഞു കൊണ്ടിരുന്നു...

" ഓഹോ.. ലോക്ക് ചെയ്തു പിടിച്ചു രക്ഷപെടാൻ നോക്കുവാണല്ലെടാ തെണ്ടി.. കാണിച്ച് തരാം ഞാൻ.. "

ലൂക്കിന്റെ കൈ വേദന എടുക്കാൻ തുടങ്ങിയതും അവൻ ഇടി നിർത്തി ആദിയുടെ കൈ ബലത്തിൽ പിടിച്ചു മാറ്റി അവന്റെ മുഖത്തേക്ക് നോക്കി...

"നീ കൈ പിടിച്ചു തടുക്കുവല്ലേടാ..."

ലൂക്ക് അവനെ നോക്കി അലറി കൊണ്ട് ആദിയുടെ കൈ പിടിച്ചു മുകളിലേക്ക് ലോക്ക് ചെയ്തു വെച് അവന്റെ കഴുത്തിൽ കടിച്ചു പിടിച്ചു...

" ആഹ്ഹ്ഹ്ഹ്ഹ്... വിട്... വിട്... വിട്... കടിക്കല്ലേ... കടിക്കല്ലേ... ആഹ്ഹ്ഹ്ഹ്... വിടെടാ... പട്ടി കുഞ്ഞേ... മമ്മാ..ഓടി വാ... മമ്മാ..... മാറെടാ... പ്രാന്താ.."

കഴുത്തിൽ ശക്തിയിൽ ലൂക്കിന്റെ പല്ലുകൾ അമർന്നതും ആദി വേദന കൊണ്ട് പുളഞ്ഞു.. വേദന തരിപ്പിൽ എത്തിയത് പോലെ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു... ഒരു വിധത്തിൽ ലൂക്കിനെ ഉന്തി മറിച്ചിട്ട് അവൻ ബെഡിൽ എഴുന്നേറ്റിരുന്നു..

" ആഹ്ഹ്.. എന്റെ കഴുത്ത്... "

വേദന കാരണം അവൻ കഴുത്തിൽ കൈ വെച് കണ്ണുകൾ അടച്ചു ഇരുന്നു..നീറി പുകഞ്ഞു അവന്റെ കണ്ണും മുഖവുമെല്ലാം ചുവന്നിരുന്നു...

" എന്തിനാടാ.. എന്നെ കടിച്ചത്... "

ബെഡിന്റെ ഒരറ്റത് അവനെ തന്നെ ദേഷ്യത്തിൽ നോക്കിയിരിക്കുന്ന ലൂക്കിനെ കണ്ടതും ആദി ദേഷ്യത്തിൽ ചോദിച്ചു...

" നിന്നെ തല്ലുവല്ല..

" ഹ്മ്മ് 😤😤😤😤

ലൂക്ക് അവന്റെ അടുത്തേക്ക് വന്നതും ആദി ഇടി തടുക്കാനെന്ന പോൽ കൈ ക്രോസ് ചെയ്തു വെച്ചിരുന്നു...

" കൂൾ.... കൂൾ.... ആദ്യം സമാധാനപ്പെട്... എന്നിട്ട് പറഞ്ഞാൽ മതി... ഇനി എനിക്ക് അടി കൊള്ളാൻ വയ്യ... "

അവൻ പറഞ്ഞതും ലൂക്ക് അവിടെ തന്നെയിരുന്നു... ദേഷ്യം കൊണ്ട് അവൻ വിറയ്ക്കുന്നുണ്ടായിരുന്നു...കണ്ണടച്ചു പിടിച്ചു ശ്വാസം ഉള്ളിലേക്ക് വലിച്ചു അവൻ ദേഷ്യം നിയന്ത്രിച്ചു കൊണ്ടിരുന്നു....

" god please save me... "

ലൂക്കിന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ട് ആദി ദൈവത്തിനെ വിളിക്കാൻ തുടങ്ങി...

(ലെ god : പിന്നെ എനിക്കതല്ലേ പണി...ഒന്ന് പോയേട ചെറുക്കാ... ഉള്ള കള്ളത്തരം മുഴുവൻ കാണിക്കുമ്പോൾ ഓർക്കണമായിരുന്നു.)

" പയ്യെ ഇറങ്ങി പോയാലോ..

ലൂക്കിനെ നോക്കി ആദി പതിയെ ബെഡിൽ നിന്നിറങ്ങിയതും...

" എങ്ങോട്ടാ..... "

ലൂക്കിന്റെ ഗൗരവത്തിലുള്ള ചോദ്യം കേട്ട് അവൻ അവിടെ തന്നെ നിന്നു...

" എങ്ങോട്ടുമില്ല... "

അവൻ അതേ സ്പീഡിൽ തിരിച്ചു ബെഡിലേക്ക് ഇരുന്നു....

"🤨🤨🤨🤨"

" എന്റെ ലൂക്കാ നീ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ കാര്യം പറയ്.... "

ചോദിച്ചാൽ ഒന്നും പറയത്തുമില്ല.. വെറുതെ എന്റെ കഴുത്ത് കടിച്ചു മുറിച്ചു... സ്സ്ഹ്ഹ്ഹാ...

ആദി കഴുത്തിൽ തൊട്ട് എരിവ് വലിച്ചു...

" ഇന്നലെ രാത്രി നീ ആരുടെ കൂടെയായിരുന്നു... "

" സുബാഷ്... "

ലൂക്കിന്റെ ഗൗരവത്തിൽ ഉള്ള രണ്ടാമത്തെ ചോദ്യം കേട്ടതും ആദി  മുൻ കരുതലിനെന്ന പോൽ കഴുത്തിന്റെ മറു സൈഡിലും കൈ അമർത്തി വെച് കൊണ്ട് അവനെ ദയനീയമായി നോക്കി നിന്നു...

(തുടരും...)

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആദി ലൂക്കാ combo സീൻ ഇട്ടിട്ടുണ്ട്..

വായിച്ചു അഭിപ്രായം പറയുക..

ആദിയെ ജീവനോടെ ഇനി കാണണമെന്നുണ്ടെങ്കിൽ അതും പറയുക..

മിച്ചം വെയ്ക്കാൻ ഞാൻ ശ്രമിക്കാം.. 😌😌......

WITH LOVE ❤️AMMU❤️

Continue Reading

You'll Also Like

342K 12K 54
𝐈𝐍 𝐖𝐇𝐈𝐂𝐇 Ellie Sloan reunites with her older brother when her hospital merges with his jackson avery x ellie sloan (oc) season six ━ season se...
221K 11.4K 44
╰┈➤ *⋆❝ 𝐲𝐨𝐮 𝐭𝐡𝐢𝐧𝐤 𝐢'𝐝 𝐩𝐚𝐬𝐬 𝐮𝐩 𝐚 𝐟𝐫𝐞𝐞 𝐭𝐫𝐢𝐩 𝐭𝐨 𝐢𝐭𝐚𝐥𝐲? 𝐢 𝐥𝐢𝐭𝐞𝐫𝐚𝐥𝐥𝐲 𝐤𝐞𝐞𝐩 𝐦𝐲 𝐩𝐚𝐬𝐬𝐩𝐨𝐫𝐭 𝐢𝐧 𝐦𝐲 �...
1M 39.5K 92
𝗟𝗼𝘃𝗶𝗻𝗴 𝗵𝗲𝗿 𝘄𝗮𝘀 𝗹𝗶𝗸𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 𝗳𝗶𝗿𝗲, 𝗹𝘂𝗰𝗸𝗶𝗹𝘆 𝗳𝗼𝗿 𝗵𝗲𝗿, 𝗔𝗻𝘁𝗮𝗿𝗲𝘀 𝗹𝗼𝘃𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 �...
948K 58.3K 119
Kira Kokoa was a completely normal girl... At least that's what she wants you to believe. A brilliant mind-reader that's been masquerading as quirkle...