44

175 20 46
                                    

" നമുക്ക് ശക്തി

ആരെങ്കിലും നമ്മളെ

സ്നേഹിക്കുമ്പോഴേ ഉള്ളൂ.

വീണുപോകുമെന്ന്

തോന്നിയാൽ സർവ്വ

ശക്തിയുമെടുത്ത് നമ്മളെ

തന്നെ സ്നേഹിക്കണം.."

- കെ ആർ മീര

________________________________

" ജവാദേ.. ഞാൻ പിടിക്കാം.."

പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടക്കാനൊരുങ്ങിയതും അതുകണ്ട റോബി അടുത്തേക്കുവന്നു. ജവാദവനെ ഒന്ന് കനപ്പിച്ച് നോക്കി.

" വേണ്ട.. എനിക്കിപ്പോ നടക്ക്ണതിന് കൊഴപ്പമില്ല.."

" അങ്ങനല്ലല്ലോ ഇങ്ങള് ഇന്നലെ പറഞ്ഞത്..? "

റോബിയുടെ സംസാരം കേട്ട് പിറകെ വന്ന ഷാദി അവനെനോക്കി പുരികമുയർത്തി.

" അത് ഇന്നലെയല്ലേ.. ഇതിന്നാ.."

അവനെ നോക്കിയൊന്ന് കണ്ണുരുട്ടിയിട്ട് ജവാദ് സിറ്റൗട്ടിലേക്ക് നടന്നു. തലേദിവസം വേദന നന്നായി കൂടിയതുകൊണ്ട് ജവാദ് ദിവസം മുഴുവൻ കട്ടിലിൽ തന്നെയായിരുന്നു. ഷാദിയും ഹാഫിയും ഇടയ്ക്ക് വന്ന് ഓരോന്ന് പറഞ്ഞ് പിരി കയറ്റും. എന്തൊക്കെ ചെയ്താലും താനെഴുന്നേൽക്കില്ല എന്ന ധൈര്യമായിരുന്നു രണ്ടിനും. ഇന്ന് പക്ഷേ, ഗുളികകളുടെ എഫക്റ്റ് കൊണ്ടാണോ എന്നറിയില്ല, വേദനയ്ക്ക് നല്ല കുറവുണ്ട്. അന്ന് വന്നിറങ്ങിയതുപോലെ റോബിയുടെ തോളിൽ താങ്ങാതെ തന്നെ നടക്കാൻ പറ്റുന്നുണ്ട്. കാലിനകത്തുനിന്നും സൂചികുത്തുന്നത് പോലുള്ള ചെറിയ വേദനയൊഴിച്ചാൽ വേറെ പ്രശനങ്ങളൊന്നുമില്ല.

സിറ്റൗട്ടിലെ കസേരയിൽ ചെന്നിരുന്നതും മഹി ഡൈനിങ്ങ് ഹാളിൽ നിന്നൊരു സ്റ്റൂളെടുത്ത് അവന്റെ മുമ്പിൽ കൊണ്ടുവന്നു വെച്ചു. അതിലേക്ക് കാൽ കയറ്റിവെച്ച് ജവാദ് പിറകിലേക്ക് ചാരിയിരുന്നു. മഹിയും റോബിയും അപ്പോഴേക്കും തൊട്ടടുത്തുള്ള രണ്ട് കസേരകളിൽ സ്ഥാനം പിടിച്ചിരുന്നു.

കനൽപഥം Where stories live. Discover now