56

134 18 32
                                    


" ഏകാന്തത ഇത്രമേൽ
കൂടെയുള്ളപ്പോൾ
ഞാനെങ്ങനെ
ഒറ്റയ്ക്കാവും..!!"

- വീരാൻകുട്ടി

_____________________________________

മേശവലിപ്പിൽ നിന്ന് വാച്ചെടുത്ത് കൈയ്യിൽ കെട്ടി ജവാദ് മുമ്പിലുള്ള കണ്ണാടിയിലേക്ക് നോക്കി. വർഷങ്ങൾക്ക് മുമ്പ് ഇതേ കണ്ണാടിയിൽ കണ്ടിരുന്ന ഇരുപതുകാരനിൽ നിന്ന് താനൊരുപാട് മാറിയിരിക്കുന്നു. പൊടിമീശയുണ്ടായിരുന്നിടത്ത് കറുത്ത കട്ടിമീശ സ്ഥാനം പിടിച്ചിരിക്കുന്നു. ഇരുപതുകാരന്റെ കണ്ണുകളിലെ കുസൃതിതിളക്കം മാറി ഗൗരവം നിറഞ്ഞിരിക്കുന്നു. ആറുവർഷം കൊണ്ട് തനിക്ക് പതിനാറുവർഷത്തെ മാറ്റം വന്നപോലെ..

" അയ്ശെരി.. ഇവിടെ സ്വയം വായ്നോക്കിനിക്കാണല്ലേ.. അവിടതാ മഹിയേട്ടൻ പെട്രോൾ കത്തിച്ച് തീർക്കാണ്.."

ഷാദിയുടെ സംസാരം കേട്ടുകൊണ്ടാണ് ജവാദ് കണ്ണാടിയിൽ നിന്ന് കണ്ണെടുത്തത്. ഒരു പുഞ്ചിരിയോടെ മേശപ്പുറത്തുണ്ടായിരുന്ന ഫോണെടുത്ത് പോക്കറ്റിലേക്കിട്ട് അവൻ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു, പിറകെ ഷാദിയും.

" എവിടെ റോബിയും ഹാഫിയും..?!"

ജവാദ് ഷാദിയെ നോക്കി പുരികമുയർത്തി.

" ദോ.. ഇരിക്ക്ണൂ.."

ഷാദി സിറ്റിങ്ങ് റൂമിലിരിക്കുന്നവരിലേക്ക് കണ്ണുകാണിച്ചപ്പോഴാണ് ജവാദ് അവരെ കണ്ടത്.

" അതേയ്.. നിങ്ങളെല്ലാം റെഡിയായിരുന്നോണം.. പ്ലാൻ എ വർക്കായില്ലെങ്കിൽ പ്ലാൻ ബി എക്സിക്യൂട്ട് ചെയ്യണം.."

" അതിനേകുറിച്ച് നീ ടെൻഷനാവണ്ട.. എല്ലാം സെറ്റാണ്.. നീ അയാളെ കണ്ടുകഴിഞ്ഞിട്ട് ഞങ്ങളെ വിളി.."

ഹാഫി തംസപ്പ് കാണിച്ചുകൊണ്ട് പറഞ്ഞതും റോബി ജവാദിനെ നോക്കി ഹാഫിയെ ശരിവെച്ചെന്നവണ്ണം തലകുലുക്കി.

" വല്ലോം നടന്നാമതിയാരുന്ന്.."

ഹാഫി ഷാദിയെ നോക്കി കണ്ണുരുട്ടിയതും അടുത്തിരുന്ന ആഷി അടക്കിച്ചിരിച്ചു.

കനൽപഥം Where stories live. Discover now