" എത്ര നേർത്തതാണ്
നമ്മൾക്കിടയിലെ ഈ യവനിക
എന്നിട്ടും കാണുന്നില്ലല്ലോ
നിന്നെ ഞാനും
നീ എന്നെയും.."- ടി പി രാജീവൻ
_________________________________" ലിജിൻ താഴേക്ക് വീഴുന്നത് കണ്ടവരുണ്ട്.. പിന്നെ ഷർട്ടിന്റെ പോക്കറ്റിലുള്ള ഈ നോട്ടും.. ഇത് രണ്ടും തന്നെ പോരേ സൂയിസൈഡാണെന്ന് ഉറപ്പിക്കാൻ..?!"
ഹോസ്പിറ്റലിന്റെ റൂഫ്ടോപ്പിന്റെ അരികിലൂടെ കെട്ടിയ അരമതിലിനുമുകളിൽ നിന്ന് കണ്ണെടുത്ത് ജവാദ് സമീറിന്റെ കൈയ്യിലെ പേപ്പറിലേക്ക് നോക്കി.
" എന്താ അതിലെയുതിയേ..?! "
സമീർ മടക്കിവെച്ചിരുന്ന പേപ്പർ തുറന്ന് അതിലേക്ക് കണ്ണയച്ചു.
" ചെയ്ത തെറ്റുകളിൽ ഖേദിക്കുന്നു.. ഞാൻ മടങ്ങുകയാണ്.. എന്നോട് ക്ഷമിക്കണം.."
ജവാദ് റോബിയുടെ മുഖത്തേക്ക് നോക്കിയതും അവനും സംശയത്തോടെ തന്നെ നോക്കുന്നത് കണ്ടു. ലിജിന്റെ ബോഡി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതിനുശേഷം പോലീസിനൊപ്പം റൂഫ്ടോപ്പിലേക്ക് വന്നതായിരുന്നു അവർ.
" ഇറ്റസ് എ ക്ലിയർ കേസ് ഓഫ് സൂയിസൈഡ്.."
( ഇത് വ്യക്തമായും ഒരാത്മഹത്യയാണ്..)
" അങ്ങനെയങ്ങ് ഉറപ്പിക്കാൻ പറ്റില്ല സമീർ സാറേ.."
സമീർ ജവാദിന്റെ മുഖത്തേക്ക് നോക്കി നെറ്റിചുളിച്ചു. റോബിയൊഴികെ ഉള്ളവരുടെയും മുഖത്ത് സംശയം നിറഞ്ഞു.
" ജവാദെന്താ പറഞ്ഞുവരുന്നത്..?!"
മഹി അവന്റെ അരികിലേക്ക് നടന്നുവന്നു.
" മഹീ ദേ നോക്ക്.. ലിജിൻ താഴേക്ക് ചാടിയതായിരുന്നെങ്കിൽ ലിജിന്റെ ബോഡി കിടക്കേണ്ടത് കമിഴ്ന്നിട്ടാണ്.. ബട്ട് ലിജിന്റെ ബോഡി കിടന്നിരുന്നത് മലർന്നിട്ടാണ്.. ലുക്ക്.."
അവന്റെ അടുത്ത് നിന്ന സമീറിനും മഹിക്കും അവൻ താഴെ ലിജിൻ കിടന്ന സ്ഥലം ചൂണ്ടികാണിച്ചുകൊടുത്തു. അവിടെ ലിജിന്റെ ബോഡി കിടന്നിടത്ത് പോലീസ് വരച്ച ഔട്ട്ലൈനുണ്ടായിരുന്നു.
YOU ARE READING
കനൽപഥം
Mystery / Thrillerശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കു...