14

201 29 3
                                    


" ചേലുള്ളൊരു
ചിരിയോളം
അഴകുള്ളൊരു
വസന്തവുമില്ല.."

- സഞ്ജയ്
__________________________________

ഫോണും കൈയ്യിൽ പിടിച്ച് ഐശു കാഷ്വാലിറ്റിയിലേക്ക് ഓടുകയായിരുന്നു. ഒരുപാട് തവണ വന്ന ഹോസ്പിറ്റലായതുകൊണ്ട് ഓരോ മുക്കും മൂലയും ഇവിടെ എനിക്ക് പരിചയമാണ്. ഐശുവിന്റെ വരവ് കണ്ട് വഴിയിൽ കൂട്ടം കൂടി നിന്നവരെല്ലാം പെട്ടെന്ന് വഴിമാറികൊടുത്തു. അവളുടെ അത്യാവശ്യം മനസ്സിലാക്കിയിട്ടാണോ അതോ ഇനി ആ വരവ് കണ്ട് പേടിച്ചിട്ടാണോ എന്നൊന്നും ഐശുവിന് മനസ്സിലായില്ല. ആലോചിച്ചു നിൽക്കാൻ തനിക്ക് സമയവുമില്ല.

മനസ്സുകൊണ്ട് അവരോട് നന്ദി പറഞ്ഞ് അവൾ ഓട്ടം തുടർന്നു. കാഷ്വാലിറ്റിയിലെത്തിയതും പുറത്തെ വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും അക്ഷമയോടെ നടക്കുന്ന സാദിയാണ് ആദ്യം ഐശുവിന്റെ കണ്ണിലുടക്കിയത്. കുറച്ചപ്പുറം മാറി നിൽക്കുന്നവരാരൊക്കെ എന്ന് പോലും ശ്രദ്ധിക്കാതെ അവൾ ഓടിച്ചെന്നു സാദിയുടെ കോളറിനു പിടിച്ചുനിർത്തി.

" എന്താ ഇക്കാക്കാ.. അജൂന് പറ്റിയത്..?? "

" അറിയില്ല ഐശൂ.. സ്റ്റീഫൻ ഡോക്ടറെ കുറിച് കൂടുതലറിയാൻ അയാളുടെ വീട്ടിലേക്ക് പോയതായിരുന്നു ഞങ്ങൾ.. ഞാൻ സ്റ്റീഫൻ ഡോക്ടറുടെ വീട്ടിലേക്കുള്ള വഴി ചോദിക്കാൻ വേണ്ടി ഒന്ന് കാറിൽ നിന്നിറങ്ങിയതായിര്ന്നു.. അപ്പൊഴേക്കും..."

സാദിയുടെ ചുണ്ടുകളൊക്കെ വിറക്കാൻ തുടങ്ങിയിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഇപ്പോഴും തനിക്ക് ഇതൊരു ഷോക്കായതുകൊണ്ടാണ് താൻ ഇങ്ങനെ നിൽക്കുന്നതെന്ന് ഐശുവിന് ഉറപ്പായിരുന്നു.

" ഇടിച്ചിട്ടു പോയ വണ്ടി ഏതാണെന്ന് ഇങ്ങൾ കണ്ടോ..?? "

സാദി ഇല്ലായെന്ന് തലയാട്ടിയതും ഐശു അടുത്തുള്ള വിസിറ്റേഴ്സ് ചെയറിലേക്ക് ഊർന്നുവീണിരുന്നു. സാദിയെയും അജുവിനെയുമായിരുന്നു സാക്ഷികളെ തിരഞ്ഞു പിടിക്കാൻ വേണ്ടി ജവാദ് ഏൽപ്പിച്ചിരുന്നത്. ഏകദേശം എല്ലാവരെയും കുറിച്ച് അവർക്ക് ഇൻഫർമേഷൻ കിട്ടിയതുമാണ്. അതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെ ഒരപകടം.

കനൽപഥം Where stories live. Discover now