58

124 19 28
                                    


" അതേ
അകലെയാണ്
പക്ഷേ,
അരികിലുള്ളതിനേക്കാൾ
എത്രയോ
അടുത്താണ്..!!"

- വിഷ്ണു പരിയാനംപറ്റ

_________________________________

വീട്ടിലേക്ക് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സമീറിന്റെ ഫോൺ ജവാദിനെ തേടിയെത്തിയത്. കോളർ ഐ ഡി കണ്ടതും പുഞ്ചിരിയോടെ കാർ സൈഡാക്കി അവൻ കോൾ അറ്റൻഡ് ചെയ്തു.

" ഹലോ.. എസ് ഐ സാറേ.. കൺഗ്രാജുലേഷൻസ്.."

സീറ്റിൽ പിറകിലേക്ക് ചാരിയിരുന്നുകൊണ്ട് അത് പറയുമ്പോൾ സമീർ കാണുന്നില്ലെങ്കിൽ കൂടി ഹൃദ്യമായ ഒരു പുഞ്ചിരി അവന്റെ ചുണ്ടുകളിൽ സ്ഥാനം പിടിച്ചിരുന്നു.

" ഹഹ.. അത് ഞാൻ അങ്ങോട്ട് പറയേണ്ടതല്ലേ.. നീയില്ലായിരുന്നേൽ നമ്മളിവിടെയെത്തില്ലല്ലോ.."

സമീറും വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു.

" ഈ റെയ്ഡും അറസ്റ്റും എന്നെകൊണ്ട് നടക്കൂലല്ലോ.. അതിന് സാറ് തന്നെ വേണ്ടേ.."

" ഹഹ.. അത് പോട്ടേ.. കൊക്കെയ്ൻ എവിടന്നാ വന്നതെന്ന് അറിഞ്ഞു.. പഷേ ആ മൻസൂറിനെ ഇപ്പോഴും കിട്ടീട്ടില്ല.."

" അയാൾ വൈകാതെ തന്നെ നമ്മടെ കൈയ്യിലാകും സാറേ.. കൂടുതൽ കാലൊന്നും അയാൾക്ക് ഒളിച്ചിരിക്കാൻ പറ്റില്ല.."

" അങ്ങനെ പ്രതീക്ഷിക്കാം.."

" അപ്പോ ശരി സാറെ.. വീട്ടിൽ ഒരാളെന്നെ കാത്തിരിക്കുന്നുണ്ട്.. പോയൊന്ന് ശരിക്ക് കാണട്ടെ.."

മറുപുറത്ത് സമീറിന്റെ ഉച്ചത്തിലുള്ള പൊട്ടിച്ചിരി മുഴങ്ങി.

" നന്നായി തന്നെ കണ്ടേക്ക് ജവാദേ.. ഒട്ടും കുറക്കണ്ട.. ഓൾ ദ ബെസ്റ്റ്.."

സമീറിന് മറുപടി നൽകി ജവാദ് ഫോൺ കട്ട് ചെയ്തു. വീട്ടുമുറ്റത്തേക്ക് കാർ തിരിക്കുമ്പോൾ തന്നെ മുറ്റത്ത് നിർത്തിയിട്ട കറുത്ത സ്കോർപിയോ ജവാദിന്റെ കണ്ണിലുടക്കി. അപ്പോൾ അതായിരുന്നു ഹാഫിയുടെ പ്ലാൻ ബി. എന്താണെന്ന് ഒരുപാട് തവണ ചോദിച്ചിട്ടും അവൻ പറയാതിരുന്നത് അതുകൊണ്ടാണ്. ഡേവിഡിനെ പോലൊരാളെ ഹാഫിക്ക് ഒറ്റയ്ക്ക് തട്ടികൊണ്ടുവരാനൊന്നും കഴിയില്ലെന്ന് എനിക്ക് നന്നായറിയായിരുന്നു. അതൊക്കെ പറഞ്ഞിട്ടും അവനൊരു കുലുക്കവുമില്ലാതെ അതേറ്റെടുത്തത് ഇതുകൊണ്ടാണല്ലേ..!!

കനൽപഥം जहाँ कहानियाँ रहती हैं। अभी खोजें