67

165 23 59
                                    


" അത്രമേൽ
പ്രിയപ്പെട്ടവർക്കുവേണ്ടി
തോറ്റുകൊടുത്തപ്പോഴാണ്
പരാജയവും
ഒരു മധുരമായി
തോന്നിയത്...!!"

- ജാസി

_______________________________________

വീട്ടിലേക്കുള്ള ഗേറ്റ് കടന്ന് ജവാദിന്റെ കാർ മുറ്റത്ത് ചെന്നുനിർത്തുമ്പോൾ അവരെകാത്ത് ഷാനു സിറ്റൗട്ടിൽ കയറിയിരിക്കുന്നുണ്ടായിരുന്നു. അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ജവാദും മഹിയും കാറിൽനിന്നിറങ്ങിയതും ഷാനു ഇരുന്നിടത്തുനിന്ന് പിടഞ്ഞെഴുന്നേറ്റു.

" വാദീ.. ഷാദിയെന്നെ വിളിച്ചിരുന്നു.. അവനെല്ലാം പറഞ്ഞു.."

" എനിക്ക് തോന്നി.."

ചിരിയോടെ തന്നെ ജവാദ് ഷാനുവിനോട് പറഞ്ഞു.

" അയാൾക്കെങ്ങനെണ്ട്..?!"

ഷാനുവിന്റെ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞതും ജവാദ് ഒന്ന് ദീർഘശ്വാസമയച്ചു.

" ഒന്നും പറയാറായിട്ടില്ല.. അയാൾടെ അവധിയെത്തിയില്ലെങ്കി അയാൾ ഇനീം ജീവിക്കും.."

ജവാദ് മറ്റെങ്ങോ നോക്കി പറയുമ്പോൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുകയായിരുന്നു മഹി. അയാളെകുറിച്ച് പറയുമ്പോൾ ഇതുവരെ താനാ കണ്ണുകളിൽ കണ്ടിരുന്ന ദേഷ്യമോ വെറുപ്പോ ഇപ്പോഴില്ല, സഹതാപം മാത്രം.

" പ്രതികളെ കുടുക്കാനുള്ള നിങ്ങടെ പ്ലാനിനെകുറിച്ചും ഷാദി പറഞ്ഞിര്ന്നു.."

ജവാദ് ഷാനുവിനെ നോക്കി ചിരിച്ചു.

" അത് ഐശുവിന്റെ പ്ലാനാണ്.. ഡെയ്ഞ്ചറാണ്.. പക്ഷെ, അത് വിശ്വസിച്ച് അവര് വന്നാൽ ഞങ്ങക്കവരെ പൂട്ടാൻ പറ്റും.."

" പ്രശ്നമൊന്നുണ്ടാവൂലല്ലോ ലേ.. നെനക്കറിയാലോ നിന്റെ വരവിന്റെ ഉദ്ദേശമൊന്നും ഞങ്ങക്ക് രണ്ടുപേർക്കല്ലാതെ വീട്ടിൽ വേറെ ആർക്കും അറീല്ല.."

" അറിയാടാ.. എന്തായാലും ഇന്നത്തോടെ എല്ലാം എല്ലാരും അറിയും.. "

ഷാനുവിന്റെ നെറ്റിയിൽ ചുളിവുവീഴുന്നത് ജവാദ് കണ്ടു. സംശയത്തോടെ തന്നെ നോക്കുന്നവന്റെ തോളിൽ ജവാദ് കൈചേർത്തു.

കനൽപഥം Where stories live. Discover now