59

102 18 16
                                    

" സമയം അത്
അങ്ങനെയാണ്..
ചിരിച്ചതോർത്തു
കരയിപ്പിക്കും..
കരഞ്ഞതോർത്തു
ചിരിപ്പിക്കും..!!"

- നീന നവാസ് അറക്കൽ

________________________________

സിറ്റി പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ആൽഫയുടെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് സാമിന് വിശദീകരിച്ചുകൊടുക്കുകയായിരുന്നു സമീർ. സമീറിന്റെ വാക്കുകൾ സാവേശം കാതുകൂർപ്പിച്ച് കേട്ടിരിക്കുകയാണ് സാം.

" വല്ലാത്ത ബുദ്ധി തന്നെ സാറേ അങ്ങേർക്ക്.. മയക്കുമരുന്ന് ഒളിപ്പിക്കാൻ കണ്ട സ്ഥലം.."

" ഹഹ.. ആ ബുദ്ധി കൊണ്ടാണല്ലോ അവര് കള്ളന്മാരായത്.. അവരേക്കാൾ ബുദ്ധി വെച്ച് അവര്ടെ കള്ളത്തരം കണ്ടുപിടിക്കാനല്ലേ നമ്മക്ക് സർക്കാർ ഈ യൂണിഫോം തന്നതും.."

സാം ചിരിച്ചുകൊണ്ട് സമീറിനെ നോക്കിയതും സമീർ പുഞ്ചിരിയോടെ അവനെ ശരിവെച്ചെന്നവണ്ണം തലയാട്ടി.

" അങ്ങനെ ആ ലോറി വന്നതെവിടേക്കാണെന്ന് കണ്ടെത്തി സാർ.. പക്ഷേ എവിടെനിന്നാണെന്ന് ചോദിച്ചിട്ട് ആ മാനേജർ പറയുന്നില്ല.. അറിയില്ലാന്ന് തന്നെയാ അയാൾ ഇത്ര നേരവും പറഞ്ഞോണ്ടിരിക്കുന്നത്.. ആ മൻസൂറിനെകുറിച്ചും ഒരു വിവരവുമില്ല.."

സാം എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് പതിയെ തലയാട്ടിയതും അടുത്തനിമിഷം മേശപ്പുറത്തിരുന്ന സാമിന്റെ ഫോൺ ഉറക്കെ ശബ്ദിച്ചു. ജവാദിന്റെ പേര് ഡിസ്പ്ലേയിൽ തെളിഞ്ഞത് കണ്ട് അവൻ ഫോൺ കൈയ്യിലേക്കെടുത്തു. അറ്റൻഡ് ചെയ്ത് ചെവിയോട് ചേർക്കുമ്പോൾ ഡേവിഡ് അവരുടെ കൂടെയെത്തിയിട്ടുണ്ടാകുമെന്ന് സാമിന് ഉറപ്പായിരുന്നു.

" ഹലോ.. ജവാദേ.. എന്തായെടോ..?!"

" ഞങ്ങടെ പ്ലാൻ സക്സസായിട്ടുണ്ട് എ സി പി സാറേ.. ഇനി നിങ്ങടെ ചാൻസാ.. ഓൾ ദ ബെസ്റ്റ്.."

സാമിന്റെ മുഖത്ത് നിറഞ്ഞ ചിരി തെളിഞ്ഞു.

" ഓ കെ ഡാ.."

കനൽപഥം Where stories live. Discover now