28

184 19 39
                                    


" ഒരൊറ്റ
രാത്രികൊണ്ട്
എത്ര
പകലുകളെയാണ്
നാം
കിനാവുകാണുന്നത്.."

- ഷിഹ

________________________________

ജവാദ് റിയർവ്യൂ മിററിലൂടെ പിറകിലുള്ളവരെ നോക്കിയതും അവർ രണ്ടുപേരും വായുംപൊളിച്ച് മഹിയെ നോക്കുന്നുണ്ട്. മഹി ഒരു കള്ളചിരി ചിരിച്ച് കോളർ പൊക്കി കാണിക്കുന്നു. ഇതെന്താണ് സംഭവം..??

അവൻ അവരിൽ നിന്നും കണ്ണെടുത്ത് വീണ്ടും റോഡിലേക്ക് തന്നെ നോക്കി. വണ്ടിയോടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവരെന്തെങ്കിലും പറയുമെന്ന് കരുതിയെങ്കിലും ആരും ഒന്നും മിണ്ടിയില്ല. അങ്ങാടിയിലെത്തിയതും ഒരു പള്ളിയുടെ മുമ്പിൽ കാർ നിർത്തി. ഹാഫിയേയും കൂട്ടി കാറിൽ നിന്നിറങ്ങി ജവാദ് പള്ളിയിലേക്ക് കയറി. നിസ്കാരം കഴിഞ്ഞ് അവിടെയിരിക്കുമ്പോൾ മനസ്സുകൊണ്ട് പടച്ചവനോട് എല്ലാം നേരെയാക്കണേയെന്ന് പ്രാർത്ഥിക്കുകയായിരുന്നു അവൻ. താൻ ചെയ്യുന്നത് തെറ്റാണോ ശരിയാണോ ഒന്നും അറിയില്ല. ഐശു തനിക്കുള്ളതല്ലെങ്കിൽ തന്റെ മനസ്സിൽ നിന്നേ അവളെ മായ്ച്ചുകളയണേയെന്ന് ആത്മാർത്ഥമായി തന്നെ കണ്ണടച്ച് ജവാദ് പ്രാർത്ഥിച്ചു. ഹാഫിയുടെ കൈ തോളിൽ പതിഞ്ഞപ്പോഴാണ് അവൻ കണ്ണുതുറന്നുനോക്കിയത്.

“ അതേയ്.. ഐശുവാണ്.. ടൈം കഴിഞ്ഞാ ഓൾ ഓളെ വഴിക്ക് പോകും..”

ഹാഫി ചിരിച്ചുകൊണ്ട് പറഞ്ഞതും ജവാദെഴുന്നേറ്റ് അവന്റെ കൂടെ പുറത്തേക്ക് നടന്നു. തിരിച്ച് കാറിൽ കയറുമ്പോൾ മൂന്നുപേരും പൊരിഞ്ഞ ചർച്ചയിലാണ്.

“ സമൂസയാ ബെസ്റ്റ്.. പരിപ്പുവട ആർക്കുവേണം.. അതിൽ വെറും പരിപ്പ് മാത്രേ ണ്ടാവൂ..”

കാർത്തി റോബിയെ നോക്കി ചുണ്ടു കോട്ടി.

“ അതോണ്ടാണല്ലോ പരിപ്പുവടാന്ന് വിളിക്ക്ണത്.. നല്ല ചൂടുള്ള പരിപ്പുവടേം ചായേം.. ഹോ എന്താ കോംബിനേഷൻ..”

“ എനിക്ക് ഉള്ളിവടയാ ഇഷ്ടം.. അതിനാ കൊറച്ചൂടെ ടേസ്റ്റ് കൂടുതൽ..”

കനൽപഥം Where stories live. Discover now