43

160 21 68
                                    

" ആളിക്കത്തുന്നൊരു
തീകുണ്ഡം നിങ്ങളുടെ

ആത്മാവിലുണ്ടാവാം;
പക്ഷേ അതിന്റെ
ചൂടു കായാൻ ഒരാളും
വരുന്നില്ല. യാത്രക്കാർ
ഒരു പുകച്ചുരുൾ
പൊങ്ങുന്നതേ കാണുന്നുള്ളൂ;
അതവഗണിച്ച് അവർ
കടന്നുപോവുകയാണ്.."

- വാൻഗോഗ്

_________________________________

കണ്ണുതുറന്നതും ഡോക്ടർ സണ്ണി കണ്ടത് തനിക്ക് പരിചിതമായ വെള്ള പൂശിയ ചുമരുകളാണ്. മുറിക്ക് പുറത്തുനിന്നും ആരോക്കെയോ സംസാരിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും വാക്കുകൾ വ്യക്തമാകുന്നില്ല. പതിയെ തലയുയർത്താൻ ശ്രമിച്ചതും തലയാകെ പൊട്ടിപിളരുന്നത് പോലെ തോന്നി. തലയിൽ കൈ വെച്ചതും പ്ലാസ്റ്റർ ചെയ്തിരിക്കുകയാണെന്ന് സണ്ണി തിരിച്ചറിഞ്ഞു.

ബോധം നഷ്ടപ്പെടുന്നതിനു മുമ്പ് സംഭവിച്ച കാര്യങ്ങൾ ഓരോന്നായി സണ്ണിയുടെ ഓർമ്മയിലേക്കു വന്നു. അയാൾ തന്റെ ക്യാബിനിലേക്ക് കയറിവന്നത്, തന്നെ അപായപ്പെടുത്താൻ ശ്രമിച്ചത്, രക്ഷപ്പെടാൻ വേണ്ടി പുറത്തേക്ക് ഓടിയ താൻ വാതിൽക്കൽ ആരുമായോ കൂട്ടിയിടിച്ചത്. അയാളാരാണെന്ന് നോക്കാൻ വേണ്ടി തലയുയർത്തിയപ്പോഴേക്ക് തന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷേ അയാൾ കാരണമാവും താനിപ്പോൾ ജീവനോടെ ഇരിക്കുന്നതുതന്നെ. ആരാവും കൃത്യസമയത്ത് അവിടേക്ക് വന്ന് തന്നെ രക്ഷിച്ചത്..?!!

തന്റെ രക്ഷകനെ പറ്റിയുള്ള സംശയങ്ങൾ മനസ്സിൽ നിറഞ്ഞതിനൊപ്പം തന്നെ മറ്റൊരു കാര്യവും സണ്ണി ഓർത്തു. ജവാദിനെ വിളിച്ച് താൻ ഹോസ്പിറ്റലിലേക്ക് വരണമെന്ന് പറഞ്ഞിരുന്നത്. ഇനി ജവാദ് വന്നിരിക്കുമോ.. തന്നെ രക്ഷിച്ചത് അവനാകുമോ..?!!

വാതിൽ തുറന്നാരോ അകത്തേക്ക് വരുന്ന ശബ്ദം കേട്ടതും സണ്ണി പതിയെ തലയുയർത്തി നോക്കി. സണ്ണി ഉണർന്നെന്ന് കണ്ടതും ഡോക്ടർ നസീം പുഞ്ചിരിച്ചു.

" ഹേയ്.. സണ്ണി.. ഓക്കെയല്ലേ..?"

" ഞാനോക്കെയാണ് ഡോക്ടർ.."

കനൽപഥം Where stories live. Discover now