30

173 26 65
                                    


" തിരിച്ചുകിട്ടാനാവാത്തവിധം
ഒന്നും തന്നെ
കളഞ്ഞുപോയിട്ടില്ല,
വീണ്ടെടുക്കാനാവാത്തവിധം
ആരും അത്ര
ദൂരത്തല്ല.."

- ജോസഫ് അന്നംകുട്ടി ജോസ്

__________________________________

" അല്ലടാ.. അവൻ ഇവിടെ വന്നത് അവന്റെ പാരെന്റ്സിന്റെ കൊലയാളികളെ പിടിക്കാനല്ലേ.. അവന്റെ മനസ്സിൽ ഒരു പെണ്ണും ലൈഫും ഒന്നും ഉണ്ടാവൂല..."

റോബി ഹാഫിയോട് പറഞ്ഞതും ഹാഫി കണ്ണുരുട്ടി കയ്യിലുള്ള ബോണ്ട പ്ലേറ്റിലേക്ക് വെച്ചു.

" പെണ്ണുണ്ട്.. ലൈഫുണ്ടാവൂല.. അതെങ്ങനെ ഉണ്ടാക്കാമെന്നാണ് നമ്മൾ പ്ലാൻ ചെയ്യേണ്ടത്.."

" എടാ.. അവനെ നെനക്ക് നന്നായിട്ടറിഞ്ഞൂടെ.. അവനിതൊന്നും ഇഷ്ടപ്പെടൂല..."

" ഏതിഷ്ടപ്പെടൂലാന്ന്.. ഐശൂനെ..? "

കാർത്തിയും മഹിയും ചായകുടിച്ചുകൊണ്ട് റോബിയുടെയും ഹാഫിയുടെയും സംസാരം ശ്രദ്ധിക്കുകയായിരുന്നു.

" ഐശൂനെ ആർക്കാടാ ഇഷ്ടപ്പെടാത്തേ.. ഐശൂനെ അല്ല.. ഒരു ഫാമിലി ലൈഫിനെ കുറിച്ച് ചിന്തിക്കുന്നുണ്ടാവില്ലാന്നാ ഞാൻ പറഞ്ഞത്.."

" എന്റെ റോബി.. അവൻ ചിന്തിക്കുന്നുണ്ടാവില്ല.. പക്ഷേ, ഹാഫി പറയ്ണതിലും കാര്യമുണ്ട്.. നമുക്കൊക്കെ ഒരു ഫാമിലിയാവുമ്പോ അവൻ മാത്രം ഒറ്റപ്പെട്ടുപോവൂലെ.. എത്രേന്ന് വെച്ചാ അവനിങ്ങനെ നടക്കാ."

" ഐശൂനെ പോലെ അവന് ചേർന്ന ഒരു പെണ്ണിനെ ഇനിയൊരിക്കലും കണ്ടുകിട്ടീന്ന് വരില്ല.. അതാണ് ഞങ്ങളീ പറയ്ണത്.. ഇനി അവനൊട്ടും താൽപര്യമില്ലാന്നാണേൽ നമ്മക്കതങ്ങ് വിടാം.. പോരേ.."

മഹിയും കാർത്തിയും കൂടി ഹാഫിയെ പിന്താങ്ങിയതും റോബി തലയാട്ടി.

" ശരിയാണ്.. എന്നിട്ടിപ്പോ എന്താ നമ്മൾ ചെയ്യാൻ പോവ്ണേ..? "

" ഐശൂനോട് ജവാദിനൊരു സ്പാർക്കുണ്ടെന്ന് ഞമ്മക്കേതായാലുമറിയാം.. ആ സ്പാർക്ക് ഊതിവീർപ്പിച്ച് ഒരഗ്നിപർവ്വതമാക്കി മാറ്റുന്നു.. ബാക്കിയൊക്കെ ജവാദ് നോക്കിക്കോളും.."

കനൽപഥം Nơi câu chuyện tồn tại. Hãy khám phá bây giờ