32

193 19 128
                                    


" എത്രയൊക്കെ
മുറിവുകളെയാണ്
ചിലർ ചിരിയെന്ന
ഒരൊറ്റമൂലികൊണ്ട്
ഉണക്കുന്നത്..."

- സുമീഷ് സോമസുന്ദർ

_____________________________________

സമീറിനെ വിളിച്ച് കഴിഞ്ഞ് കുറച്ചുനേരം ഡോക്ടർ സണ്ണി തന്റെ കാബിനിൽ തന്നെയിരുന്നു. ഹോസ്പിറ്റലിൽ ഇരിക്കുന്ന ഓരോ നിമിഷവും തനിക്ക് ചുറ്റും എന്തൊക്കെയോ നിഗൂഢതകളുള്ളത് പോലെ തോന്നി സണ്ണിക്ക്. ഈ ഹോസ്പിറ്റലിൽ വന്ന് ജോയിൻ ചെയ്തത് തന്നെ റോയ് പറഞ്ഞിട്ടായിരുന്നു. ഇവിടെ നിന്ന് എന്തെങ്കിലുമൊക്കെ ലിങ്കുകൾ കിട്ടാതിരിക്കില്ലായെന്ന അവന്റെ നിഗമനത്തിന്റെ മേലാണ് ഇവിടെ എമർജൻസി മെഡിസിനിൽ ജോയിൻ ചെയ്തത്. ഇവിടെ വന്ന അന്നുമുതൽ എന്തെങ്കിലുമൊരു ലിങ്കിനു വേണ്ടി തിരയുകയായിരുന്നു താൻ.

അപ്പോഴാണറിഞ്ഞത് ആറുവർഷം മുമ്പുള്ള സ്റ്റാഫുകളിൽ ഇന്ന് ബാക്കിയുള്ളത് ഗൈനക്കോളജിസ്റ്റായ ഡോക്ടർ ലക്ഷ്മിയും എം ഡിയായ ഫാസിലും മാത്രമാണെന്ന്. മറ്റുളളവരെ തിരഞ്ഞുകണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഹോസ്പിറ്റലിലെ സ്റ്റാഫ് റെക്കോർഡെല്ലാം ഫാസിലിന്റെ സിസ്റ്റത്തിൽ എൻക്രിപ്റ്റ് ചെയ്തുവെച്ചതാണെന്നും അറിഞ്ഞതോടെ എന്തൊക്കെയോ സംശയങ്ങൾ മനസ്സിൽ തെളിഞ്ഞുതുടങ്ങിയിരുന്നു. അതിനു ശേഷം നടന്നതെല്ലാം ആ സംശയങ്ങൾക്കൊന്നുകൂടെ ബലം നൽകുകയാണ് ചെയ്തത്.

എന്തൊക്കെയോ ആലോചിച്ചുകൊണ്ട് സണ്ണി പുറത്തേക്ക് നടന്നു. പാർക്കിങ്ങിൽ നിന്ന് കാറെടുത്ത് ഹോസ്പിറ്റലിനു മുമ്പിലൂടെയുള്ള പോക്കറ്റ് റോഡിലേക്ക് കയറി. മെയിൻ റോഡിലെത്തുന്നതിനു മുമ്പ് റോഡ്സൈഡിൽ കാർ പാർക്ക് ചെയ്ത് സണ്ണി ഫോണെടുത്തു. ഹോസ്പിറ്റലിൽ നടന്നതെല്ലാം ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഒട്ടും സമാധാനം കിട്ടില്ലെന്നുറപ്പിച്ചതും റോയിയുടെ നമ്പറിലേക്ക് സണ്ണി ഡയൽ ചെയ്തുകഴിഞ്ഞിരുന്നു. ഒരുപാട് റിങ്ങ് ചെയ്തതിനു ശേഷം കോൾ കട്ടായിപോകുന്നതിനു മുമ്പ് അപ്പുറത്തുള്ളയാൾ അതറ്റൻഡ് ചെയ്തു.

കനൽപഥം Where stories live. Discover now