20

219 24 8
                                    


" മഴ പറഞ്ഞു
മരിച്ചുപോയെന്ന്.
വെയിൽ പറഞ്ഞു
ജനിച്ചിട്ടേയില്ലെന്ന്.
ഇടയിൽ കയറി മഞ്ഞു പറഞ്ഞു
ഇപ്പോഴുമുണ്ട്
ഉരുകി, ഉരുകിയിങ്ങനെ.."

- പവിത്രൻ തീക്കുനി

________________________________

ഡോ.സണ്ണി തന്റെ അടുത്തു വന്നിരുന്നപ്പോഴും സമീറിന് കൈകൊടുത്തപ്പോഴുമൊന്നും ജവാദിന്റെ അമ്പരപ്പ് മാറിയിരുന്നില്ല. അവന്റെ മനസ്സിലൂടെ ഒരു നൂറ് കൂട്ടം ചോദ്യങ്ങൾ ഓടിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ.

" എന്താ ജവാദ്.. എന്നെ മനസ്സിലായില്ലേ..? "

പുഞ്ചിരിച്ചുകൊണ്ട് ഡോ. സണ്ണി അവനോട് ചോദിച്ചു.

" നിങ്ങളെ എനിക്ക് മനസ്സിലായി... ബട്ട്.. നിങ്ങൾ ഇവിടെ...?"

ഡോ. സണ്ണിക്ക് ഇതുമായിട്ട് എന്തു ബന്ധമാണെന്ന് അവന് ഒരു പിടിയും കിട്ടിയില്ല. സംശയത്തോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കിയതും ഡോക്ടർ ഒന്ന് ചിരിച്ചു. ജവാദിനെയും സമീറിനെയും മാറിമാറിനോക്കി.

" പറയാം.. അതിനുമുമ്പ് എനിക്ക് അജ്മലിന്റെ ആക്സിഡന്റ് കേസ് എവിടെവരെയെത്തിയെന്നറിയണം.. സമീർ സർ...? "

ഡോക്ടർ സണ്ണി സമീറിനെ നോക്കി ചോദിച്ചതും ജവാദും സമീറിന് നേരെ തിരിഞ്ഞു. അജുവിന്റെ കേസിനെപ്പറ്റി അവനും അറിയണമെന്നുണ്ടായിരുന്നു, അതിനെപ്പറ്റി സംസാരിക്കാനാവും സമീർ വിളിച്ചതെന്നാണ് അവൻ കരുതിയതും. പക്ഷെ, ഇങ്ങനെ ഒരു ട്വിസ്റ്റ് അവനൊട്ടും പ്രതീക്ഷിച്ചില്ല.

സമീറിന്റെ മുമ്പിൽ തുറന്നുവെച്ചിരുന്ന കേസ്ഫയൽ സമീർ അവരുടെ മുമ്പിലേക്ക് നീക്കിവെച്ചു.

" ഇത് ആ കേസിന്റെ ഫയലാണ്.. സാക്ഷികളെയെല്ലാം ഞങ്ങൾ വിസ്തരിച്ചുകഴിഞ്ഞു.. അശോക് ലെയ്ലാന്റിന്റെ ഒരു ചുവന്ന ലോറിയാണ് അജുവിനെ ഇടിച്ചതെന്നാണ് സാക്ഷികളെല്ലാം പറഞ്ഞത്, ഇടിച്ച ശേഷം നിർത്താതെ പോയിയെന്നും... അടുത്തുള്ള കടയിലെ സിസിടിവി ഫൂട്ടേജിൽ നിന്നും ഞങ്ങൾക്ക് ലോറിയുടെ മോഡലും നമ്പർ പ്ലേറ്റും തിരിച്ചറിയാൻ പറ്റി.. അതൊരു 3118 മോഡൽ ലോറിയാണ്.. സാധാരണ പുറത്തുനിന്നും ചരക്കുകളൊക്കെ കൊണ്ടുവരുന്ന ലോറി പോലൊന്ന്.. അടുത്തുള്ള സ്റ്റേഷനുകളില്ലെല്ലാം ഞാൻ വിവരമറിയിച്ചിട്ടുണ്ട്.. എവിടെയെങ്കിലും വെച്ച് കണ്ടാൽ ഉടനെ അറിയിക്കണമെന്ന്.. പക്ഷേ, ഇതുവരെ, ഒരു ന്യൂസുമില്ല...."

കനൽപഥം Where stories live. Discover now