8

216 25 5
                                    

" തോറ്റിടത്തു നിന്ന്
തന്നെ തുടങ്ങണം
തോൽപ്പിച്ചവരുടെ
മുന്നിൽ നിന്ന്
തന്നെ തുടരണം
മുറിച്ചുകടന്നു
മുറിവുണ്ടാക്കിയവരെ
മറികടന്നു ജയിച്ചു കാട്ടണം.."

- ഉണ്ണികൃഷ്ണൻ
___________________________________

കണ്ണ് തുറന്നുനോക്കിയ ജവാദ് കണ്ടത് തന്റെ നെഞ്ചിൽ ചേർന്ന് കണ്ണടച്ചുകിടക്കുന്ന ഒരു പെൺകുട്ടിയെയാണ്. അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുക്കിപ്പിടിച്ചിട്ടുണ്ട്‌. ഒരുനിമിഷം ആ പിടുത്തം കാരണം തന്റെ ഷർട്ടിന്റെ ബട്ടൺസ് പൊട്ടിപ്പോകുമോ എന്നുപോലും അവൻ ഭയന്നു.

അവന്റെ കണ്ണുകൾ അവളുടെ മുഖത്തേക്ക് നീണ്ടു. രണ്ട് കണ്ണും ഇറുക്കിയടച്ച് അവൾ അനങ്ങാതെ കിടക്കുകയാണ്. ഇവൾക്കിനി വീഴ്ചയിൽ വല്ലതും പറ്റിയോ..? ഏയ്.. പറ്റുകയാണെങ്കിൽ തനിക്കല്ലേ പറ്റേണ്ടത്.. താനല്ലേ നിലത്തു കിടക്കുന്നത്, ഇവൾക്കാണെങ്കിൽ ഒടുക്കത്തെ വെയിറ്റും..

എന്തോ ജവാദിന് അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. എന്തോ ഒന്ന് അവനെ അവളിലേക്ക് അടുപ്പിക്കുന്നത് പോലെ. ഇതിലും സൗന്ദര്യമുള്ള എത്രയോ പെൺകുട്ടികളെ താൻ കണ്ടിട്ടുണ്ട്. മുംബൈയിലെ സേട്ടുസാഹിബിന്റെ മകൾ തന്റെ പുറകെ ഒരുപാട് നടന്നിട്ടും അവളോടൊന്നും തനിക്ക് ഈ ഒരു ആകർഷണം തോന്നിയിട്ടില്ല. പക്ഷേ എന്തോ, ഇവളെ കാണുമ്പോൾ ഇങ്ങനെ തന്നെ നോക്കികൊണ്ട് കിടക്കാൻ തോന്നുന്നു.

നോ ജവാദ്.. ഡോൺഡ്.. ദിസ് ഈസ് ജസ്റ്റ് ഏൻ ഇൻഫാചുവേഷൻ.. ഡോൺഡ് ലൂസ് യുവർസെൽഫ്...

( വേണ്ട ജവാദേ.. വേണ്ട.. ഇതൊക്കെ വെറും തോന്നലാണ്.. വെറുതേ അതിൽ വീഴരുത്..).

ജവാദ് സ്വയം മനസ്സിൽ പറഞ്ഞതും ഐശു കണ്ണുതുറന്ന് അവന്റെ മുഖത്തേക്ക് നോക്കി. ഒരു നിമിഷം ഒന്ന് സംശയിച്ചുവെങ്കിലും പിന്നെയെന്തോ തിരിച്ചറിഞ്ഞെന്ന പോലെ ഐശുവിന്റെ കണ്ണുകൾ വലുതായി. പെട്ടെന്ന് അവനിൽ നിന്ന് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചതും വീഴ്ചയിൽ അവളെ ചേർത്തുപിടിച്ചിരുന്ന അവന്റെ ഇടതുകൈ തട്ടി വീണ്ടും അവന്റെ നെഞ്ചിലേക്ക് തന്നെ വീണു.

കനൽപഥം Where stories live. Discover now