9

207 25 5
                                    


" ഓർമ്മകളാൽ
നോവിക്കപ്പെടുമ്പോൾ
ചിലർ അതിജീവിക്കുന്നു,
ചിലർ അതിൽ
ജീവിക്കുന്നു.."


- ജെസ്ലിൻ

___________________________________

ശ്ശെ.. ഇതിനിപ്പോൾ എന്താണ് പറ്റിയത്..? സർവീസ് ചെയ്തിട്ട് ഒരു മാസമായിട്ടില്ല. ടയറിനൊന്നും ഒരു കുഴപ്പവും ഇല്ലല്ലോ. എങ്ങനെ നോക്കിയിട്ടും ഒരു പ്രശ്നവും കാണുന്നില്ല. ഇതിപ്പോൾ ആകെ കഷ്ടമായല്ലൊ.. എല്ലാവരും തിരക്കിന്റെ ഇടയിലാകും ആരെയും വിളിച്ചാലും കിട്ടില്ല. ഇനിയിപ്പോൾ താനെന്ത് ചെയ്യും...??.

ഹാഫിയാണ് ഫാസിലിന്റെ കൂടെ മുംബൈയിലുള്ള അവന്റെ സുഹൃത്തുക്കളുണ്ടെന്ന് ജവാദിന്റെയടുത്തു വന്നറിയിച്ചത്. ഇപ്പോൾ അവരുടെ മുമ്പിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും അവനാണ് പറഞ്ഞത്. ജവാദ് അപ്പോൾ തന്നെ നദുവിനെ ചെന്നു കണ്ട് അത്യാവശ്യമായിട്ട് പുറത്തു പോകാനുണ്ടെന്നും അവളിറങ്ങുമ്പൊഴേക്ക് താൻ എത്തില്ലെന്നും പിന്നെ കാണാമെന്നും പറഞ്ഞ് അവിടെനിന്ന് ഇറങ്ങിയതാണ്. പിറകിലെ വാതിൽ വഴിയിറങ്ങി അടുത്ത പറമ്പിലൂടെ നേരെ അവന്റെ കാർ പാർക്ക് ചെയ്തിട്ടിടത്തേക്ക് ചെന്നു.

അവർ തിരിച്ചുപോകുന്നത് വരെ അവിടെ നിന്നു എങ്ങോട്ടെങ്കിലും മാറിനിൽക്കാമെന്നേ വിചാരിച്ചുള്ളൂ. കാറെടുത്ത് ഇവിടെയെത്തിയതും വണ്ടിക്ക് ഒരു തള്ളൽ പോലെ. ഇറങ്ങിനോക്കിയിട്ടൊന്നും ഒരു കുഴപ്പവും കാണുന്നുമില്ല. ഇവിടെയാണെങ്കിൽ സഹായത്തിന് വിളിക്കാൻ പറ്റിയ ആരേയും കാണുന്നുമില്ല. ഇനി ടയറിനെന്തെങ്കിലും പ്രശനമുണ്ടോ..?

ഒന്നുകൂടെ നിലത്തിരുന്ന് ടയർ രണ്ടും ചെക്ക് ചെയ്തു, എല്ലാം ഓക്കെയാണ്. ഒന്നുകൂടെ സ്റ്റാർട്ട് ചെയ്തുനോക്കാം. ജവാദ് എഴുന്നേറ്റ് ഷർട്ടിലുള്ള പൊടി തട്ടി.

" നിങ്ങളോ..? "

അപ്രതീക്ഷിതമായുള്ള ആ ചോദ്യം കേട്ടിടത്തേക്ക് നോക്കിയതും നേരത്തെ തന്റെ മേലെ വന്ന് വീണ അതേ പെൺകുട്ടിയതാ തന്റെ മുമ്പിൽ വായും പൊളിച്ച് നിൽക്കുന്നു. ഇവളെയല്ലെ ഇപ്പോൾ താൻ അവിടെ കണ്ടത്..? ഇവളെന്താ താൻ പോകുന്ന വഴിയെല്ലാം തിരഞ്ഞുപിടിച്ച് വരികയാണോ..?

കനൽപഥം Where stories live. Discover now