54

96 14 8
                                    


" ആഗ്രഹിക്കുംപോലെ
നടക്കില്ല എന്നറിയുമ്പോഴാണ്
പലരും നടക്കാൻ
പഠിക്കുന്നത്.."

- എ.പി.ജെ അബ്ദുൽകലാം

___________________________________

കൈയ്യിൽ പിടിച്ച പത്രത്താളിൽ ഡോക്ടർ ലക്ഷ്മിയുടെ മരണവാർത്തയിലൂടെ കണ്ണോടിച്ചുകൊണ്ടിരുന്ന ജവാദ് ഗേറ്റ് കടന്ന് ഒരു ബൈക്ക് വരുന്ന ശബ്ദം കേട്ടതും തലയുയർത്തി നോക്കി. പോർച്ചിൽ വന്ന് നിർത്തിയ ബൈക്കിന്റെ പിൻസീറ്റിൽ നിന്ന് ഫർഹാനും ഹെൽമറ്റ് അഴിച്ചുകൊണ്ട് ഷാദിയും ഇറങ്ങി. ജവാദ് പത്രം കൈയ്യിൽ പിടിച്ച് തന്നെ എഴുന്നേറ്റു.

" കിട്ടിയോ..?"

അവരെ രണ്ടുപേരെയും മാറിമാറിനോക്കി ആകാംക്ഷയോടെ ചോദിച്ചതും ഫർഹാൻ ഒന്ന് നെടുവീർപ്പിട്ട് കൈയ്യിലെ പെൻഡ്രൈവ് ഉയർത്തികാണിച്ചു.

" ഹോസ്പിറ്റലീന്ന് ഞങ്ങക്ക് പെട്ടെന്ന് കിട്ടി.. പക്ഷേ ലക്ഷ്മി ഡോക്ടറെ വീടിനടുത്തുള്ള ആ കടേന്ന് കിട്ടാൻ വല്ലാണ്ട് കഷ്ടപ്പെട്ടു.."

അകത്തേക്ക് കയറിയ ഫർഹാന്റെ കൈയ്യിൽ നിന്ന് ജവാദ് ആശ്വാസത്തോടെ പെൻഡ്രൈവ് വാങ്ങി.

" അവരെന്താ പറഞ്ഞേ..?"

" അവര് ഞങ്ങളോട് ചൂടായി.. സിസിടിവി വിഷ്വലൊക്കെ ചോദിക്കാൻ നിങ്ങളാരാ.. അങ്ങനെ ആരെങ്കിലും വന്ന് ചോദിക്കുമ്പേക്ക് ഞങ്ങക്ക് അതൊന്നും കൊടുക്കാൻ പറ്റില്ലാന്നൊക്കെ പറഞ്ഞ്.."

" ന്നട്ട്..?"

ജവാദ് ജിജ്ഞാസയോടെ ഫർഹാനെ നോക്കി.

" ന്നട്ടെന്താ.. ഞങ്ങൾ എസ് ഐയെ വിളിച്ച് കാര്യം പറഞ്ഞു.. ഫോണവര്ടെ കൈയ്യിലേക്കങ്ങ് കൊടുത്തു.. എസ് ഐ എന്താ പറഞ്ഞേന്നറീല.. പിന്നെ ഞങ്ങളോട് വല്ലാത്ത ബഹുമാനായിര്ന്നു.."

ഷാദി ചിരിച്ചുകൊണ്ട് കോളർ പൊക്കിയിട്ടു.

" ഞങ്ങൾ പോലീസിന്നാണെന്ന് വിചാരിച്ചുകാണും.."

കനൽപഥം Donde viven las historias. Descúbrelo ahora