64

117 19 20
                                    


" അതിരു
കാണാത്ത
യാത്രയാണെങ്കിലും
മധുരമാണെനിക്കിന്നുമീ
ജീവിതം..!!"

- എസ്. കെ. പൊറ്റെക്കാട്ട്

__________________________________

ജവാദ് ഒരുനിമിഷം അമ്പരപ്പോടെ റോബിയെ നോക്കിനിന്നുപോയി. അടുത്തനിമിഷം അവനിൽ നിന്ന് കണ്ണെടുത്ത് അവൻ താഴെ റോഡിലേക്ക് നോക്കി.

" അത് നടക്കൂല.."

" അതെന്താ നടക്കാത്തേ..?!"

മഹി അവനെ നോക്കി പുരികമുയർത്തിയതും ജവാദ് നിഷേധഭാവത്തിൽ തലയാട്ടി.

" നടക്കില്ലെന്ന് തന്നെ.. ഐശുവിനോട് എനിക്ക് അങ്ങനെയൊന്നുമില്ല.. "

കള്ളം പറയുകയാണെന്ന് പൂർണ്ണബോധ്യമുണ്ടായിട്ടും താനെന്തിനാണ് വീണ്ടും വീണ്ടും ഇത് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ജവാദിന് തന്നെ അറിയില്ലായിരുന്നു. താൻ പറയുന്നത് അവർ വിശ്വസിക്കില്ലെന്നും ജവാദിന് ഉറപ്പായിരുന്നു.

" ദേ.. ഒരു വീക്കങ്ങ് വെച്ചുതരും ഞാൻ.. നീയെന്തിനെയാ ജവാദേ ഇങ്ങനെ പേടിക്ക്ണേ.. എനിക്ക് മനസ്സിലാവ്ണില്ല.."

ദേഷ്യത്തോടെ പറയുമ്പോൾ റോബിയുടെ ശബ്ദത്തിൽ വിഷമം നിറഞ്ഞുനിന്നിരുന്നു.

" നിന്റെ മനസ്സിൽ അവളില്ലെന്ന് മാത്രം നീ പറയരുത്.. ആറുവർഷം ഊണിലും ഉറക്കിലും നിന്റെ കൂടെ നടന്നവരാ ഞങ്ങൾ.. നിന്റെ കണ്ണിലൊരു തിളക്കം കണ്ടാൽ അത് മനസ്സിലാക്കിയെടുക്കാൻ വരെ ഞങ്ങൾക്കറിയാം.. പറ.. എന്തിനാ നീ വീണ്ടും വീണ്ടും അത് സമ്മതിച്ചുതരാതിരിക്കുന്നത്..?!"

മഹിയുടെ കണ്ണുകൾ അവന്റെ മുഖത്തേക്ക് നീണ്ടപ്പോഴും ജവാദ് അവന് മുഖംകൊടുക്കാതെ പുറത്തേക്ക് തന്നെ നോക്കിനിൽക്കുകയായിരുന്നു.

" റോബി പറഞ്ഞത് ശരിയാ.. എനിക്ക് പേടിയാ.. അവളെന്നെ ആക്സെപ്റ്റ് ചെയ്യുമോന്ന്.. എന്റെ വീട്ടുകാര്.. അവളുടെ വീട്ടുകാര്.. അവരൊക്കെ ഇതിന് സമ്മതിക്കുമോന്ന്.. അവരാരും സമ്മതിച്ചില്ലെങ്കിൽ എനിക്കത് സഹിക്കാൻ പറ്റില്ല മഹീ.. റോബി പറഞ്ഞതുപോലെ ഞാൻ വീണ്ടും എല്ലാം ഇട്ടെറിഞ്ഞുപോകും.."

കനൽപഥം Where stories live. Discover now