7

238 26 6
                                    


" പറക്കുക,
മുകളിൽ
ആകാശമുള്ളിടത്തോളമല്ല
ഉള്ളിൽ
ആകാശമുള്ളിടത്തോളം.."

- സമീർ പിലാക്കൽ
___________________________________

വീട്ടിലേക്ക് കടന്നുവരുന്ന ആളുകളെ നോക്കികൊണ്ട് ജവാദ് ബാൽക്കണിയിൽ നിന്നു. താഴെ അതിഥികളോട് സന്തോഷത്തോടെ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ് വല്ലിപ്പയും മാമൻമാരുമെല്ലാം. വീട് മുഴുവൻ വെളിച്ചത്തിൽ കുളിച്ചുനിൽക്കുകയാണ്. വർഷങ്ങൾക്ക് ശേഷം താനൊരുപാട് സന്തോഷിക്കണമെന്ന് ആഗ്രഹിച്ച ദിവസങ്ങളാണിത്.

ആലോചിക്കുംതോറും മനസ്സ് കൈവിട്ടുപോകുന്നപോലെ. ഉള്ളിലെ ദേഷ്യവും വേദനയും കൂടുന്നതനുസരിച്ച് ബാൽക്കണിയിലെ റെയിലിൻമേലുള്ള അവന്റെ പിടുത്തം മുറുകി.

ഉമ്മയുടെ കത്ത് വായിച്ചതുമുതൽ മനസ്സൊരുപാട് അസ്വസ്ഥമായപോലെ. താൻ തേടികൊണ്ടിരുന്ന ഉത്തരങ്ങളിൽ ചിലതൊക്കെ കിട്ടിയെങ്കിലും അതിലപ്പുറം പലതും അതിൽ ഉമ്മ എഴുതിയിട്ടുണ്ടായിരുന്നു. അവരന്ന് പോകുന്നതിനുമുമ്പ് തന്നെ ഒരുപാട് വിളിച്ചിരുന്നത്രേ. കിട്ടാതിരുന്നതാണ് ഉമ്മ അങ്ങനെ ഒരെഴുത്ത് തനിക്ക് എഴുതിവെക്കാൻ കാരണമായത്. അന്ന് ഫോണെടുക്കാൻ തോന്നാതിരുന്ന നിമിഷത്തെ അവൻ മനസ്സുകൊണ്ട് ഒരുപാട് പഴിച്ചു.

എന്നാലും ഇതിനുപിന്നിൽ ഒരാൾ മാത്രമല്ല എന്നുമ്മാക്ക് തോന്നിയത് എന്തുകൊണ്ടാവും..?. അങ്ങനെയെങ്കിൽ ഫാസിൽ അതിൽ വെറുമൊരു കണ്ണി മാത്രമാവ്വോ..?. ഉപ്പയെയും ഉമ്മയെയും കൊല്ലണമെങ്കിൽ ഇതിനു പിന്നിലുള്ളവർക്ക് തീർച്ചയായും എന്തോ ഒളിക്കാനില്ലേ..?

ആകെ വട്ടുപിടിക്കുന്നുണ്ട്. പക്ഷേ, അതിനേക്കാളെല്ലാം കൂടുതൽ ആശയകുഴപ്പത്തിലാക്കുന്നത് ഉമ്മ അവസാനം പറഞ്ഞ കാര്യമാണ്. ആരേക്കാളും കൂടുതൽ വിശ്വസിക്കേണ്ടത് അഹമ്മദങ്കിളിനെയാണെന്ന്. ഉപ്പാക്കും ഉമ്മാക്കും എന്തെങ്കിലും പറ്റിയാൽ അതിന് കാരണം അഹമ്മദങ്കിളാണെന്ന് വരുത്തിതീർക്കാൻ മറ്റുള്ളവർ ശ്രമിക്കും, അത് വിശ്വസിക്കരുതെന്ന്.

കനൽപഥം Where stories live. Discover now