55

138 21 23
                                    


" ഭ്രാന്തമായ പ്രണയം
അവകാശപ്പെടാൻ
ലോകത്ത്
എഴുത്തുകാർക്ക് അല്ലാതെ
മറ്റാർക്കും കഴിയില്ല,..
ഉറപ്പ്..!!"

- അമീൻ ഖലീൽ

________________________________________

 റെജിയോടൊപ്പം ജവാദിന്റെ വീട്ടുമുറ്റത്ത് വന്നിറങ്ങുമ്പോൾ അവിടെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നിര കണ്ട് ഐശു അമ്പരന്നു. ജവാദിന്റെ കാറും റീത്തയുടെ സ്കൂട്ടിയും അവൾ തിരിച്ചറിഞ്ഞെങ്കിലും മറ്റുള്ളതൊക്കെ ആരുടേതാണെന്ന് അവൾക്കൊരു പിടിയും കിട്ടിയില്ല.

അവരുടെ കാറിന്റെ ശബ്ദം കേട്ടതിനാലാവാം ജവാദ് അകത്തുനിന്നും സിറ്റൗട്ടിലേക്ക് വന്നിരുന്നു. സംശയത്തോടെ മുറ്റത്തുനിൽക്കുന്ന രണ്ടുപേരെയും അവൻ പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.

" എന്താ രണ്ടാളും അവിടെതന്നെ നിക്കണേ.. കേറിവാ.."

മറുപടിയായി ഒരു പുഞ്ചിരിയോടെ റെജി അവനരികിലേക്ക് നടന്നതും ഐശുവിന്റെ മനസ്സ് ചുറ്റിലുമുള്ള വാഹനങ്ങളിൽ കുരുങ്ങിക്കിടന്നു.

" ഇതൊക്കെ ആര്ടെ വണ്ടികളാ..? "

നെറ്റിചുളിച്ചുള്ള അവളുടെ ചോദ്യത്തിന് പുഞ്ചിരി തന്നെയായിരുന്നു ജവാദിന്റെ മറുപടി.

" നീയകത്തേക്ക് വാ.. കാണാം.. ആര്ടേതാന്ന്.. "

ഐശു തലയാട്ടിക്കൊണ്ട് അവർ രണ്ടുപേർക്കും പിറകെയായി അകത്തേക്ക് കയറി. ലിവിങ്ങ് റൂമിലിരുന്ന് മഹിയുമായി സംസാരിക്കുന്ന ഡോക്ടർ സണ്ണിയിലാണ് ആദ്യമവളുടെ കണ്ണുകളുടക്കിയത്. ഡോക്ടറുടെ അടുത്തിരിക്കുന്ന റോയി അവരുടെ സംസാരം സാകൂതം ശ്രവിക്കുന്നുണ്ട്. 

തൊട്ടപ്പുറത്ത് ഷാദിയും ആഷിയും ജോണിയും റിക്കിയും ആഷിയുടെ ലാപ്ടോപ്പിൽ എന്തോ കാര്യമായി ചെയ്തുകൊണ്ടിരിക്കുന്നു. അവരെ കണ്ട റെജിയും അവർക്കൊപ്പം കൂടി. അകത്തേക്കുള്ള വാതിൽക്കൽ നിൽക്കുന്ന റീത്തയും റോബിയും എന്തോ ചർച്ചയിലാണ്. അവരെനോക്കി അടക്കിചിരിച്ചുകൊണ്ട് കാർത്തിയും ഹാഫിയും സോഫയിലിരിക്കുന്നു. അവരോടൊപ്പമിരിക്കുന്ന മൂന്നാമനിലേക്ക് ഐശുവിന്റെ കണ്ണുകൾ നീണ്ടതും അവളുടെ പുരികം ചോദ്യഭാവത്തിലുയർന്നു.

കനൽപഥം Where stories live. Discover now