36

181 24 117
                                    


" മനസ്സൊന്ന്
കലങ്ങുമ്പോൾ
ഓടിക്കേറാൻ
ഒരു മനുഷ്യനെങ്കിലും
നിങ്ങൾക്കുണ്ടെങ്കിൽ
മച്ചാനേ അത്
പോരേ അളിയാ.."

- അമലേന്ദു

_________________________________

കോൾ കട്ട് ചെയ്ത് ഫാസിൽ രണ്ടുനിമിഷം ഫോണിലേക്ക് തന്നെ നോക്കിയിരുന്നു. നാളെയാണ് ആ ഫയൽ സൈൻ ചെയ്ത് ഏൽപ്പിക്കാൻ അയാൾ പറഞ്ഞിരിക്കുന്നത്. അതോർമ്മിപ്പിക്കാൻ വേണ്ടി വിളിച്ചതായിരുന്നു അയാൾ. പക്ഷേ താനതിൽ ഒപ്പിടില്ലെന്ന് പറയുമെന്ന് അയാൾ പ്രതീക്ഷിച്ചുകാണില്ല.

ഫാസിലിന്റെ ചുണ്ടിലൊരു നേരിയ പുഞ്ചിരി തെളിഞ്ഞു. തനിക്കെതിരെ അയാളെങ്ങനെ നീങ്ങുമെന്നറിയില്ല. എത്രകാലമെന്ന് വെച്ചാണ് താൻ അവരുടെ തോന്നിവാസങ്ങൾക്ക് നിന്നുകൊടുക്കുക..?!! ഇനി വയ്യ.. അയാളെന്ത് ചെയ്താലും സഹിക്കാൻ താനൊരുക്കമാണ്. എളാപ്പയോട് ചെയ്ത തെറ്റിന് അതൊരിക്കലും പകരമാകില്ലെന്നറിയാം.. എങ്കിലും...!!

ഒരു നിശ്വാസത്തോടെ ഫാസിൽ പിറകിലേക്ക് ചാരിയിരുന്നു കണ്ണടച്ച് കിടന്നു. നേരെ എളാപ്പയുടെ വീട്ടിലേക്ക് പോകണം. ഐശുവിനെ കണ്ട് സംസാരിക്കണം. നിമിഷങ്ങളോളം കണ്ണടച്ച് കിടന്ന് ഫാസിൽ ചിന്തകളിലേക്ക് ഊളിയിട്ടു.

കണ്ണുതുറന്ന് കൈയ്യിലുള്ള വാച്ചിലേക്ക് നോക്കിയതും സമയം എട്ടരയായിട്ടുണ്ട്. ഫാസിൽ ഇരിക്കുന്നിടത്തുനിന്നും എഴുന്നേറ്റ് പുറത്തേക്ക് പോകാനൊരുങ്ങിയതും വാതിൽ തുറന്ന് സെക്രട്ടറി അകത്തേക്ക് കയറിവന്നു. കൈയ്യിലൊരു ജ്യൂസ് ഗ്ലാസുമുണ്ട്. ഫാസിൽ സംശയത്തോടെ അവരെ നോക്കി.

" ആലിസ്.. ഇതെന്താ..? "

ആലീസിന്റെ പുഞ്ചിരി ചെറുതായി മങ്ങി.

" സാർ ജ്യൂസ് ഓർഡർ ചെയ്തെന്ന് പറഞ്ഞു.."

" ഇല്ലല്ലോ.. അവർക്ക് ആളുമാറിയതാവും.."

" ഓ.. സോറി സർ.."

ആലീസ് ഒരു വിളറിയ ചിരിയോടെ അതുമായി തിരിച്ചുപോകാനൊരുങ്ങിയതും ഫാസിൽ അവളെ തടഞ്ഞു.

കനൽപഥം Where stories live. Discover now