46

142 22 28
                                    


" അകലെയേക്കാൾ

അകലെയാകുന്നു നീ

അരികിലേക്കാൾ

അരികിലാണത്ഭുതം.."

- ജി. ശങ്കരക്കുറുപ്പ്

________________________________

ഷാദിയുടെ വീട്ടിലേക്കുള്ള ഗേറ്റ് കടക്കുമ്പോൾ തന്നെ മഹിയുടെ ഫോൺ പോക്കറ്റിൽ കിടന്ന് ഉറക്കെ ശബ്ദിക്കാൻ തുടങ്ങിയിരുന്നു. മുറ്റത്തുനിർത്തിയ കാറിൽ നിന്നും വല്ലിപ്പയും വല്ലിമ്മയും പുറത്തിറങ്ങിയതും മഹി ഫോണെടുത്ത് അതിലെ കോളർ ഐഡിയിലേക്ക് കണ്ണയച്ചു. ജവാദാണെന്ന് കണ്ട് പെട്ടെന്ന് തന്നെ അറ്റൻഡ് ചെയ്ത് ചെവിയോരം ചേർത്തെങ്കിലും മറുവശത്ത് അപ്പോഴേക്കും കോൾ കട്ടായിരുന്നു.

ഫോണെടുത്ത് സംശയത്തോടെ അതിലേക്കൊന്ന് നോക്കിയതിന് ശേഷം മഹി തിരിച്ച് ഡയൽ ചെയ്തു. കാറിൽ നിന്നുമിറങ്ങി റിങ്ങ് ചെയ്യുന്ന ഫോൺ ചെവിക്കും തോളിനുമിടയിൽ വെച്ച് മഹി ഡിക്കി തുറന്ന് സാധനങ്ങളെല്ലാമെടുത്ത് സിറ്റൗട്ടിലേക്ക് വെച്ചു. തിരിച്ചുവിളിക്കാൻ കാത്തിരുന്നെന്നവണ്ണം രണ്ട് റിങ്ങിൽ തന്നെ ജവാദ് ഫോണെടുക്കുകയും മഹി എന്തെങ്കിലും അങ്ങോട്ട് പറയുന്നതിന് മുമ്പേ പെട്ടെന്ന് തിരിച്ചുവരണമെന്ന് പറഞ്ഞ് കോൾ കട്ടാക്കുകയും ചെയ്തു.

ഫോൺ തിരികെ പോക്കറ്റിലേക്കിടുമ്പോൾ അഞ്ചുനിമിഷങ്ങൾക്ക് മുമ്പ് വരെ ഇല്ലാതിരുന്ന എന്തത്യാവശ്യമാണ് ഇപ്പോൾ എന്ന ചിന്ത ഒരുനിമിഷം മഹിയുടെ മനസ്സിൽ നിറഞ്ഞു. തിരക്കുകളൊന്നുമില്ലാതിരുന്ന ദിവസമായതുകൊണ്ടാണ് ഇന്നുതന്നെ ചെറിയച്ഛനെയും സാമിനെയും കാണാനായി പോകാൻ തീരുമാനിച്ചത്. ഇപ്പോൾ അപ്രതീക്ഷിതമായി എന്തോ ഒന്ന് വഴിമുടക്കിയിരിക്കുന്നു. ഒരുകാര്യത്തിന് ഇറങ്ങുമ്പോൾ എന്തെങ്കിലും തടസ്സം വന്ന് അത് നടക്കാതിരിക്കൽ പണ്ടുമുതലേ ഭ്രാന്ത് കയറുന്ന പരിപാടിയാണ്. ഇതിപ്പോൾ വിളിച്ചത് ജവാദായതുകൊണ്ട് അത്രയ്ക്ക് അത്യാവശ്യം വല്ലതും ആയിരിക്കും.

കനൽപഥം Where stories live. Discover now