71

112 19 64
                                    

" ആഗ്രഹിക്കും പോലെ
മനോഹരമല്ലെങ്കിലും
കാലം
കാത്തുവെക്കുന്നതെല്ലാം
മനോഹരം തന്നെ
ആയിരിക്കും..!!"

- അഭിരാമി

_______________________________________

" എന്നാലും ആ കൊച്ച് അങ്ങനൊക്കെ ചെയ്തെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റണില്ല.."

മഹിയുടെ അച്ഛൻ ദേവൻ അവിശ്വസനീയതയോടെ തലയാട്ടി.

" പഷേ ദേവച്ഛൻ വിശ്വസിക്കണം.. അതാണ് സത്യം.."

കാർത്തി കാര്യമായി പറഞ്ഞുകൊണ്ട് വീണ്ടും തന്റെ ഫോണിലേക്ക് നോക്കി. രാവിലെ തന്നെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ അവരെ ജവാദും റോബിയും മഹിയും കൂടെ ചെന്നാണ് കൂട്ടികൊണ്ടുവന്നത്. ആഷിയെ തലേദിവസം റോയി അവന്റെ വീട്ടിലേക്ക് വരണമെന്ന് വാശിപിടിച്ച് കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയതും ക്ഷീണം പോലും വകവെക്കാതെ കഥ കേൾക്കാനിരുന്നതായിരുന്നു എല്ലാവരും.

" അച്ഛനെപോലല്ലേ മക്കളാവൂ.."

ഹാഫി കണ്ണുരുട്ടികൊണ്ട് പറഞ്ഞതും ജമാൽ അവനെയൊന്നിരുത്തി നോക്കി.

" എന്നിട്ട് നിനക്കെന്റെ ഒരു സ്വഭാവവും കിട്ടിയിട്ടില്ലല്ലോ..?!"

" അതൊരു ചോദ്യാണ്.."

മഹി ഹാഫിയെ നോക്കി ചിരിയോടെ പുരികമുയർത്തിയതും ഹാഫിയവനെ നോക്കി ചുണ്ടുകോട്ടി.

" അല്ല.. ടാ.. ആ കൊച്ച് നിന്റെ കോളേജിൽ പഠിച്ചതല്ലേ..?!"

കാർത്തിയുടെ അമ്മ വീണ കാർത്തിയെ നോക്കി നെറ്റിചുളിച്ചു.

" ആണെന്ന് തോന്നുന്നു.. ഞാൻ പിന്നെ പഠിക്കുന്നതിൽ മാത്രം കോൺസൻട്രേറ്റ് ചെയ്തിരുന്നതോണ്ട് എനിക്കത്ര പരിചയമില്ല.."

കാർത്തി ഫോണിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞതും തൊട്ടടുത്തിരുന്ന മേഘ വാപൊളിച്ച് അവനെ നോക്കി.

" ലേശം ഉളുപ്പ്..?!"

അവളുടെ മുഖഭാവം കണ്ട റോബി ഉറക്കെ ചിരിച്ചുപോയി.

" ആ സാധനം അവന്റെ കൈയ്യിലില്ലാന്ന് ചേച്ചിക്കറിഞ്ഞൂടേ.."

" എന്നാലും നാലഞ്ച് മാസം ഇവിടെ നിന്നതല്ലേ.. എവിടന്നേലും വീണുകിട്ടികാണും എന്ന് കരുതി.."

കനൽപഥം Opowieści tętniące życiem. Odkryj je teraz