31

161 18 81
                                    


" കൊഴിഞ്ഞുപോകുന്നതിൽ
വിലപിക്കുന്നതെന്തിന് ?
അടരുന്നതിനും
വീഴുന്നതിനുമിടയിലുള്ള
ഞൊടിനേരംകൊണ്ട്
ഒരു പറവയുടെ ജീവിതം അത്
ജീവിക്കുന്നുണ്ടല്ലോ.."

- വീരാൻകുട്ടി

______________________________

" എന്താ വല്ലിപ്പാ കാര്യം..? "

സിറ്റൗട്ടിലേക്ക് വന്നുകൊണ്ട് ഷാനു ചോദിച്ചതും വല്ലിപ്പ അവനെ നോക്കി ചിരിച്ചു. സിറ്റൗട്ടിലുള്ള നാലുപേരുടെയും മുഖത്ത് ഒരു പുഞ്ചിരി കണ്ടതും ഷാദി നദുവിനെയൊന്ന് തോണ്ടി. നദു തിരിഞ്ഞ് അവനെ നോക്കി പുരികമുയർത്തി.

" ഇവര്ടെ ഒക്കെ ഇളി കണ്ടിട്ട് വാദിക്കാക്ക് കാര്യായിട്ടെന്തോ ഒരു പണി വരുന്നുണ്ടെന്നാ ഇൻക് തോന്ന്ണേ.."

ചിരിച്ചുകൊണ്ട് അവരെ നോക്കുന്ന വല്ലിപ്പാന്റെയും വല്ലിമ്മാന്റെയും ഉമ്മയുടെയും ഉപ്പയുടെയും മുഖത്തേക്കൊന്ന് നോക്കി നദു ഷാദിയെ ശരിവെക്കുന്നപോലെ ഒന്ന് തലയാട്ടി.

" ശരിയാ..എന്തോ ഒരു വശപെശകുണ്ട്..."

ഷാദി ഷാനുവിന്റെയടുത്ത് ചുമരിൽ ചാരിയതും നദു വല്ലിമ്മാന്റെ കസേരക്കു പിറകിൽ കൈചേർത്ത് വാതിൽക്കൽ നിന്നു.

" ഞാൻ കൊറച്ച് ദിവസായി വാദിനെ പറ്റിങ്ങനെ ആലോയ്ക്കേനി ഷാന്വോ.."

വാദിക്കാനെ പറ്റി എന്താണ് ഇത്ര ആലോചിക്കാനെന്നർത്ഥത്തിൽ ഷാദി വല്ലിപ്പാനെ നോക്കി നെറ്റിചുളിച്ചു.

" എന്തലോയ്ക്കാ..? "

നദുവും ഷാദിയുടെ അതേ ഭാവത്തോടെ ചോദിച്ചതും വല്ലിപ്പയും വല്ലിമ്മയും ഒന്ന് പരസ്പരം നോക്കി. വല്ലിമ്മ തിരിഞ്ഞ് നദുവിനെ നോക്കി പുഞ്ചിരിച്ചു.

" നെനക്കറിഞ്ഞൂടെ വാദിന്റെ സ്വഭാവം.. ആരോടും ചോദിക്കേം പറയേം ഇല്ല.. ഓൻ വിചാരിക്ക്ണത് അങ്ങോട്ട് ചെയ്യന്നെ.."

ഷാനുവും ഷാദിയും ഒന്ന് ഞെട്ടി പരസ്പരം നോക്കി. ഇനി ജവാദിന്റെ പ്ലാനെങ്ങാനും ഇവരറിഞ്ഞുകാണുമോ..!! അറിഞ്ഞാൽ തന്റെ കാര്യത്തിലൊരു തീരുമാനമായി എന്ന് ഷാദി മനസ്സിൽ കരുതിയതും പള്ളിക്കാട്ടിൽ തനിക്കുള്ള കുഴിയെടുക്കുന്ന ഫൈസലിനെ അവനൊന്ന് ഭാവനയിൽ കണ്ടു.

കനൽപഥം Where stories live. Discover now