2

389 33 5
                                    

" സത്യമായിട്ടും
ആരുമില്ലാത്തവർ
വെച്ചു നീട്ടുന്ന
നാരങ്ങാമിട്ടായികളിൽ
തന്നെയാണ്
ജീവിതത്തിന്റെ
മാധുര്യമിരിക്കുന്നത്.."

- അഷിത
___________________________________

" ഷാദീ.."

ജവാദിന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. ഷാദി എന്ന ഷാഹിദ് അലി. തന്റെ മാമൻ്റെ മൂന്നു മക്കളിൽ ഇളയവൻ. താനിവിടെ നിന്ന് പോകുമ്പോൾ ഇവൻ പത്തിൽ പഠിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ വല്ലാണ്ട് മാറിപ്പോയിരിക്കുന്നു. അവനിപ്പൊഴും വാതിൽ തുറന്ന്‌ തന്നെ നോക്കി അന്തം വിട്ട് നിൽക്കുകയാണ്. അവന് തന്നെ മനസ്സിലായില്ലെന്ന് ജവാദ് തിരിച്ചറിഞ്ഞു

" ആരാ.. ? മനസ്സിലായില്ല.."

പെട്ടെന്ന് ചിന്തയിൽ നിന്ന് ഉണർന്ന് അവൻ ജവാദിനോട് ചോദിച്ചു.

" ഹാജിയാരില്ലേ ഇവിടെ..? "

ഒരു ഭാവമാറ്റവും വരുത്താതെ തന്നെ ജവാദ് തിരിച്ചും ചോദിച്ചു.

" വല്ലിപ്പ ചെന്നൈക്ക് പോയതാ.. ഇന്ന് വൈന്നേരേ എത്തൂ... ആരാന്ന് പറഞ്ഞാൽ ഞാൻ നിങ്ങൾ വന്നിരുന്നൂന്ന് പറഞ്ഞോണ്ട്.."

ജവാദിന് ഉള്ളിൽ ചിരിപൊട്ടി.

" ജവാദ് വന്നിരുന്നൂന്ന് പറഞ്ഞാമതി.."

തന്റെ ഭാവത്തിൽ ഒരു വ്യത്യാസവും കാണാത്തതുകൊണ്ട് ആയിരിക്കും, അവൻ പെട്ടെന്ന് ആയ്ക്കോട്ടെ എന്ന് പറഞ്ഞ് അകത്തു പോകാനൊരുങ്ങിയതും ജവാദ് പിറകിൽ നിന്ന് വിളിച്ചു.

" ആ.. പിന്നെ.. പറയുമ്പോ ആറു വർഷം മുമ്പ് പോയ ആളാന്ന് കൂടി പറഞ്ഞോ.. അപ്പോഴേ മനസ്സിലാവൂ.. "

പെട്ടെന്ന് അവൻ തിരിഞ്ഞ് ജവാദിന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി.

" വാദിക്കാക്കാ... ഇങ്ങളോ..?? "

ചെക്കന് വിശ്വാസം വരാത്ത പോലെ..

കനൽപഥം Where stories live. Discover now