65

134 17 32
                                    


" മണ്ണിനെ പുണർന്നിരിക്കുന്ന
വേരുകൾ പോലെയാണ്
മനസ്സിനെ പുണർന്നിരിക്കുന്ന
വേദനകൾ...!!"

- ഷിഹ

_______________________________________

അജുവിന്റെ വീട്ടുമുറ്റത്ത് ജവാദ് തന്റെ കാർ നിർത്തിയതും തൊട്ടുപിറകിലായി റീത്തയുടെ സ്കൂട്ടിയും അവിടെ വന്നുനിന്നു. സിറ്റൗട്ടിൽനിന്ന് തിരക്കിട്ടെന്തൊക്കെയോ സംസാരിച്ചുകൊണ്ടുനിന്ന ഫർഹാനും അജുവും തിരിഞ്ഞ് കാറിൽ നിന്നിറങ്ങുന്നവരെ നോക്കി.

" എവിടെ..?!"

ധൃതിയിൽ സിറ്റൗട്ടിലേക്ക് കയറി ജവാദ് അജുവിനോടായി ചോദിച്ചു. അവനകത്തേക്ക് കൈചൂണ്ടുമ്പോഴേക്ക് ജവാദ് അകത്തേക്ക് നടന്നുകഴിഞ്ഞിരുന്നു. സിറ്റിംഗ് റൂമിന്റെ വാതിൽക്കലെത്തിയതും അവന്റെ കണ്ണിലാദ്യമുടക്കിയത് ഐശുവാണ്. വാതിൽക്കൽ നിൽക്കുന്നവന് നേരെ അവളുടെ കണ്ണുകളും ഒരുനിമിഷം നീണ്ടെങ്കിലും അടുത്തനിമിഷം അവൾ കണ്ണുകൾ പിൻവലിച്ച് ഡോക്ടർ സ്റ്റീഫനെ നോക്കി.

" ജവാദ്.. വാ ഇരിക്കി.. ഡോക്ടറെ.. ഇവനെ നിങ്ങക്കോർമ്മയുണ്ടോന്ന് നോക്കിയേ.."

ചിരിയോടെ അൻവർ ജവാദിനെ അകത്തേക്ക് ക്ഷണിച്ചതും സ്റ്റീഫൻ ഡോക്ടറും അവനുനേരെ തിരിഞ്ഞു. ശ്രമപ്പെട്ട് മുഖത്ത് വരുത്തിയ ഒരു പുഞ്ചിരിയോടെ അവനവർക്കഭിമുഖമായുള്ള സെറ്റിയിൽ വന്നിരുന്നു.

" ഡോക്ടർ.. ഐ നെവർ എക്സ്പക്റ്റഡ് ദിസ്.."

( ഡോക്ടർ, ഇത് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല )

ഡോക്ടർ സ്റ്റീഫനോടായി ജവാദ് പറയുമ്പോൾ ഐശുവിന്റെ കണ്ണുകൾ അവനെയൊഴിച്ച് മുറിയിലുള്ള സകലതിലും ഓടിനടക്കുകയായിരുന്നു. പിറകിൽ കയറിവന്നവരെല്ലാം അവർക്ക് സമീപമായി മുറിയിൽ സ്ഥാനം പിടിച്ചു.

" ഇവിടെ നടക്കുന്ന പലതും ഞാനറിയുന്നുണ്ടായിരുന്നു ജവാദ്.. ഇപ്പോഴാണ് വരാൻ സമയമായെന്ന് തോന്നിയത്.."

ഡോക്ടർ സ്റ്റീഫന്റെ വാക്കുകൾക്ക് മറുപടിയായി ജവാദ് പതിയെ തലകുലുക്കി.

" ഡോക്ടറെവിടെയായിരുന്നു ഇതുവരെ..?!"

ആകാംക്ഷയോടെ അവൻ ചോദിക്കുമ്പോൾ മുറിയിലുള്ളവരെല്ലാം അയാളുടെ മറുപടിക്ക് വേണ്ടി അയാളിലേക്ക് പ്രതീക്ഷയോടെ കണ്ണയച്ചു. സ്റ്റീഫൻ ദീർഘശ്വാസമയച്ച് ഒന്നുകൂടെ സീറ്റിലേക്ക് ചാഞ്ഞിരുന്നു.

കനൽപഥം Where stories live. Discover now