68

118 26 70
                                    

" പറയുന്നതിനേക്കാൾ ഭംഗിയിൽ
കേൾക്കുന്നവരുണ്ട്
എഴുതുന്നതിനേക്കാൾ ഭംഗിയിൽ
വായിക്കുന്നവരുണ്ട്
ഭംഗിയേക്കാൾ ഭംഗിയുള്ള
അപൂർവ്വം ചിലരുണ്ട്..!!"

- കടപ്പാട്

_______________________________________

വരാന്തയുടെ അറ്റത്ത് സംസാരിച്ചുകൊണ്ടുനിൽക്കുന്ന സാമിനെയും സമീറിനെയും മഹിയെയും വീക്ഷിച്ചുകൊണ്ട് ഐശുവും റീത്തയും കാഷ്വാലിറ്റിക്ക് പുറത്തുള്ള കസേരകളിലിരുന്നു. കുറച്ചപ്പുറം മാറി ജവാദ് ആരെയോ ഫോൺ ചെയ്തുകൊണ്ട് നിൽക്കുന്നുണ്ട്. ജവാദിന്റെയും മഹിയുടെയും വേഷപ്പകർച്ച അവരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചിരുന്നു. അവരെന്തിനാണ് ഇതുവരെ ഇത് മൂടിവെച്ചത്..?!

അനുവിനെ കയറ്റിയ മുറിയിൽനിന്നും റോബി പുറത്തേക്ക് വന്ന് അവർക്കരികിൽ ഇരുന്നു. രണ്ടുപേരുടെയും കണ്ണുകൾ ഒരേനിമിഷം അവനിലേക്ക് നീണ്ടു.

" പ്രശ്നമൊന്നൂല്ല.. നാളെ ഉച്ചയോടെ പോകാൻ പറ്റൂന്നാ ഡോക്ടർ പറഞ്ഞത്.."

ഐശുവും റീത്തയും സമാധാനത്തോടെ ദീർഘശ്വാസമയച്ചു.

" എന്നാലും മഹിയും അവളും തമ്മിലെങ്ങനെയാ അറിയാന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല.."

റോബി മറ്റെങ്ങോ നോക്കി പതുക്കെ തലയാട്ടുമ്പോൾ ഐശുവിന്റെ മനസ്സിലേക്കോടിവന്നത് തന്റെ ഓഫീസിൽ വെച്ച് നടന്ന കാര്യങ്ങളാണ്. നടാഷയെ തങ്ങൾ പിടികൂടിയത് കണ്ട് അമ്പരപ്പോടെ നിൽക്കുന്നതിനിടയിലാണ് അനുവിന്റെ കാലിൽനിന്ന് ചോരവാർന്നൊലിക്കുന്നത് മഹിയുടെയും മറ്റുള്ളവരുടെയും ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് സ്ട്രച്ചറെടുത്ത് വരാൻ കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളിനോട് ജവാദ് പറഞ്ഞപ്പോഴേക്ക് മഹി അനുവിനെ കൈകളിൽ കോരിയെടുത്തിരുന്നു. അമ്പരപ്പോടെ നിൽക്കുന്നവരെ ശ്രദ്ധിക്കുകപോലും ചെയ്യാതെ അവൻ പുറത്തേക്കോടി.

" റോബിച്ചാ.. ഇപ്പോ എന്താണ്ടായേ..?!"

വാപൊളിച്ചുനിന്ന റോബിയോട് റീത്ത ചോദിച്ചപ്പോൾ റോബി ഒന്നുകൂടെ ഞെട്ടി അവളെ നോക്കി.

കനൽപഥം Where stories live. Discover now