12

238 26 5
                                    


" കറുപ്പൊരു നിറമല്ല
സഹിച്ചതൊക്കെയും
തഴമ്പിച്ചതാണത്
വെളുപ്പൊരു നിറം തന്നെ
ചെയ്തതിനെ ഓർത്ത്
തൊലിയുരിയുമ്പോൾ
വെളിപ്പെടുന്നത്.."

- വീരാൻകുട്ടി

__________________________________

ഐശുവിന്റെ മറുപടി കേട്ടപ്പോൾ അവൾ ഫാസിലിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് ജവാദിന് തോന്നിയത്. അവനെയാരോ ബ്ലാക്ക്മെയിൽ ചെയ്തിട്ടാണ് അവൻ അഹമ്മദങ്കിളിനെ കുടുക്കാൻ ശ്രമിച്ചതെന്ന് എങ്ങനെ വിശ്വസിക്കാനാവും...??!

" ബ്ലാക്ക്മെയിലോ..? "

" ആ ഇക്കാക്കാ.."

" യൂ മീൻ ബ്ലാക്ക്മെയിൽ..? "

സാദിയുടെയും അജുവിന്റെയും ചോദ്യം കേട്ടപ്പോൾ തന്നെപ്പോലെത്തന്നെ അവർക്കും ഇത് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് ജവാദിന് മനസ്സിലായി.

" ഞാനെന്താ അക്ഷരം മാറ്റിയിട്ടൊന്ന്വല്ലല്ലൊ പറഞ്ഞത്.. ബ്ലാക്ക്മെയിൽന്ന് തന്നെ അല്ലെ... ഇങ്ങനെ മാറി മാറി ചോദിക്കാൻ.."

" അല്ല.. ഐശൂ.. അവനെ ആരോ ബ്ലാക്ക്മെയിൽ ചെയ്തതാണെന്ന് നിനക്കെങ്ങനെ അറിയാ..?"

" കല്യാണത്തിന്റെ തലേന്ന് രാത്രി ഞാൻ വീട്ടിൽ ഒറ്റക്കായിര്ന്നു.. ഉപ്പാനോട് തെറ്റിയിട്ട് എല്ലാവരും പോക്ണവരെ മുറിയടച്ചിട്ട് ഇരിക്കായിരുന്നു....-"

" യ്യെന്തിനാ അങ്കിളിനോട് തെറ്റിയേ..? "

" നത്തിംഗ്.. ചെറിയ ഒരു തല്ലുണ്ടായി... അത്രേള്ളൂ.."

" ആ... ആ തല്ലിന്റെ പാട് വേണേൽ ഇപ്പളും കൈയ്യിൽ കാണാ.."

ഐശു സാദിഖിനെയൊന്ന് കൂർപ്പിച്ചു നോക്കി. അങ്കിൾ ഇവളെ തല്ലീയെന്നോ.. എന്തിന്..??!

എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടാവും, അല്ലെങ്കിലും ഇവളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ തല്ലാണ്ടിരിക്കുന്നതെങ്ങനെ..? ജീവനോടെ ഇരിക്കുന്നത് തന്നെ ഇവളുടെ ഭാഗ്യം. ഒരൊറ്റതവണ കണ്ടപ്പൊഴേക്കും തന്നെ ഭ്രാന്തുപിടിപ്പിച്ചിട്ടുണ്ട്. പിന്നെയല്ലെ, അങ്കിളിന്റേയും സാദിയുടേയും ഒക്കെ കാര്യം..

കനൽപഥം Where stories live. Discover now