73

168 19 22
                                    

" സ്വന്തം എന്ന് തോന്നുന്ന
ചില ആളുകളേക്കാൾ
ജീവിതത്തിലേക്ക് കൂടപ്പിറപ്പായി
വരുന്നവരുണ്ട്,
സ്നേഹം വാരിക്കോരി
തരാൻ ദൈവം
പറഞ്ഞയച്ചവർ..!!"

- കടപ്പാട്
______________________________________

ഇരുമ്പഴികൾക്കപ്പുറമുള്ള കട്ടിലിൽ ശാന്തമായുറങ്ങുന്ന റോഷനെ ജവാദും സമീറും അമ്പരപ്പോടെ നോക്കിനിന്നുപോയി. നാസറിനൊപ്പം കാറിൽകയറുമ്പോൾ അതൊരു മെന്റൽ ഹോസ്പിറ്റലിലേക്കാവുമെന്ന് അവരിരുവരും ഊഹിച്ചിട്ട് പോലുമില്ലായിരുന്നു.

" സാർ.. ഇതാണ് നിങ്ങൾ ചോദിച്ച എന്റെ മകൻ റോഷൻ.."

നാസർ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് സമീറിനെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.

" റോഷനെന്താ ഇവിടെ..?!"

സമീർ റോഷനിൽ നിന്ന് കണ്ണെടുക്കാതെ ചോദിക്കുമ്പോൾ ജവാദ് നാസറിന്റെ മറുപടി കേൾക്കാൻ അയാളിലേക്ക് കണ്ണയച്ചു.

" അർച്ചനയുടെ മരണശേഷം അവനിവിടെയാണ് സാറേ.. എന്നെപ്പോലും അവന് അറിയില്ല.."

" അർച്ചനയുടെ മരണശേഷോ..?!"

സമീർ നാസറിനെ നോക്കി നെറ്റിചുളിച്ചു.

" അതേ.. അർച്ചന മരിക്കുന്നതിന്റെ തലേദിവസം വീട്ടിലേക്ക് വന്നിരുന്നു.. അന്ന് റോഷൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.. അന്നെന്താ സംഭവിച്ചതെന്നറിയില്ല.. അവൻ ഞങ്ങളോട് പറഞ്ഞതുമില്ല.. അവൾ വന്നുപോയി എന്നുമാത്രാ പറഞ്ഞത്.. പിറ്റേന്ന് അവൾ ആത്മഹത്യ ചെയ്തെന്ന് കേട്ടതും റോഷന് അത് വല്ലാത്ത ഷോക്കായിരുന്നു.. അതിനുശേഷാണ് അവന്റെ മനസ്സിന്റെ താളം തെറ്റിയത്.. ആദ്യമൊക്കെ വല്ലാതെ വയലന്റായിരുന്നു.. ആരെയും അടുക്കാൻ പോലും സമ്മതിക്കില്ലായിര്ന്നു.. പുറത്തൊരാളും അറിയാതിരിക്കാനാ അവനെ ഇവിടെ കൊണ്ടുവന്നാക്കിയത്.. ഇതൊന്നും സഹിക്കാനുള്ള മനക്കരുത്തില്ലാത്തോണ്ടാവും റോഷന്റെ ഉമ്മ നേരത്തെ പോയത്.."

നാസർ കണ്ണടയൂരി കൈത്തലംകൊണ്ട് കണ്ണുതുടച്ചു. ജവാദ് അയാളുടെ തോളിലൂടെ കൈയ്യിട്ട് ആശ്വസിപ്പിക്കാനെന്നവണ്ണം അയാളെ ചേർത്തുപിടിച്ചു.

കനൽപഥം Where stories live. Discover now