49

158 22 23
                                    


" ജനിമൃതികളെ
അതിക്രമിക്കുവാൻ
ജയവും തോൽവിയും
കടക്കണമാദ്യം.."

- എം എൻ പാലൂർ

_________________________________

" ദയവുചെയ്ത് ഇനീം തല്ലല്ലേ സാറേ.."

മഹിയുടെ കൈയ്യിൽ നിന്ന് നാലെണ്ണം കിട്ടിയപ്പോഴേക്കും അയാളുടെ ധൈര്യമെല്ലാം ചോർന്നുപോയിരുന്നു. അവന്റെ കാലിൽ പിടിച്ച് അയാൾ പറഞ്ഞതും അവൻ കഴുത്തിന് പിടിച്ച് അയാളെ എഴുന്നേൽപ്പിച്ചുനിർത്തി.

" ഇനി ഇവളെയെന്നല്ല.. ഒരു പെണ്ണിനെയും വേദനിപ്പിക്കുന്ന ഒരു വാക്കുപോലും നിന്റെ വായീന്ന് വന്നുപോകരുത്.. "

അയാൾ പേടിയോടെ തലയാട്ടിയതും മഹി കൈയ്യെടുത്തു. ശ്വാസം ആഞ്ഞുവലിച്ച് അയാൾ അനുവിന് നേരെ തിരിഞ്ഞു.

" പെങ്ങളേ.. ക്ഷമിക്കണം.. ഇനി ഞാനൊരിക്കലും ഇതാവർത്തിക്കില്ല.."

അനു പക്ഷേ, അമ്പരപ്പോടെ കവിളിൽ പതിഞ്ഞ കണ്ണീർപ്പാട് പോലും തുടക്കാതെ മഹിയെ തന്നെ നോക്കുകയായിരുന്നു. ഇന്നേവരേ ഒരാളും അയാളോട് മറുത്തൊരു വാക്ക് പറയാൻ പോലും ധൈര്യപ്പെട്ടിട്ടില്ല. ഇപ്പോൾ തനിക്ക് വേണ്ടി അയാളെ തല്ലാൻ ഒരാൾ മുമ്പോട്ടേക്ക് വന്നിരിക്കുന്നു. തന്റെ സ്ഥാനത്ത് ആരായിരുന്നാലും ഇയാൾ അതുതന്നെ ചെയ്യുമായിരുന്നു. താനാണെന്ന് പോലും അറിയാതെയല്ലേ കണ്ടക്ടറെ വന്ന് ചവിട്ടിയത്..!!

അനുവിന്റെ മറുപടിയൊന്നും കേൾക്കാഞ്ഞതും മഹി തലതിരിച്ച് അവളെ നോക്കി. തന്റെ മുഖത്തേക്ക് അങ്ങേയറ്റം നന്ദിയോടെ നോക്കുന്ന അവളെ കണ്ടതും അവനൊന്ന് പുഞ്ചിരിച്ചിട്ട് തിരിഞ്ഞു.

" ഷോ കഴിഞ്ഞു.. എല്ലാരും പോയി ഇരി.. ഡ്രൈവറേ വണ്ടിയെടുത്തേക്ക്.."

കൂടിനിന്നവരോട് സീറ്റിൽ പോയി ഇരിക്കാൻ ആംഗ്യം കാണിച്ച് മഹി താൻ ഇരുന്നിടത്തുതന്നെ വന്നിരുന്നു. മഹിയെയും കണ്ടക്ടറെയും ഒന്ന് നോക്കിയിട്ട് ഡ്രൈവർ വണ്ടിയെടുത്തു.

കനൽപഥം Where stories live. Discover now