38

209 22 131
                                    


" നീ
ഇന്നലെയും
പെയ്യാൻ
മറന്നില്ല
കുളിരേകാതെ
പോയതുമില്ല

ഒറ്റക്കിരുന്നൊരു
ചൂട്
നുകർന്നങ്ങനെ
ഞാൻ മാത്രം
വേനലാകുന്നു..!!"

- അഭിഷേക് ജയചന്ദ്രൻ

_____________________________________


ഹോസ്പിറ്റലിൽ എത്തുന്നതുവരെ റീത്തയും റോബിയും ഒന്നും സംസാരിച്ചില്ല. തെളിവെടുപ്പെല്ലാം കഴിഞ്ഞ് തിരിച്ചുപോകും വഴിയാണ് അവർക്കിടയിലുള്ള നിശ്ശബ്ദത ഭേദിക്കാനെന്നവണ്ണം റോബി റീത്തയോട് അവളുടെ കുടുംബത്തെ പറ്റി ചോദിച്ചത്.

" അമ്മച്ചിയെയും ജോണിയെയും റോബിൻ കണ്ടില്ലേ.. ഇനിയൊരാൾ കൂടെയുണ്ട്.. റിക്കി..അവൻ ബാംഗ്ലൂരിൽ എൻജിനീയറിംഗിന് പഠിക്കുവാ.."

" ഓ.. അപ്പോ അച്ഛൻ..?"

മറുപടിയായി റീത്ത ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു.

" ഞാൻ പത്തിൽ പഠിക്കുമ്പോ പോയതാ... ഒരു ഹാർട്ട് അറ്റാക്ക്.."

" ഓ.. ഐ ആം സോറി..."

റോഡിലേക്ക് നോക്കി റോബി അതുപറഞ്ഞതും റീത്ത പുഞ്ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു. വീണ്ടും എന്തെങ്കിലും ചോദിക്കാനുള്ള റോബിയുടെ വിഷമം തിരിച്ചറിഞ്ഞെന്നവണ്ണം റീത്ത റോബിക്ക് നേരെ തിരിഞ്ഞു.

" അവിടെയോ..?"

ഒരു ദീർഘശ്വാസം വിട്ട് മറുപടി പറയാൻ വേണ്ടി റോബി വാതുറന്നതും ഡാഷ്ബോർഡിൽ വെച്ചിരുന്ന റോബിയുടെ ഫോൺ റിങ്ങ് ചെയ്തു. കോളർ ഐ ഡി കണ്ടതും പുഞ്ചിരിയോടെ റോബി കോൾ അറ്റൻഡ് ചെയ്ത് സ്പീക്കറിലിട്ടു.

" എന്നതാ അന്നാമ്മോ ഈ പാതിരാക്ക്..? ഉറക്കവൊന്നുവില്ലേ..?"

" നീയെന്നേക്കൊണ്ടൊന്നും പറയിപ്പിക്കരുത് ചെക്കാ.. പോയേൽ പിന്നേ അവനൊന്ന് വിളിച്ചതുപോലുമില്ല.. എന്നിട്ടിപ്പോ എന്നതാ ഈ പാതിരാക്കെന്ന്.."

" ചൂടാവല്ലേ.. അന്ന കൊച്ചേ.. ഞാൻ കുറച്ചു തിരക്കിലായിപ്പോയി.. അതുകൊണ്ടാന്നേ.."

കനൽപഥം Where stories live. Discover now