24

213 27 16
                                    


" അങ്ങകലെയുള്ളവരെക്കുറിച്ച്
ഓർക്കുന്നതിനൊപ്പം
ഇടയ്ക്ക്, അവനവനെക്കുറിച്ചും
ഒന്ന് ചിന്തിക്കുക..
ഇരുളിൽ ഒരു
മെഴുകുതിരിയാവാൻ
കഴിഞ്ഞിരുന്നെങ്കിലെന്ന്!
ഞാനാശിക്കുന്നു..
എന്ന് വെറുതെയെങ്കിലും
ഉള്ളിൽ പറയുക..!"

- മഹ്മൂദ് ദർവീശ്

__________________________________

സമീറിന്റെ പോലീസ് ജീപ്പിന് പിറകിൽ കാർ നിർത്തി അവർ അഞ്ചുപേരുമിറങ്ങി. റോഡ്സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറിയുടെ അടുത്ത് സമീറും കോൺസ്റ്റബിൾമാരുമുണ്ട്. അടുത്തുള്ളവരെന്നു തോന്നുന്ന ചിലരെയൊക്കെ ചോദ്യം ചെയ്യുന്നുമുണ്ട്. ഒന്ന് രണ്ടുപേർ ലോറിയുടെ അടുത്ത് സംസാരിച്ചുകൊണ്ട് നിൽക്കുന്നു. അവരെ കണ്ടതും സമീർ അവരുടെ അടുത്തേക്ക് നടന്നുവന്നു. ഡോ. സണ്ണിയുടെ നമ്പർ ചോദിക്കാൻ വേണ്ടി വിളിച്ചപ്പോഴാണ് അജുവിനെ ഇടിച്ചിട്ട് പോയ ലോറി പോലീസ് സിറ്റിയിൽ നിന്നും കസ്റ്റഡിയിലെടുത്തെന്ന് സമീർ പറഞ്ഞത്. അത് കേട്ടതും ഷാദിയെ തറവാട്ടിൽ ഡ്രോപ്പ് ചെയ്ത് ജവാദും മറ്റുള്ളവരും സിറ്റിയിലേക്ക് വിട്ടതാണ്. അവരുടെ അടുത്തെത്തിയ സമീർ എല്ലാവരെയും നോക്കിയൊന്ന് പുഞ്ചിരിച്ചതിനു ശേഷം ജവാദിന് നേരെ തിരിഞ്ഞു.

" ജവാദ് പോയി കുറച്ചുകഴിഞ്ഞപ്പോഴാണ് സിറ്റി പോലീസിന്റെ കോൾ വന്നത്.. സെയിം ലോറി തന്നെയാണെന്ന് കൺഫേം ചെയ്തിട്ട് നിങ്ങളെയറിയിക്കാമെന്ന് കരുതിയിരുന്നതാ.. അപ്പോഴാണ് ഇങ്ങോട്ടേക്ക് വിളിച്ചത്.."

അവൻ മറുപടിയായി തലയാട്ടുമ്പോഴും അവന്റെ കണ്ണുകൾ ആ ലോറിയിൽ തന്നെയായിരുന്നു. അന്ന് അൻവർ സാറിന്റെ വീട്ടിൽ വെച്ച് കണ്ട സി സി ടി വി ഫൂട്ടേജിലെ അതേ ലോറി. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഇതേ നമ്പർ വെച്ചിട്ട് അവർ ഈ ലോറി റോഡിലിറക്കിയതെന്തിനാകുമെന്ന് അവന് ഒരൂഹവുമുണ്ടായിരുന്നില്ല. അതേ ലോറിതന്നെയാണ് ഇതെന്ന് മനസ്സിലാക്കിയെടുക്കാൻ മാത്രം വിവരമുള്ള ആരും ഉണ്ടാവില്ലെന്ന് കരുതിയിട്ടാണോ അതോ ഇതും അവരുടെ കളിയായിരിക്കുമോ...

കനൽപഥം Where stories live. Discover now