ഒന്നു ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഡോക്ടർ സണ്ണി മറുപടി നൽകി.

" ഡോക്ടർ.. ജവാദ്..?"

സണ്ണി നസീം ഡോക്ടറുടെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി ചോദിച്ചു.

" ജവാദിന് കുഴപ്പമൊന്നുമില്ല.. ഹീ ഈസ് ഓകെ.."

നസീം ഡോക്ടറുടെ മറുപടി കേട്ടതും സണ്ണി ഞെട്ടി. ജവാദ് ഓകെയാണെന്നോ..?! അപ്പോൾ തന്നെ രക്ഷിച്ചത് ജവാദ് തന്നെയാവ്വോ..? തനിക്ക് ബോധം നഷ്ടപ്പെട്ടതിനു ശേഷം പിന്നെ എന്തെങ്കിലും സംഭവിച്ചുകാണുമോ..?! സണ്ണിയുടെ മനസ്സിൽ നിറയെ സംശയങ്ങളായിരുന്നു.

" റോയിയും എസ് ഐ സാറും പുറത്തിരിക്കുന്നുണ്ട്.. ഡോക്ടർ ഉണർന്നാൽ അറിയിക്കണമെന്ന് പറഞ്ഞിരുന്നു.. ഞാനവരെ ഇങ്ങോട്ട് വിളിക്കാം.."

സംശയം നിറഞ്ഞ മുഖഭാവത്തോടെ സണ്ണി ഡോക്ടർ നസീമിനെ നോക്കി തലയാട്ടി. വാതിൽക്കൽ ചെന്ന് ഡോക്ടർ നസീം അവരെ വിളിച്ചതും രണ്ടുപേരും അകത്തേക്ക് കയറിവന്നു. സമീറിന്റെയും റോയിയുടെയും പുഞ്ചിരിക്കുന്ന മുഖങ്ങൾ കണ്ടതും സണ്ണിയും ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

" ഓകെയല്ലേ ഡോക്ടറേ..?"

സമീർ അടുത്തുള്ള ചെയറിലിരുന്നതും റോയി സണ്ണിക്കടുത്തായി ബെഡിൽ സ്ഥാനം പിടിച്ചു.

" കുഴപ്പമൊന്നുമില്ല സർ.. ഞാൻ ഓകെയാണ്.."

പുഞ്ചിരിയോടെ തലയാട്ടി സമീറിനോടത് പറയുമ്പോഴും സണ്ണി ഡോക്ടറുടെ മനസ്സിൽ ജവാദിനെകുറിച്ച് ചോദിക്കണമെന്ന ചിന്തയായിരുന്നു. പക്ഷേ തങ്ങളെ ശ്രദ്ധിച്ചുകൊണ്ട് ഡോക്ടർ നസീം അടുത്തുനിൽക്കുമ്പോൾ അത് ചോദിക്കാൻ സണ്ണി മടിച്ചു.

" എന്തായാലും നിങ്ങൾ സംസാരിക്ക്.. ഡോക്ടർക്ക് ബോധം വന്നാലുടൻ വിളിച്ചറിയിക്കണമെന്ന് ഐശു പറഞ്ഞിരുന്നു.. ഞാനവളെ ഒന്ന് കോൾ ചെയ്തിട്ടു വരാം.."

സണ്ണിയുടെ മനസ്സ് വായിച്ചെന്നവണ്ണം ഡോക്ടർ നസീം അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് ഫോണുമെടുത്ത് പുറത്തേക്ക് നടന്നു. ഡോക്ടർ നസീം പുറത്തിറങ്ങി വാതിലടച്ചതും സണ്ണി സമീറിനു നേരെ തിരിഞ്ഞു.

കനൽപഥം Donde viven las historias. Descúbrelo ahora