" ആയ്ക്കോട്ടേ.. ഞാനതങ്ങ് വിശ്വസിച്ചു.."

റോബിയും അന്നമ്മയും തമ്മിലുള്ള സംസാരം കേട്ട് റീത്ത ചിരിച്ചുകൊണ്ട് റോബിയെ നോക്കിയിരുന്നു.

" എന്റെ പിള്ളേർക്കൊക്കെ സുഖമല്ലയോടാ..?"

" അതുശരി.. അപ്പോ അതറിയാനാണല്ലേ ഈ പാതിരാക്ക് എന്നെ വിളിച്ചത്.. അല്ലാണ്ട് എന്റെ സുഖവിവരമറിയാനല്ല..."

ഫോണിലേക്ക് നോക്കി കണ്ണുരുട്ടികൊണ്ട് റോബി കപടദേഷ്യം നടിച്ച് പറഞ്ഞു.

" ഇങ്ങോട്ടൊന്ന് വിളിക്കാൻ മേലാത്ത നിന്റെ കാര്യം ആർക്കറിയണം.. അവരൊക്കെയെങ്ങനെയുണ്ടെന്നു പറ നീ.."

" അന്നാമ്മോ.. വല്ലാണ്ടങ്ങ് വേണ്ട.. അവരൊക്കെ ജീവനോടെ തന്നെയുണ്ട്.. എവിടെ സ്റ്റെല്ലകൊച്ച്.. ഉറങ്ങിയാ..?"

" അവളൊടുക്കത്തെ പഠിത്തത്തിലാ.. എക്സാമല്ലിയോ അടുത്തയാഴ്ച.."

" ആഹാ.. സ്റ്റെല്ല പഠിക്കാനൊക്കെ തുടങ്ങിയോ.. അപ്പോ ഞാനുപദേശിച്ചതിനൊക്കെ ഒരു കാര്യമുണ്ടായി.. അല്ലയോ അമ്മച്ചീ.."

" ഒന്നു പോടാ.. നിന്റെ ഉപദേശം കൊണ്ടൊന്നുമല്ല.. ഈ എക്സാമിൽ നല്ല മാർക്കുണ്ടേൽ എന്റെ പിള്ളേരെല്ലാം കൂടെ അവളെ ട്രിപ്പിന് കൊണ്ടുപോവാമെന്നേറ്റിട്ടുണ്ട്.. അല്ലാതെ നിന്റെ ഉപദേശം കേട്ട് നന്നാവണേൽ അവളെന്ന് നന്നായേനെ.."

" അന്നാമ്മോ.. ഈ പാതിരാത്രിയിൽ എന്നെ ട്രോളി കൊല്ലാൻ തന്നാണോ തീരുമാനം.. വെച്ചുപോയേ.. ഞാനേ പുറത്താണ്.. നാളെ അമ്മച്ചീടെ പിള്ളേരെ കൂടെയാവുമ്പോ അങ്ങ് വിളിച്ചേക്കാം.."

" ഉം.. മറന്നേക്കരുത്.. "

" ഷുവർ.."

" എന്ത് ഷുവർ.. മറക്കുമെന്നോ..?"

" അല്ല.. വിളിച്ചോളാമെന്ന് പറഞ്ഞതാ... അപ്പോ ഗുഡ്നൈറ്റ് അന്നക്കുട്ടീ.."

" ഗുഡ്നൈറ്റ്..."

ഫോൺ കട്ട് ചെയ്ത് റോബി അവനെ നോക്കി ചിരിക്കുന്ന റീത്തയെ നോക്കി പുഞ്ചിരിച്ചു.

" അമ്മച്ചിക്കെന്നേക്കാൾ വലുത് അവമ്മാരാ.. അതാ എന്റെ പിള്ളേരെന്ന് പറയ്ണത്.."

കനൽപഥം Where stories live. Discover now