" നീയോ..?"

അവളുടെ തലയിൽ നിന്ന് പറന്നുപോയ കിളികളെല്ലാം തിരിച്ചുവന്നെന്ന പോൽ അവളുടെ മുഖഭാവം മാറി.

" ഇങ്ങളെന്താ ഇവിടെ..?"

നെറ്റിചുളിച്ചുള്ള അവളുടെ നോട്ടം കണ്ട് ജവാദിന് ഉള്ളിൽ ചിരി പൊട്ടി.

" നീയെന്താ ഇവിടെ..? ഇനി ആർക്കെങ്കിലും ഉളുപ്പുണ്ടോന്ന് ടെസ്റ്റ് ചെയ്യാൻ പോകാണോ..?"

അതുകേട്ടതും അവളവനെയൊന്ന് കൂർപ്പിച്ചു നോക്കി.

" അല്ല.. നേരത്തെ ഒരു പാറപ്പുറത്ത് വീണിരുന്നു.. കയ്യോ കാലോ ഒടിഞ്ഞോന്ന് നോക്കാൻ പോകുവാ.."

അത് തനിക്കിട്ട് താങ്ങിയതാണെന്ന് മനസ്സിലാക്കാൻ ജവാദിന് കൂടുതൽ സമയമൊന്നും വേണ്ടിവന്നില്ല. അവളുടെ മുമ്പിൽ അങ്ങനെയങ്ങ് തോറ്റുകൊടുക്കാൻ പറ്റുമോ...

" നിനക്ക് നോക്കിയും കണ്ടും ഒക്കെ നടന്നൂടെ... ആദ്യം എന്റെ മേലെ വന്നു വീണു.. പിന്നെ ഇപ്പൊ ദാ പാറപ്പുറത്തും.. ആൾക്കാർക്ക് പണിയുണ്ടാക്കാനായിട്ട്..."

അതോടെ അവളുടെ ദേഷ്യം ഒന്നുകൂടെ കൂടി. പുറമെ പ്രത്യേകിച്ചൊരു ഭാവവുമില്ലാതെ നിൽക്കുകയായിരുന്നെങ്കിലും ആ ഉണ്ടകണ്ണുകൾ ചെറുതാക്കി മുഖം കൂർപ്പിച്ചുള്ള അവളുടെ നോട്ടം ജവാദ് നന്നായി ആസ്വദിക്കുകയായിരുന്നു. 
അവളെവനോടെന്തോ പറയാൻ വേണ്ടി വാ തുറന്നതും അവരുടെ തൊട്ടടുത്തായി ഒരു കറുത്ത സ്കോർപിയോ വന്ന് ബ്രേക്കിട്ടു.

ജവാദിന്റെ കണ്ണുകൾ ആദ്യം തന്നെ വണ്ടിയുടെ പിറകിലെ നമ്പർപ്ലേറ്റിലേക്കാണ് പോയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനാണെന്ന് കണ്ടതും അവൻ മറ്റൊന്നും ചിന്തിക്കാതെ ഐശുവിന്റെ കൈപിടിച്ച് അവളെ തന്റെ പിറകിലേക്കാക്കിനിർത്തി. അവളുടെ കൈയ്യിൽ നിന്നും തന്റെ കൈയ്യിലേക്ക്  കറന്റ് കയറിയപോലെ.... നോ.. ജവാദേ.. കോൺസെൻട്രേറ്റ്...

എന്തോ ചോദിക്കാൻ വന്ന ഐശു അവന്റെ മുഖത്തെ ഗൗരവം കണ്ട് മിണ്ടാതെ നിന്നു. വണ്ടിയുടെ മുമ്പിലെ പാസഞ്ചർ ഡോർ തുറന്ന് പുറത്തിറങ്ങിയ ആളെ കണ്ടതും അവളുടെ കൈയ്യിലുള്ള അവന്റെ പിടുത്തം മുറുകി. അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് കണ്ണയച്ചു.

കനൽപഥം Where stories live. Discover now