" അതേടാ.. ഞാൻ തന്നെ.."

ജവാദ് അവനെ നോക്കി പുഞ്ചിരിച്ചു. ഇവനായതുകൊണ്ട് ഈ സമയത്ത് തനിക്ക് ചിരിക്കാൻ പറ്റി. വല്ലിപ്പ എങ്ങാനും ആയിരുന്നേൽ.. ചിലപ്പോ ആംബുലൻസ് വിളിക്കേണ്ടി വന്നേനേ...

" എന്നാലും..... ഇങ്ങളിത്രേം കാലം ഏത് കാട്ടിലേനി..? ഞങ്ങളൊക്കെ എത്ര അന്വേഷിച്ചൂന്ന് അറിയോ..? ന്നാലൊന്ന് വിളിക്കാ.. ന്നട്ടിപ്പോ നേരം വെളുക്കുമ്പോ ഇൻ്റെ ബോധം പോക്കാൻ വന്നേക്കണു.."

" എടാ..ഞാനൊന്ന് കയറട്ടെ... എന്നിട്ട്‌ യ്യി ന്നെ ചോദ്യം ചെയ്തോ.."

" ഹൊ.. ഞാനത് മറന്നു പോയി... ഇങ്ങനെ സർപ്രൈസ് തന്നാ മനുഷ്യന്മാർക്ക് എന്തേലും ഓർമ്മണ്ടാവ്വോ..? ഇങ്ങൾ ചെയ്തതിന് ഇങ്ങളെ മുറ്റത്തിരുത്തീട്ടാ ചോദ്യം ചെയ്യണ്ട്യത്.."

ഇതിപ്പോ ഇവൻ വല്ലിപ്പാനേക്കാൾ കഷ്ടമാണല്ലൊ...

" ടാ.. അനിയാ.. യ്യി ക്ഷമീ.. നമുക്ക് വിശദമായിട്ട്‌ സംസാരിക്കാ.."

" ങ്ങൾ ൻ്റെ ഇക്കാക്ക ആയിപ്പോയി... അനിയനെങ്ങാനും ആയിരുന്നേൽ വൈകുന്നേരം വല്ലിപ്പ വര്ണ വരെ ഗേറ്റിന്റെ പുറത്തു ഇരുത്തുവേനി.."

" നീയങ്ങ് വളർന്നല്ലൊ അനിയാ.. നിന്റെ ആതിഥ്യമര്യാദ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി.."

ആക്കല്ലെ വാദിക്കാക്ക എന്ന് പറഞ്ഞ് അവൻ ജവാദിനെ കെട്ടി പിടിച്ചു.

" ഒന്നു പറഞ്ഞൂടായിരുന്നൊ ഇങ്ങക്ക്.. എല്ലാരും എത്ര വെഷമിച്ചൂന്ന് അറിയോ.."

" സോറി ഡാ.. അപ്പൊ ഇൻക് ആരോടും ഒന്നും പറയാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല.. അത് പോട്ടെ.. നീയിവിടുത്തെ വിശേഷങ്ങളൊക്കെ പറ.."

അവർ അകത്തേക്ക് നടന്നു. ഇങ്ങൾ പോയി ഫ്രഷായിട്ട് വരീ ഞാൻ ഫുഡ് വാങ്ങിവരാം എന്നിട്ടാവാം സംസാരം എന്ന് പറഞ്ഞ് ഷാദി ബൈക്കെടുത്ത് പുറത്തുപോയി, ജവാദ് മുകളിലുള്ള ഗസ്റ്റ്റൂമിലേക്കും.

ഇവിടെ എത്തിയിട്ട് ഹാഫിയെ വിളിക്കാമെന്ന് പറഞ്ഞതാണ്. ഒന്നു കുളിക്കട്ടെ, എന്നിട്ടാവാം എല്ലാം. ബാത്റൂമിൽ കയറി ഷവറിനു താഴെ നിൽക്കുമ്പോൾ ജവാദിന്റെ മനസ്സ് ഓടുകയായിരുന്നു. അന്ന് ഇവിടെ നിന്ന് പോയതിനു ശേഷം ഇന്ന് വരെ നടന്ന എല്ലാ കാര്യങ്ങളിലൂടെയും. പക്ഷെ, ഇനിയാണ് ഇതുവരെയുണ്ടായതിലും വലിയ പലതും തുടങ്ങാൻ പോകുന്നത് എന്ന ചിന്ത അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.

കനൽപഥം حيث تعيش القصص. اكتشف الآن