75 - THE END -

Beginne am Anfang
                                    

" മുമ്പൊരാൾ എന്നോട് തന്റേടം വേണമെന്ന് പറഞ്ഞിരുന്നു.. അതിനുശേഷാ എന്റെ നാവിന്റെ നീളം കൂടിയത്.."

മറ്റെങ്ങോ നോക്കികൊണ്ട് അനു പറഞ്ഞത് തന്നെ ഉദ്ദേശിച്ചാണെന്ന് മഹിക്ക് പെട്ടെന്ന് തന്നെ മനസ്സിലായിരുന്നു.

" അങ്ങനെ പറഞ്ഞതിൽ ഞാനിന്ന് ഖേദിക്കുന്നു.."

മഹിയുടെ മറുപടി കേട്ടപ്പോൾ അനു പൊട്ടിചിരിച്ചുപോയി. മഹിയും അവളുടെ ചിരിയിൽ പങ്കുചേർന്നു.

" ഡോ.."

ചിരിയടങ്ങിയതും മഹി അനുവിനെ നോക്കി വിളിച്ചു.

" എന്താ.. ഡോ..?!"

അനു അവനെ നോക്കി പുരികമുയർത്തി.

" തനിക്ക് ഈ കല്യാണത്തിന് ഇഷ്ടമല്ലെങ്കി താനിപ്പോ തന്നെ പറഞ്ഞോ.. എനിക്കൊരു പ്രശ്നവുമില്ല.."

അവളിൽ നിന്ന് നോട്ടം മാറ്റി മഹി ജനാലയിലൂടെ പുറത്തേക്ക് കണ്ണെറിഞ്ഞതും അനു പുഞ്ചിരിച്ചു.

" ഇഷ്ടമാണെങ്കിലോ..?!"

അനുവിന്റെ മറുചോദ്യം കേട്ടതും മഹി വിടർന്ന കണ്ണുകളോടെ അവളെ നോക്കി. അടുത്തനിമിഷം അവന്റെ മുഖത്ത് ഒരു കള്ളചിരി വിരിഞ്ഞിരുന്നു.

" എങ്കീ എന്നോട് പറ.. ഐ ലവ് യൂന്ന്.."

ലാലേട്ടനെ അനുകരിച്ചുകൊണ്ട് മഹി തോൾ ചരിച്ചതും അനു അവനെയൊന്നിരുത്തി നോക്കി. അവന് മറുപടി നൽകാൻ വേണ്ടി വാതുറന്നതും വാതിലിലൊരു മുട്ടുകേട്ടതും ഒരുമിച്ചായിരുന്നു. ഇരുവരുടെയും കണ്ണുകൾ വാതിൽക്കലേക്ക് നീണ്ടതും മറ്റു നാലുപേരും വാതിൽക്കൽ നിൽക്കുന്നതാണ് കണ്ടത്.

" ഞങ്ങൾക്ക് അകത്തേക്ക് വരാമോ..?!"

റോബി മഹിയെ കളിയാക്കികൊണ്ട് ചോദിച്ചതും മഹി അവനെ നോക്കി കണ്ണുരുട്ടി.

" വാ.. വാ.. വന്ന് ഇരി.."

സമ്മതം കിട്ടാൻ കാത്തിരുന്നെന്നവണ്ണം റോബിയും മറ്റുള്ളവരും അകത്തേക്ക് കയറിവന്നു. റോബി മഹിയോട് ഒരുനിമിഷം ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാൻ പറഞ്ഞതും മഹി എഴുന്നേറ്റുനിന്ന് സംശയത്തോടെ റോബിയെ നോക്കി. മഹിക്ക് പിറകിലായിരുന്ന കാർത്തി ഞൊടിയിടയിൽ മഹിയുടെ രണ്ട് കൈകളും പിറകിലേക്ക് പിടിച്ചുവെച്ചതും റോബി ചിരിച്ചുകൊണ്ട് അനുവിന് നേരെ തിരിഞ്ഞു.

കനൽപഥം Wo Geschichten leben. Entdecke jetzt